വൈ​റ​സ്​ രോ​ഗ​ങ്ങ​ളെ പേ​ടി​ക്കേ​ണ്ട;  മ​രു​ന്ന്​ ക​ണ്ടെ​ത്തി

09:01 AM
16/01/2019
microbiologist-Yuen-Kwok-yung-with-his-team
യു​വ​ാൻ ക്വോ​ക്​ യൂ​ങ്​ ത​െൻറ സംഘത്തിനൊപ്പം

ഹോ​േ​ങ്കാ​ങ്​​: രോ​ഗാ​ണു​ചി​കി​ത്സ​യി​ൽ ച​രി​ത്ര​പ​ര​മാ​യ മു​ന്നേ​റ്റ​വു​മാ​യി ജ​പ്പാ​നി​ലെ ഗ​വേ​ഷ​ക​ർ. വൈ​ദ്യ​ശാ​സ്​​ത്ര​ത്തി​ന്​ ഇ​തു​വ​രെ വ​ഴ​ങ്ങാ​ത്ത മാ​ര​ക​മാ​യ വൈ​റ​ൽ രോ​ഗ​ങ്ങ​ൾ​ക്കു​ള്ള മ​രു​ന്ന്​ വി​ക​സി​പ്പി​ച്ചാ​ണ് ആ​ഗോ​ള ത​ല​ത്തി​ൽ​ത​ന്നെ  ശ്ര​ദ്ധേ​യ​മാ​യ ക​ണ്ടെ​ത്ത​ൽ ന​ട​ത്തി​യ​ത്. ഒ​രേ സ​മ​യം നി​ര​വ​ധി മാ​ര​ക​മാ​യ വൈ​റ​സു​ക​ളെ ന​ശി​പ്പി​ക്കാ​ൻ ശേ​ഷി​യു​ള്ള  ‘എ.​എം 580’ എ​ന്ന രാ​സ​വ​സ്​​തു​വി​​നെ​യാ​ണ്​ ഹോ​േ​ങ്കാ​ങ്​​ യൂ​നി​വേ​ഴ്​​സി​റ്റി​യി​ലെ ഗ​വേ​ഷ​ക​ർ വി​ക​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ശാ​സ്​​ത്ര​മാ​സി​ക​യാ​യ ‘നേ​ച്വ​ർ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സി​’​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. 

നി​ല​വി​ൽ ചി​ക്ക​ൻ പോ​ക്​​സ്, ഹെ​പ്പ​റ്റൈ​റ്റി​സ്​​-​ബി, എ​ച്ച്.​െ​എ.​വി തു​ട​ങ്ങി ഏ​താ​നും രോ​ഗ​കാ​രി​ക​ളാ​യ വൈ​റ​സു​ക​ളെ നേ​രി​ടാ​നു​ള്ള ചി​ല ​ പ്ര​ത്യേ​ക ‘ആ​ൻ​റി വൈ​റ​സ്​’ മ​രു​ന്നു​ക​ൾ വി​ക​സി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും നി​ര​വ​ധി വൈ​റ​സു​ക​​ൾ​ക്കെ​തി​രെ  പ്ര​യോ​ഗി​ക്കാ​വു​ന്ന ആ​ദ്യ​ത്തെ മ​രു​ന്നാ​ണ്​  ‘എ.​എം 580’ എ​ന്നും പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ ഇ​ത്​ ഏ​റെ ഫ​ല​പ്ര​ദ​മാ​ണെ​ന്ന്​ തെ​ളി​ഞ്ഞി​ട്ടു​ണ്ടെ​ന്നും ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കി​യ മൈ​ക്രോ​ബ​യോ​ള​ജി​സ്​​റ്റ്​ യു​വ​ൻ ക്വോ​ക്​ യൂ​ങ്​ പ​റ​ഞ്ഞു. ഇൗ ​അ​ടു​ത്ത കാ​ല​ത്താ​യി ലോ​ക​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ​ട​ർ​ന്നു​പി​ടി​ക്കു​ക​യും മ​ര​ണം വി​ത​ക്കു​ക​യും ചെ​യ്​​ത പ​ക്ഷി​പ്പ​നി, ജ​പ്പാ​ൻ ജ്വ​രം, മി​ഡി​ൽ ഇൗ​സ്​​റ്റ്​ റെ​സ്​​പി​രേ​റ്റ​റി സി​​ൻ​ഡ്രം, സി​വ്യ​ർ അ​ക്യൂ​ട്ട്​ റെ​സ്​​പി​രേ​റ്റ​റി സി​ൻ​ഡ്രം തു​ട​ങ്ങി​യ മാ​ര​ക​മാ​യ ​ൈവ​റ​സ്​ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്ക്​ ഇൗ ​മ​രു​ന്ന്​ ഫ​ല​പ്ര​ദ​മാ​ണ്. എ​ലി​ക​ളി​ൽ ര​ണ്ടു​ വ​ർ​ഷ​മാ​യി ന​ട​ത്തി​യ പ​രീ​ക്ഷ​ണ​ങ്ങ​ൾ വ​ൻ വി​ജ​യ​മാ​ണെ​ന്നും യു​വ​ാൻ ക്വോ​ക്​ യൂ​ങ്​ പ​റ​ഞ്ഞു.​വൈ​റ​സ്​ മൂ​ല​മു​ള്ള പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ക​ണ്ടെ​ത്തി​യാ​ൽ പു​തി​യ മ​രു​ന്ന്​ ഉ​പ​യോ​ഗി​ച്ച്​ പെ​െ​ട്ട​ന്നു​ത​ന്നെ നി​യ​ന്ത്രി​ക്കാ​നാ​വും. 

അ​തേ​സ​മ​യം, പു​തി​യ ക​ണ്ടെ​ത്ത​ൽ ആ​വേ​ശ​ക​ര​മാ​ണെ​ങ്കി​ലും നി​ര​വ​ധി പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കു​ശേ​ഷം മാ​ത്ര​മേ മ​നു​ഷ്യ​രി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്ന്​ അ​മേ​രി​ക്ക​യി​ലെ ടെ​ക്​​സ​സ്​ യൂ​നി​വേ​ഴ്​​സി​റ്റി​യി​ലെ ​​വൈ​റോ​ള​ജി വി​ദ​ഗ്​​ധ​ൻ ബെ​ഞ്ച​മി​ൻ ന്യൂ​മാ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. മ​രു​ന്ന്​ മ​നു​ഷ്യ​ശ​രീ​ര​ത്തി​ലെ കോ​ശ​ങ്ങ​ളെ ന​ശി​പ്പി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​തി​​െൻറ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ പ​ഠ​ന​വി​ധേ​യ​മാ​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പു​തി​യ മ​രു​ന്നി​ന്​ പാ​റ്റ​ൻ​റി​ന്​​ അ​പേ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്​ ക​ണ്ടു​പി​ടി​ത്ത​ത്തി​ന്​ പി​ന്നി​ലു​ള്ള സം​ഘം.

Loading...
COMMENTS