അവശ്യ മരുന്നുകളുടെ വില 50 ശതമാനം ഉയർത്തുന്നു

11:56 AM
14/12/2019

ന്യൂഡൽഹി: ദേശീയ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻ.പി.പി.എ.) 21 അവശ്യ മരുന്നുകളുടെ വില 50 ശതമാനം ഉയർത്തുന്നു. ബി.സി.ജി വാക്സിൻ, മലേറിയ-കുഷ്ഠ രോഗ മരുന്നുകളെല്ലാം വില വർധിക്കുന്നവയിൽ ഉൾപ്പെടുന്നു.

 

ചൈനയിൽ നിന്നുള്ള ഫാർമസ്യൂട്ടിക്കൽ ചേരുവകളുടെ വില കുത്തനെ ഉയർന്നതാണ് നടപടിക്ക് കാരണമെന്നാണ് വിശദീകരണം. ഉയർന്ന വില കാരണം ഉത്പാദനം നിർത്താൻ പല കമ്പനികളും ശ്രമിക്കുന്നുണ്ടെന്നും എൻ.‌പി.‌പി.‌എ പറയുന്നു.

നിതി ആയോഗിനു കീഴിലെ അഫോർഡബിൾ മെഡിസിൻസ് ആൻഡ് ഹെൽത്ത് പ്രൊഡക്ട്സ് സ്റ്റാൻഡിങ് കമ്മിറ്റിയുടെ (എസ്.സി.എ.എം.എച്ച്.പി) ശിപാർശ പ്രകാരമാണ് വിലവർധവവ്. നവംബർ ഏഴിന് 12 മരുന്നുകൾക്ക് 50 ശതമാനം ഒറ്റത്തവണ വിലവർധന നിർദേശിച്ചിരുന്നു.

Loading...
COMMENTS