കണ്ണിന്​ പിങ്ക്​ നിറം വരുന്നതും കോവിഡ്​ ലക്ഷണമാകാം 

07:46 AM
20/06/2020
pink-eye.jpg

ടൊ​റ​േ​ൻ​റാ: ക​ണ്ണി​ന്​ അ​സ്വാ​ഭാ​വി​ക​മാ​യി പി​ങ്ക്​ നി​റം വ​രു​ന്ന​ത്​​ കോ​വി​ഡ്​ ല​ക്ഷ​ണ​മാ​കാ​മെ​ന്ന്​ പ​ഠ​ന റി​പ്പോ​ർ​ട്ട്. ക​നേ​ഡി​യ​ൻ നേ​ത്ര​രോ​ഗ വി​ദ​ഗ്​​ധ​ർ ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ്​ ശ്വാ​സ​ത​ട​സ്സം, ക​ഫ​ക്കെ​ട്ട്, പ​നി എ​ന്നി​വ​ക്ക്​ പി​ന്നാ​ലെ ക​ണ്ണി​ന്​ പി​ങ്ക്​ നി​റം വ​രു​ന്ന​തും കോ​വി​ഡ്​ ല​ക്ഷ​ണ​മാ​ണെ​ന്ന്​ ക​ണ്ടെ​ത്തി​യ​ത്. റി​പ്പോ​ർ​ട്ട് ക​നേ​ഡി​യ​ൻ ജേ​ണ​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. 

ഇ​ക്ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലാ​ണ്​ ശ്വാ​സ​ത​ട​സ്സ​ത്തോ​ടൊ​പ്പം ക​ണ്ണി​ന്​ പി​ങ്ക്​ നി​റ​വു​മാ​യി ആ​ൽ​ബ​ർ​ട്ട​യി​ലെ റോ​യ​ൽ അ​ല​ക്​​സാ​ണ്ട്ര ​​ക​ണ്ണാ​ശു​പ​ത്രി​യി​ൽ 29കാ​രി ചി​കി​ത്സ തേ​ടി​യ​ത്. ഇ​വ​ർ അ​ടു​ത്തി​ടെ​യാ​യി​രു​ന്നു ഏ​ഷ്യ​ൻ രാ​ജ്യ​ത്തു​നി​ന്ന്​ മ​ട​ങ്ങി​യെ​ത്തി​യ​ത്. യു​വ​തി​യെ നി​രീ​ക്ഷി​ച്ചു വ​രു​ന്ന​തി​നി​ടെ കോ​വി​ഡ്​ ഫ​ലം പോ​സി​റ്റി​വാ​യി. ഇ​തി​ൽ നി​ന്നാ​ണ്​ ക​ണ്ണി​ന്​ ചു​വ​ന്ന നി​റം വ​രു​ന്ന​തും കോ​വി​ഡ്​ ല​ക്ഷ​ണ​മാ​യി വിലയിരുത്തി​യ​തെ​ന്ന്​ പ​ഠ​ന​ത്തി​ൽ പ​​ങ്കാളിയായ ആ​ൽ​ബ​ർ​ട്ട യൂ​നി​വേ​ഴ്​​സി​റ്റി അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ കാ​ർ​ലോ​സ്​ സോ​ള​ർ​​ട്ടെ പ​റ​ഞ്ഞു.

Loading...
COMMENTS