പ്രതിരോധ കുത്തിവെപ്പുകളിൽ പോളിയോ വാക്​സിനും ഉൾപ്പെടുത്തും

23:12 PM
09/03/2019

ന്യൂ​ഡ​ൽ​ഹി: ന​വ​ജാ​ത ശി​ശു​ക്ക​ൾ​ക്ക്​ ന​ൽ​കു​ന്ന പ്ര​തി​രോ​ധ കു​ത്തി​വെ​പ്പു​ക​ളു​ടെ കൂ​ടെ ഇ​നി​മു​ത​ൽ കു​ത്തി​വെ​ക്കാ​വു​ന്ന പോ​ളി​യോ വാ​ക്​​സി​നും ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന്​ കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ജെ.​പി. ന​ദ്ദ അ​റി​യി​ച്ചു. ശ​നി​യാ​ഴ്​​ച രാ​ഷ്​​ട്ര​പ​തി ഭ​വ​നി​ൽ ന​ട​ന്ന ഇൗ ​വ​ർ​ഷ​ത്തെ പ​ൾ​സ്​ പോ​ളി​യോ പ​ദ്ധ​തി​യു​ടെ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ച​ട​ങ്ങി​ൽ അ​ഞ്ച്​ വ​യ​സ്സി​ന്​ താ​ഴെ​യു​ള്ള കു​ഞ്ഞു​ങ്ങ​ൾ​ക്ക്​ തു​ള്ളി​മ​രു​ന്ന്​ ന​ൽ​കി രാ​ഷ്​​ട്ര​പ​തി രാം​നാ​ഥ്​ കോ​വി​ന്ദ്​ പ​ദ്ധ​തി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

​പ്ര​തി​രോ​ധ കു​ത്തി​വെ​പ്പു​ക​ളി​ല​​ൂ​ടെ കു​ഞ്ഞു​ങ്ങ​ളെ രോ​ഗ​മു​ക്​​ത​മാ​ക്കാ​ൻ സ​ർ​ക്കാ​ർ ​പ്ര​തി​ജ്​​ഞാ​ബ​ദ്ധ​മാ​ണെ​ന്ന്​ മ​ന്ത്രി ന​ദ്ദ പ​റ​ഞ്ഞു. ആ​ഗോ​ള പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ പ​ദ്ധ​തി​യോ​ടൊ​പ്പം രാ​ജ്യ​ത്ത്​ ന​ട​പ്പാ​ക്കു​ന്ന ‘മി​ഷ​ൻ ഇ​ന്ദ്ര​ധ​നു​സ്​ ഡ്രൈ​വി’​ലൂ​ടെ 90 ശ​ത​മാ​നം കു​ഞ്ഞു​ങ്ങ​ളെ​യും പ​ദ്ധ​തി​ക്ക്​ കീ​ഴി​ൽ കൊ​ണ്ടു​വ​രുമെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

Loading...
COMMENTS