Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightമാറേണ്ടത്​...

മാറേണ്ടത്​ അർബുദമെന്നാൽ മരണമെന്ന ഭീതി; നാരായണൻ മാഷി​െൻറ ഇൗ പാഠങ്ങൾ പുസ്​തകത്തിലില്ല

text_fields
bookmark_border
മാറേണ്ടത്​ അർബുദമെന്നാൽ മരണമെന്ന ഭീതി; നാരായണൻ മാഷി​െൻറ ഇൗ പാഠങ്ങൾ പുസ്​തകത്തിലില്ല
cancel
camera_alt??.??.??.???? ?????????? ??. ????????? ??, ???????? ???? ?????? ??. ??????? ??????? ???????????

കണ്ണൂർ: ചൊല്ലിക്കൊടുത്ത പാഠങ്ങൾക്കപ്പുറം അർബുദത്തെ കീഴ​്​പ്പെടുത്തിയ ജീവിതാനുഭവങ്ങൾ പകർന്നു നൽകുകയാണ്​ 80കാരനായ എം. നാരായണൻ. അർബുദമെന്നാൽ മരണമെന്ന ഭീതിയാണ്​ മാറേണ്ടതെന്ന്​ 15 വർഷമായി തുടരുന്ന സപര്യയിലൂടെ അടയാള​െപ്പടുത്തുകയാണ്​ ഇദ്ദേഹം. രോഗ വിമുക്​തരുടെ പ്രശ്​ന പരിഹാരത്തിനും ഉന്നത ജീവിത നിലവാരം പുലർത്തുന്നതിനുമായി മലബാർ കാൻസർ കെയർ സൊസൈറ്റി (എം.സി.സി.എസ്​) രൂപവത്​കരിച്ച കൂട്ടായ്​മ ‘ഫ്രൻഡ്​സ്​ ഫോർ കാൻസർ കെയർ’ (ഫോഴ്​സ്​) ജനറൽ കൺവീനർ കൂടിയാണ്​ ഇൗ റിട്ട. അധ്യാപകൻ. ബോധവത്​കരണ ക്ലാസുകളിലെ അനുഭവം പറയലിനൊപ്പം ദിനവും യോഗ ഉൾപ്പെടെ കൃത്യമായ വ്യായാമം ശീലമാക്കിയത്​ ഗുണംചെയ്യുന്നുണ്ടെന്നും അതിനാലാണ്​ എഴുന്നേറ്റു നടക്കുന്നതെന്നും മാഷ്​ സാക്ഷ്യപ്പെടുത്തുന്നു.

കണ്ണൂർ പള്ളിക്കുന്ന്​ ഗവ. ഹൈസ്​കൂളിൽ ഇംഗ്ലീഷ്​, സാമൂഹിക ശാസ്​ത്രം വിഷയങ്ങളിലെ അധ്യാപകനായിരുന്നു പള്ളിക്കുളം ‘ചൈതന്യ’യിലെ എം. നാരായണൻ. 2002ൽ ജോലിയിൽനിന്ന്​ വിരമിച്ച ശേഷമാണ്​ അർബുദ ബാധ കണ്ടെത്തുന്നത്​. എം.സി.സി.എസ്​ പ്രസിഡൻറ്​ ഡി. കൃഷ്​ണനാഥ പൈയുടെ നിർദേശപ്രകാരം ആരംഭിച്ച ചികിത്സ രണ്ടു വർഷത്തോളം തുടർന്നു. ശസ്​ത്രക്രിയയും കീമോ തെറാപ്പിയുമടക്കം 2004ലാണ്​ ചികിത്സ പൂർത്തിയായത്​. വർഷങ്ങൾക്കു മുമ്പായിരുന്നതിനാൽ പാർശ്വഫലങ്ങളും ഏറെയായിരുന്നു. എന്നാൽ, ഇന്ന്​ അത്യാധുനിക സാ​േങ്കതിക വിദ്യയുടെ സഹായത്തോടെ നിശ്ചിത പ്രദേശത്തു മാത്രം കീമോ ചെയ്യാനാവുന്നതിനാൽ പാർശ്വഫലങ്ങൾ എത്രയോ മടങ്ങ്​ കുറഞ്ഞതായി ഡി. കൃഷ്​ണനാഥ പൈ പറഞ്ഞു. കീമോ തെറാപ്പി തട്ടിപ്പ്​ എന്നു പറഞ്ഞു നടക്കുന്നവർക്കുള്ള മറുപടി കൂടിയാണ്​ നാരായണൻ മാഷി​​​െൻറ ചുറുചുറുക്കോടെയുള്ള ജീവിതമെന്നും അദ്ദേഹം പറഞ്ഞു.


