Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightഒാവറാക്കരുത്​; ഡയറ്റും...

ഒാവറാക്കരുത്​; ഡയറ്റും അപകടകാരിയാണ്​

text_fields
bookmark_border
Diet-health news
cancel

ന്യൂയോർക്​​: സ്ലിം ബ്യൂട്ടിയാകാൻ എത്രപേർ ഡയറ്റ്​ ശീലമാക്കിയിട്ടുണ്ട്​? സൂക്ഷിക്ക​ുക, ഏതുകാര്യത്തിലുമെന്ന പോലെ ഡയറ്റും പരിധിവിടു​േമ്പാൾ അപകടകാരിയാണ്​. അമേരിക്കയിൽ ആരോഗ്യ ശാസ്​ത്ര പഠനവിഭാഗത്തിലെ ഒരുകൂട്ടം ഗവേഷകർ നടത്തിയ ക​ണ്ടെത്തലുകൾ ഞെട്ടിപ്പിക്കുന്നതാണ്​.

ഡയറ്റ്​ സൃഷ്​ടിക്കുന്ന രോഗങ്ങളിൽനിന്നുള്ള മരണ നിരക്ക്​, പുകവലിയുണ്ടാക്കുന്ന അപകടത്തെക്കാൾ എത്രയോ വലുതാണ​െ​ത്ര. ലോകത്ത്​ അഞ്ചിൽ ഒരാൾ മരിക്കുന്നത്​ അശാസ്​ത്രീയമായ ഡയറ്റ്​ കാരണമാണെന്നും ലാൻസറ്റ്​ മാഗസിനിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഡയറ്റിനായി പലരും കഴിക്കുന്ന ജങ്ക്​ ഭക്ഷണങ്ങളിലെ ഉപ്പും സോസും കൃത്രിമ രാസപദാർഥങ്ങളെല്ലാം രോഗത്തിലേക്കെത്തിക്കുന്ന പ്രധാനവസ്​തുക്കളാണ്​. ഹൃദയസംബന്ധമായ പല രോഗങ്ങളുടെയും തുടക്കം അശാസ്​ത്രീയ ഡയറ്റാണെന്നും പഠനം പറയുന്നു​. ശരീരത്തിൽ നട്​സ്​, പച്ചക്കറികൾ, മത്സ്യങ്ങളിൽനിന്നു ലഭിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡ്​, നാരുകൾ എന്നിവയുടെ അളവു കുറയുന്നതും അപകടത്തിനിടയാക്കുന്നു.

അമിതമായ ഉപ്പ്​ ശരീരത്തിലെത്തുന്നത്​ ഉയർന്ന രക്​തസമ്മർദത്തിനിടയാക്കുന്നു. ഇത്​ ഹൃദയാഘാതം, സ്​ട്രോക്ക്​ പോലുള്ള രോഗങ്ങളിലേക്ക്​ നയിക്കുന്നു. ഉപ്പ്​ ഹൃദയത്തെയും രക്തധമനികളെയും നേരിട്ടു ബാധിക്കുന്നു. എന്നാൽ, പഴവർഗങ്ങളും പച്ചക്കറികളും ധാന്യങ്ങളും ഹൃദയ​ത്തെ സംരക്ഷിക്കുന്നവയാണ്​. സോയ സോസ്​, സംസ്​കരിച്ച മാംസം, ഉപ്പ് കൂടിയ ഫ്രഞ്ച്​ ഫൈസ്​ എന്നിവ അർബുദം, ടൈപ്​ 3 പ്രമേഹം എന്നീ രോഗങ്ങൾ വരാനുള്ള സാധ്യത വർധിപ്പിക്കുന്നു.

അപകടം ​െകാണ്ടുവരുന്നതിന്​ പ്രധാന കാരണങ്ങളായി പഠനത്തിൽ പറയുന്നത്​ മൂന്നെണ്ണമാണ്​. ഒന്നാമതായി അമിതയളവിലുള്ള ഉപ്പ്​. ഇത്​ 30 ലക്ഷം ആളുകളെ മരണങ്ങളിലേക്ക്​ കെ​ാണ്ടെത്തിക്കുന്നു. ഡയറ്റിന്​ ഉപയോഗിക്കുന്ന ഭക്ഷണങ്ങളിൽ അവശ്യധാന്യത്തിലെ ലഭ്യതക്കുറവുമൂലം 30 ലക്ഷം ആളുകൾ മരിക്കുന്നുണ്ട്​. പഴവർഗങ്ങളുടെ പ്രോട്ടീൻ ലഭ്യതക്കുറവിൽ 20 ലക്ഷം പേരും വിവിധ രോഗങ്ങളുമായി മരണത്തിലേക്ക്​ നീങ്ങുന്നു. വാഷിങ്​ടൺ സർവകലാശാലയിലെ ഇൻസ്​റ്റിറ്റ്യൂട്ട്​ ഫോർ ഹെൽത്ത്​​ സയൻസ്​ മെട്രിക്​ ആൻഡ്​ ഇവാല്വേഷൻ ഡയറക്​ടർ പ്രഫസർ ക്രിസ്​റ്റഫർ മറേയുടെ നേതൃത്വത്തിലായിരുന്നു പഠനം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DangerousDietHealth News
News Summary - Over Dieting is dangerous - Health news
Next Story