കോവിഡിനെന്താണ്​ ലക്ഷണങ്ങളില്ലാത്തത്​: രോഗം വന്നവർക്ക്​ വീണ്ടും വരുമൊ? നിർണായക ചോദ്യങ്ങൾക്ക്​ ഉത്തരംതേടി ഡബ്ല്യു.എച്ച്​.ഒ

  • ചൈനയിലേക്ക്​ രണ്ടംഗ സംഘത്തെ അയച്ചതായി ഡബ്യു.എച്ച്​.ഒ എക്​സിക്യുട്ടീവ്​ ഡയറക്​ടർ മൈക്ക്​ റയാൻ

22:53 PM
23/07/2020

ലോകത്തെ പിടിച്ചുകുലുക്കി കോവിഡ്​ രോഗം സർവ്വനാശം വിതക്കാൻ തുടങ്ങിയിട്ട്​ ഏഴ്​ മാസങ്ങൾ പിന്നിടു​േമ്പാൾ നിർണായക  ചോദ്യങ്ങൾക്ക്​ ഉത്തരം തേടി വേൾഡ്​ ഹെൽത്ത്​ ഒാർഗനൈസേഷൻ. കഴിഞ്ഞ നൂറുവർഷത്തിനിടയിലെ ഏറ്റും വലിയ മഹാമാരിക്കാണ്​ നിലവിൽ ലോകം സാക്ഷ്യംവഹിക്കുന്നത്​. ഗൗരവകരമായ കാര്യം വൈറസി​​െൻറ ഉദ്​ഭവംപോലും ഇപ്പോഴും ദുരൂഹമായി തുടരുന്നു എന്നതാണ്​.

ചൈനയിലെ വുഹാനിലെ മാർക്കറ്റിൽ നിന്നാണ്​ നോവൽ കൊറോണ ​വൈറസ്​ ബാധ പൊട്ടിപ്പുറപ്പെട്ടതെന്നാണ്​ വിശ്വാസം. എന്നാലിതിന്​ ശാസ്​ത്രീയമായ തെളിവൊന്നും ലഭിച്ചിട്ടില്ല. പ്രത്യേകിച്ച്​ വൈറസ്​ മനുഷ്യരിലെത്തിയതെങ്ങിനെ എന്നതിന്​ പരിഗണനീയമായ ഒരു വിശദീകരണം ഇനിയും ശാസ്​ത്ര ലോകത്തിന്​ ലഭ്യമായിട്ടില്ല. ജൂലൈ ഏഴിന്​ ഡബ്ല്യൂ.എച്ച്​.ഒ ഡയറക്​ടർ പറഞ്ഞത്​ രോഗം മൃഗങ്ങളിൽ നിന്ന്​ മനുഷ്യരിലേക്ക്​ പടർന്നതാവാനാണ്​ സാധ്യതയെന്നാണ്​.

വൈറസ്​ ആദ്യം മൃഗങ്ങളിലേക്കും അവിടെ നിന്ന്​ മനുഷ്യരിലേക്കും പടരുകയായിരുന്നു. ലോകത്തെ നടുക്കിയ പല മഹാമാരികളുടേയും ചരിത്രം ഇക്കാര്യം ശരിവയ്​ക്കുന്നുണ്ട്​. 1918ലെ ഇൻഫ്ലുവൻസ, എച്ച്​.​െഎ.വി, സാർസ്​, എബോള, സിക്ക, നിപ്പ എന്നിവയെല്ലാം ആദ്യം മൃഗങ്ങളിലേക്കും പിന്നെ മനുഷ്യരിലേക്കും പടരുകയായിരുന്നു. കൊറോണ വൈറസി​​െൻറ വിവിധ വകഭേദങ്ങൾ ഇതിനുമുമ്പ്​ കണ്ടെത്തിയത്​ വവ്വാലുകളിൽ നിന്നാണ്​.

ജീവനോടെ മൃഗങ്ങളെ താമസിപ്പിക്കുകയും അവിടെവച്ച്​ കൊന്നുകൊടുക്കുകയും ചെയ്യുന്ന ചന്തകളാണ്​ വുഹാനിലുള്ളത്​. ഇവിടെ നിന്ന്​ രോഗം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത ഏറെയുമാണ്​. ഡബ്ല്യൂ.എച്ച്​.ഒ നടത്തുന്ന പുതിയ അ​ന്വേഷണത്തി​​​െൻറ ലക്ഷ്യം കോവിഡിനെകുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ശേഖരിക്കുകയാണ്​.

ഇതിനായി ചൈനയിലേക്ക്​ രണ്ടംഗ സംഘത്തെ അയച്ചതായി ഡബ്യു.എച്ച്​.ഒ എക്​സിക്യുട്ടീവ്​ ഡയറക്​ടർ മൈക്ക്​ റയാൻ പറഞ്ഞു. ഇത്​ നീണ്ടുനിൽക്കുന്ന ഒരു പദ്ധതിയുടെ ഭാഗമാണെന്നും അദ്ദേഹം പറയുന്നു. കോവിഡി​​െൻറ ഉദയത്തോടൊപ്പം മറ്റുചില കാര്യങ്ങളും സംഘം അന്വേഷിക്കുന്നുണ്ട്​. അത്​ ഇവയാണ്​.

1.വൈറസി​​െൻറ എന്ത്​ പ്രത്യേകതയാണ്​ അതിനെ ഇ​ത്രമാത്രം വേഗത്തിൽ പടരുന്ന രോഗമാക്കുന്നത്​. എന്തുകൊണ്ടാണ്​ ശരീരത്തിലെത്തിയാൽ വൈറസ്​ സജീവമാകാൻ ഇത്രയധികം സമയം എടുക്കുന്നത്​.
2.കൊറോണയുടെ വിവിധ വകഭേദങ്ങൾ ഏതൊക്കെയാണ്​. വൈറസ്​ എങ്ങിനെയാണ്​ മ്യൂ​േട്ടറ്റ്​ ചെയ്യുന്നത്​ അഥവാ ഉൾപ്പരിവർത്തനം നടത്തുന്നത്​.
3.എന്തുകൊണ്ടാണ്​ ഭൂരിഭാഗം പേരിലും രോഗം ലക്ഷണങ്ങളില്ലാതെ കാണപ്പെടുന്നത്​.
4.മറ്റ്​ രോഗങ്ങളില്ലാത്തവരിൽപോലും കോവിഡ്​ മരണകാരണമാകുന്നത്​ എന്തുകൊണ്ടാണ്​.
5.രോഗമുക്​തരായവരിൽ വീണ്ടും രോഗംവരാൻ സാധ്യതയു​ണ്ടൊ. 
6.രോഗം ഭേദമായവരിൽ അതുണ്ടാക്കുന്ന അനന്തിര ഫലങ്ങൾ എ​െന്താക്കെയാണ്​.
വേൾഡ്​ ഹെൽത്ത്​ ഒാർഗനൈസേഷനൊപ്പം ലോകത്തിലെ മനുഷ്യരാശിയും ഉത്തരം കണ്ടെത്താൻ കാത്തിരിക്കുന്ന ചോദ്യങ്ങളാണിത്​.  

Loading...
COMMENTS