നിപ: മരിച്ച സാബിത്തിൻെറ കൈയിൽ​ വവ്വാലിൻെറ രക്തം പറ്റിയിരുന്നുവെന്ന് സുഹൃത്ത്​

17:40 PM
08/05/2019
beeran-kutty.
ബീരാൻകുട്ടി

കോഴിക്കോട്​: നിപ വൈറസ്​ ബാധിച്ച്​ മരിച്ച സാബിത്ത്​ അപകടത്തിൽ പെട്ട വവ്വാലിനെ കൈകൊണ്ട്​ എടുത്തു മാറ്റിയിരുന്നതായി വെളി​െപ്പടുത്തൽ. സാബിത്തിൻെറ സുഹൃത്തും സൂപ്പിക്കട നിവാസിയുമായ ബീരാൻ കുട്ടിയാണ്​ ഇക്കാര്യം പറഞ്ഞത്​. തൻെറ കൈയിൽ വവ്വാലിൻെറ രക്തം പറ്റിയതായി സാബിത്ത്​ പറഞ്ഞിരുന്നെന്നും ബീരാൻകുട്ടി പറയുന്നു.

നേരത്തെ ബീരാൻകുട്ടി ഇക്കാര്യം പറയാതിരുന്നതിനാൽ ആരോഗ്യ വകുപ്പിൻെറ പരിശോധനയിൽ അത്​ ഉൾ​പ്പെട്ടിരുന്നില്ല. സാബിത്തിന്​ വവ്വാലിൽ നിന്നാണ്​ നിപ വൈറസ്​ ബാധിച്ചതെന്ന്​ ആരോഗ്യ വകുപ്പും വിദഗ്​ധര​ും ഉറപ്പിച്ച്​ പറഞ്ഞിരുന്നെങ്കിലും ഏത്​ സാഹചര്യത്തിൽ നിന്നാണ്​ ഇത്​ വന്നതെന്ന്​ അറിയില്ലായിരുന്നു. 

സാബിത്തുമായി പാലേരിയിലേക്ക്​ ബൈക്കിൽ പോകുമ്പോഴാണ്​ പരിക്കു പറ്റിയ വവ്വാലിനെ കൈയിലെടുത്തതായി സാബിത്ത്​ പറഞ്ഞതെന്ന്​ ബീരാൻ കുട്ടി വ്യക്തമാക്കി. തൻെറ ബൈക്ക്​ ഒരു വവ്വാലിനെ ഇടിച്ചതായും അതിനെ റോഡരികിലേക്ക്​ മാറ്റിയെന്നും അതിനിടെ കൈയിൽ ​രക്തമായെന്നും സാബിത്ത്​ പറഞ്ഞിരുന്നുവെന്ന്​ ബീരാൻകുട്ടി വെളിപ്പെടുത്തി. 

സാബിത്തി​നോടൊപ്പം കു​േറ ദൂരം സഞ്ചരിച്ചിട്ടും തനിക്ക്​ നിപ ബാധിക്കാതിരുന്ന​ത് എന്തുകൊണ്ടാണെന്നാണ്​​ ബീരാൻ കുട്ടിയുടെ സംശയം.​ നിപ വൈറസ്​ ബാധിച്ച്​ മരിച്ചവരുമായി അടുത്തിടപഴകിയതിനാൽ ബീരാൻകുട്ടിയും ആരോഗ്യവകുപ്പിൻെറ നിരീക്ഷണത്തിലായിരുന്നു.


 

Loading...
COMMENTS