Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightമുലയൂട്ടാം, കാൻസറിനെ...

മുലയൂട്ടാം, കാൻസറിനെ തടയാം

text_fields
bookmark_border
മുലയൂട്ടാം, കാൻസറിനെ തടയാം
cancel

സൗന്ദര്യം നിലനിർത്താൻ മുലയൂട്ടൽ ഒഴിവാക്കുന്ന അമ്മമാരു​െട ശ്രദ്ധക്ക് മുലയൂട്ടുന്നത്​ ഗർഭാശയ കാൻസർ കുറക്കും. ആസ്​ത്രേലിയൻ മെഡിക്കൽ ഗവേഷണ സ്​ഥാപനമായ ക്യു.​െഎ.എം.ആർ ബെർഖോഫർ ഇൻസ്​റ്റിറ്റ്യൂട്ട്​ നടത്തിയ പഠനത്തിലാണ്​ ക​െണ്ടത്തൽ. ഒരു കുട്ടിയെങ്കിലുമുള്ള 26,000 സ്​​ത്രീകളിലാണ്​ പഠനം നടത്തിയത്​. അതിൽ 9000 പേർ കാൻസർ ബാധിതരായിരുന്നു. 

ഇവരിലെ മുലയൂട്ടൽ ദൈർഘ്യമാണ്​ പഠന വിധേയമാക്കിയത്​. സൂസൻ ​േജാർദാൻ നടത്തിയ പഠനത്തിൽ ഒരി​ക്കലെങ്കിലും മുലയൂട്ടിയവരിൽ തീരെ മുലയൂട്ടാത്തവരേക്കൾ കാൻസർ സാധ്യത കുറവാണെന്ന്​ കണ്ടു. ഒമ്പതുമാസം വ​െരയെങ്കിലും മുലയൂട്ടിയിവരിൽ ഗർഭാശയ കാൻസർ സാധ്യത വളരെ കുറവാന്നൊണ്​ പഠനം തെളിയിക്കുന്നത്​. 

ഒാരോ കുട്ടിയേയും മൂന്നുമുതൽ ആറു മാസം വരെ മുലയൂട്ടുന്നവരിൽ തീരെ മുലയൂട്ടാത്തവരേക്കാൾ ഏഴു ശതമാനത്തോളം കാൻസർ സാധ്യത കുറവാണ്​. ആറു മുതൽ ഒമ്പതു മാസം വരെ മുലയൂട്ടിയവരിൽ മറ്റുള്ളവരേക്കാൾ 11 ശതമാനം കാൻസർ സാധ്യത കുറവാണ്​. അതായത്​ ഒരു സ്​ത്രീ രണ്ടു കുട്ടികളെ ഒമ്പതു മാസം വരെ മുലയൂട്ടി​െയങ്കിൽ കാൻസർ വരാനുള്ള സാധ്യത 22ശതമാനം കുറയുമെന്ന്​ ഗവേഷക പറയുന്നു. ഒബ്​സറ്റെട്രിക്​സ്​ ആൻറ്​ ഗൈനക്കോളജി എന്ന ജേണലിലാണ്​ പഠനം പ്രസിദ്ധീകരിച്ചരിക്കുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uterus cancerbreast feed
News Summary - The more you breastfeed, the lower is uterus cancer risk
Next Story