സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കുള്ള ഇൻഷുറൻസ്​ പദ്ധതി വ്യാ​ഴാ​ഴ്​​ച മുതൽ; പ്ര​തി​മാ​സം 250 രൂ​പ​ പ്രീ​മി​യം

10:03 AM
31/07/2019

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും പെ​ൻ​ഷ​ൻ​കാ​ർ​ക്കു​മാ​യി ന​ട​പ്പാ​ക്കു​ന്ന ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി (മെ​ഡി​സെ​പ്) വ്യാ​ഴാ​ഴ്​​ച നി​ല​വി​ൽ വ​രും. പ്ര​തി​മാ​സം 250 രൂ​പ വീ​ത​മാ​ണ്​ പ്രീ​മി​യം ഇ​ടാ​ക്കു​ക. വ​ർ​ഷം ര​ണ്ട്​ ല​ക്ഷം രൂ​പ​യു​ടെ ചി​കി​ത്സ ല​ഭ്യ​മാ​കു​ന്ന​താ​ണ്​ പാ​േ​ക്ക​ജ്. ഇ​തി​നു​പു​റ​മെ മൂ​ന്ന്​ വ​ർ​ഷ​ത്തേ​ക്ക്​ ആ​റ്​ ല​ക്ഷം രൂ​പ​യു​ടെ അ​ധി​ക ക​വ​റേ​ജ്​ ന​ൽ​കും. 

ഗൗ​ര​വ​മു​ള്ള ​േരാ​ഗ​ങ്ങ​ളു​ടെ ചി​കി​ത്സ​ക്കാ​യി​രി​ക്കും ഇ​ത്. പു​റ​മെ 25 കോ​ടി രൂ​പ​യു​ടെ കോ​ർ​പ​സ്​ ഫ​ണ്ട്​ രൂ​പ​വ​ത്​​ക​രി​ക്കു​ക​യും ആ​ദ്യ​ത്തെ ര​ണ്ട്​ ക​വ​റേ​ജി​നും പു​റ​ത്ത്​ പ​ണം ആ​വ​ശ്യ​മാ​യി വ​ന്നാ​ൽ കു​ടും​ബ​ത്തി​ന്​ മൂ​ന്ന്​ ല​ക്ഷം രൂ​പ വ​രെ ന​ൽ​കു​ക​യും ചെ​യ്യും. ഇ​ത്​ മൂ​ന്ന്​ വ​ർ​ഷ​ത്തി​ൽ ഒ​രു പ്രാ​വ​ശ്യ​മാ​യി​രി​ക്കും.പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ളെ​യൊ​ന്നും പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ലെ​ന്ന്​ ജീ​വ​ന​ക്കാ​ർ​ക്ക്​ ആ​ക്ഷേ​പ​മു​ണ്ട്. നി​ല​വി​ലെ രീ​തി​യി​ൽ കാ​ര്യ​മാ​യ പ്ര​യോ​ജ​ന​മി​ല്ലെ​ന്നും ജീ​വ​ന​ക്കാ​രു​ടെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും വി​വി​ധ സ​ർ​വി​സ്​ സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. 

പെ​ൻ​ഷ​ൻ​കാ​ർ​ക്ക്​ നി​ല​വി​ൽ ന​ൽ​കു​ന്ന മെ​ഡി​ക്ക​ൽ ആ​നൂ​കൂ​ല്യ​ങ്ങ​ളി​ൽ​നി​ന്നാ​കും തു​ക ഇൗ​ടാ​ക്കു​ക. ഭാ​ര്യ​യും ഭ​ർ​ത്താ​വും ജീ​വ​ന​ക്കാ​രോ പെ​ൻ​ഷ​ൻ​കാ​രോ ആ​യാ​ലും ര​ണ്ടു​പേ​രും പ​ദ്ധ​തി​യി​ൽ ചേ​ര​ണ​ം. ജീ​വ​ന​ക്കാ​ര​​െൻറ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കും. റി​ല​യ​ൻ​സ്​ ജ​ന​റ​ൽ ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി ലി​മി​റ്റ​ഡു​മാ​യി ചേ​ർ​ന്നാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. 2019 ആ​ഗ​സ്​​റ്റ്​​ മു​ത​ൽ 2022 ജൂ​ലൈ വ​രെ മൂ​ന്നു​വ​ർ​ഷ​ത്തേ​ക്കാ​ണി​ത്. പ​ണം അ​ട​​ക്കേ​ണ്ട​തി​ല്ലാ​ത്ത (കാ​ഷ്​​ലെ​സ്) പ​ദ്ധ​തി​യി​ൽ ഇ​ല​ക്​​ട്രോ​ണി​ക്​ ​െഎ​ഡി കാ​ർ​ഡ്​ ജീ​വ​ന​ക്കാ​ർ​ക്ക്​ ന​ൽ​കും. 

അ​ത്യാ​ഹി​തം, അ​പ​ക​ടം തു​ട​ങ്ങി​യ സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ പ​ദ്ധ​തി​യി​ൽ വ​രാ​ത്ത ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യും ശ​സ്​​ത്ര​ക്രി​യ​യും ന​ട​ത്തേ​ണ്ടി വ​ന്നാ​ൽ മാ​ന​ദ​ണ്ഡ​പ്ര​കാ​രം പ​ണം റീ ​ഇം​ബേ​ഴ്​​സ്​ ന​ൽ​കും. ജീ​വ​ന​ക്കാ​രു​ടെ​യും പെ​ൻ​ഷ​ൻ​കാ​രു​ടെ​യും കു​ടും​ബ​ത്തി​നും പ​ദ്ധ​തി​യു​ടെ പ​രി​ര​ക്ഷ ല​ഭി​ക്കും. 24 മ​ണി​ക്കൂ​ർ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യ​ണം എ​ന്ന വ്യ​വ​സ്ഥ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Loading...
COMMENTS