അർബുദം ബാധിച്ച്​ മരിച്ച വിവരങ്ങൾ മാത്രമാണ്​ മാധ്യമങ്ങളിലൂടെ പുറത്തുവരുന്നതെന്ന പരിഭവമാണ്​ നാരായണൻ മാഷ്​ പങ്കുവെച്ചത്​. രോഗം മാറി സാധാരണ ജീവിതം നയിക്കുന്നവരുടെ വിവരങ്ങളും പൊതുജനം അറിയേണ്ടതുണ്ട്​. ത​​​െൻറ ജീവിതം തന്നെ ഉദാഹരണമാക്കാൻ അങ്ങനെയാണ്​ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ​‘െഎ ആം ആൻഡ്​ ​െഎ വിൽ’ എന്ന പേരിൽ അർബുദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഒാരോരുത്തരും മു​ൻകൈയെടുക്കേണ്ടതി​​​െൻറ ആവശ്യകത വിവരിക്കുന്ന 2019 മുതൽ 2021 വരെ മൂന്നു വർഷം നീണ്ടുനിൽക്കുന്ന ക്യാമ്പയിനിനാണ്​ ഇത്തവണ ലോക അർബുദ ദിനത്തിൽ തുടക്കമാവുന്നത്​.


‘ഫ്രൻഡ്​സ്​ ഫോർ കാൻസർ കെയർ’ (ഫോഴ്​സ്​)

കണ്ണൂർ ആസ്​ഥാനമായി പ്രവർത്തിക്കുന്ന മലബാർ കാൻസർ കെയർ സൊസൈറ്റി (എം.സി.സി.എസ്​) 2006ലാണ്​ രോഗവിമുക്​തരുടെ കൂട്ടായ്​മ ‘ഫ്രൻഡ്​സ്​ ഫോർ കാൻസർ കെയർ’ (ഫോഴ്​സ്​) രൂപവത്​കരിച്ചത്​. രാഷ്​ട്രപതിയായിരുന്ന എ.പി.ജെ. അബ്​ദുൽ കലാമി​​​െൻറ 20 സ്വപ്​ന പദ്ധതികളിലൊന്നായ സഞ്​ജീവനി മൊബൈൽ ടെലി ഒാ​േങ്കാളജി യൂനിറ്റി​​​െൻറ കാര്യങ്ങളുമായി ബന്ധപ്പെട്ട്​ 2005ൽ എം.സി.സി.എസ് ഭാരവാഹികൾ അദ്ദേഹത്തെ കണ്ടിരുന്നു.

അർബുദ രോഗവിമുക്​തി നേടിയവർക്ക്​ ​േവദിയില്ല എന്ന്​ അന്നദ്ദേഹം പറഞ്ഞതോടെയാണ്​ ഫോഴ്​സ്​ രൂപവത്​കരിക്കാൻ തീരുമാനിച്ചത്​.
155 പേരാണ്​ നിലവിൽ ഫോഴ്​സ്​ അംഗങ്ങൾ. പുതുതായി ചേരുന്നവർക്ക്​ ഒരു വർഷത്തെ യോഗ ക്ലാസ്​ നൽകുന്നുണ്ട്​. എല്ലാ മാസവും ആദ്യത്തെ ശനിയാഴ്​ച എം.സി.സി.എസ്​ ഒാഫിസിൽ അംഗങ്ങൾ ഒന്നിച്ചിരിക്കും. സ്​ഥിരംജോലി ചെയ്​ത്​ ജീവിക്കുന്നവരും സംഘത്തിലുണ്ട്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannurcancerkerala newsmalayalam newsNarayanan Master
News Summary - Narayanan Master Cancer Kannur-Kerala News
Next Story