Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightമ്യാൻമറിൽ ആദ്യ സിക...

മ്യാൻമറിൽ ആദ്യ സിക വൈറസ്​ കേസ്​  ​കണ്ടെത്തി

text_fields
bookmark_border
മ്യാൻമറിൽ ആദ്യ സിക വൈറസ്​ കേസ്​  ​കണ്ടെത്തി
cancel

യാ​േ​ങ്കാൺ: ലാറ്റിൻ  അമേരിക്കൻ രാജ്യങ്ങളിൽ ഭീതി പരത്തിയ സിക്​ വൈറസ്​ മ്യാൻമറിൽ റിപ്പോർട്ട്​ ചെയ്​തതായി ഗവൺമെൻറ്​ അറിയിച്ചു. ഗർഭിണിയായ വിദേശ വനിതയിലാണ്​  ആദ്യമായി സിക്ക വൈറസ്​ കേസ്​ സ്​ഥിരീകരിച്ചത്​. ജനിതക വൈകല്യങ്ങൾക്ക്​ കാരണമാവുന്ന വൈറസാണ്​ സിക.
ലോകാരോഗ്യ സംഘടന ഏഷ്യയിൽ സിക വൈറസ്​ പടർന്നു പിടിക്കാനുള്ള സാധ്യതയെകുറിച്ച്​ നേരത്തെ തന്നെ മുന്നറയിപ്പ്​ നൽകിയിരുന്നു.   എഴുപതോളം ഏഷ്യൻ രാജ്യങ്ങളിൽ ഇപ്പോൾ തന്നെ സിക വൈറസ്​ റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​. ഇതിൽ 19 രാജ്യങ്ങൾ ഏഷ്യ-പസഫിക്​ മേഖലയിൽ നിന്നുള്ളവയാണ്​.

സൗത്ത്​ ഏഷ്യയിൽ വൈറസി​െൻറ സാന്നിധ്യം വർഷങ്ങൾക്കു മുൻപ്​ തന്നെ റിപ്പോർട്ട്​ ചെയ്​തിരുന്നു. അധികൃതർ നൽകുന്ന വിവരമനുസരിച്ച്​ 32 വയസ്സ്​ പ്രായമുള്ള വിദേശ വനിതയിലാണ്​ ഇപ്പോൾ വൈറസി​െൻറ സാനിധ്യം ക​ണ്ടെത്തിയിരിക്കുന്നത്​.മ്യാൻമർ പബ്​ളിക്​ ഹെൽത്ത്​ ഡിപ്പാർട്ട്​മെൻറ്​ തലവൻ  വൈറസ്​ ബാധ  സ്​ഥിരീകരിച്ചു. എന്നാൽവനിതയുടെ മാതൃരാജ്യം വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. നിരവധി വർഷങ്ങളായി മ്യാൻമറിലെ യാ​േ​ങ്കാണിലാണ്​​ ഇവർ സ്​ഥിരതാമസമാക്കിരിക്ക​ുന്നതെന്നും​ അദ്ദേഹം പറഞ്ഞു.

സാധാരണ മനുഷ്യരിൽ സിക മൂലം പനി,വേദന എന്നിവയെല്ലാമാണ്​ കാണാറുള്ളത്​. എന്നാൽ ഗർഭിണികളിൽ ഇത്​ ഗുരുതര പ്രശ്​നങ്ങളുണ്ടാക്കും. സിക വൈറസ്​  നവജാത ശിശുകളിൽ ജനിതക തകരാറുകൾക്ക്​ കാരണമാവുമെന്നാണ്​ പറയുന്നത്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:zika virus
News Summary - Myanmar detects first Zika virus infection
Next Story