Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightവാഹനങ്ങളിൽ നിന്നുള്ള...

വാഹനങ്ങളിൽ നിന്നുള്ള വായുമലിനീകരണം ഭ്രൂണവളർച്ചയെ ബാധിക്കു​െമന്ന്​ പഠനം

text_fields
bookmark_border
വാഹനങ്ങളിൽ നിന്നുള്ള വായുമലിനീകരണം ഭ്രൂണവളർച്ചയെ ബാധിക്കു​െമന്ന്​ പഠനം
cancel

ദിനേനയെന്നോണം റോഡുകളിൽ വാഹനത്തിരക്ക്​ വർധിക്കുന്ന കാഴ്​ചയാണ്​ നാം കാണുന്നത്​. വാഹന ഉപയോഗം ഉണ്ടാക്കുന്ന മലിനീകരണത്തെ കുറിച്ചും അതുണ്ടാക്കുന്ന ആരോഗ്യപ്രശ്​നങ്ങളെ കുറിച്ചും ഭൂരിഭാഗം പേരും ബോധവാൻമാരല്ല. ഗർഭിണികളിൽ വാഹനങ്ങൾ സൃഷ്​ടിക്കുന്ന മലിനീകരണം തൂക്കം കുറഞ്ഞ  കുഞ്ഞിന്​ ജൻമം നൽകുന്നതിനിടയാക്കുമെന്ന്​ ലണ്ടനിൽ നടത്തിയ പഠനം തെളിയിക്കുന്നു. ജൻമനാ തൂക്കം കുറഞ്ഞ കുട്ടികൾ പെ​െട്ടന്ന്​ രോഗബാധിതരാകും. പലതരം രോഗങ്ങൾക്ക്​ ഇരയാകുന്ന കുഞ്ഞുങ്ങളുടെ അതിജീവന സാധ്യതയും കുറവാണ്​. 

വാഹനങ്ങൾ ഉണ്ടാക്കുന്ന വായു മലിനീകരണം ഭ്രൂണവളർച്ച​െയ ബാധിക്കുന്നുണ്ട്​. ലണ്ടൻ ഇംപീരിയൽ കോളജ്​, കിങ്​സ്​ കോളജ്​ ലണ്ടൻ, യൂണിവേഴ്​സിറ്റി ഒാഫ്​ ലണ്ടൻ എന്നിവിടങ്ങളിലെ ഗവേഷകരാണ്​ പഠനം നടത്തിയത്​. 6,71,501 ഒാളം നവജാത ശിശുക്കളിലാണ്​ സംഘം പഠനം നടത്തിയത്​.  ഗർഭിണിയായിരിക്കു​േമ്പാൾ മാതാവ്​ താമസിച്ചിരുന്നത്​ എവിടെയെന്നും മലിനമാക്കപ്പെട്ട വായുവുമായുള്ള ഇവരുടെ സമ്പർക്കവും വിശകലനം ചെയ്​താണ്​ നിഗമനത്തി​െലത്തിയത്​. 

ലോകാരോഗ്യ സംഘടനയുടെ കണക്ക്​ പ്രകാരം 2.500 കിലോഗ്രാമിൽ കുറഞ്ഞ ഭാരത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക്​ തൂക്കക്കുറവുണ്ട്​. തൂക്കക്കുറവ്​ ആഗോളതലത്തിൽ തന്നെ ​െപാതു ആരോഗ്യ പ്രശ്​നമായാണ്​ കരുതുന്നത്​. ഇത്തരത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങൾ ദീർഘകാലം നീണ്ടു നിൽക്കുന്ന ആരോഗ്യ പ്രശ്​നങ്ങൾ അഭിമുഖീകരിക്കേണ്ടി വരും. ഒാരോ വർഷവും ജനിക്കുന്ന 20 മില്യൺ കുഞ്ഞുങ്ങളിൽ 15 മുതൽ 20 ശതമാനവും തൂക്കക്കുറവ്​ അനുഭവിക്കുന്നുണ്ട്​. തൂക്കക്കുറവിന്​ അന്തരീക്ഷ മലിനീകരണവും കാരണമാകുന്നു​ണ്ടെന്നാണ്​ ലണ്ടനിൽ നടത്തിയ പഠനം തെളിയിക്കുന്നത്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pollutionPollution from trafficfoetal growthLow Birth WeightHealth News
News Summary - Pollution from traffic affects foetal growth - Health News
Next Story