മെഡിക്കൽ പ്രാക്​ടീഷണേഴ്​സ്​ ബിൽ: ‘വ്യാജചികിത്സ’ നിയമവിധേയമാകുമെന്ന്​ ആശങ്ക

  • ‘അം​ഗീ​കൃ​ത യോ​ഗ്യ​ത​യി​ല്ലാ​തെ ന​ട​ത്തു​ന്ന എ​ല്ലാ​ത്ത​രം ചി​കി​ത്സ​ക​ളും വ്യാ​ജ​ം’

23:31 PM
27/11/2019
doctors

തൊ​ടു​പു​ഴ​: നി​ർ​ദി​ഷ്​​ട മെ​ഡി​ക്ക​ൽ പ്രാ​ക്ടീ​ഷ​ണേ​ഴ്സ് ബി​ല്ലി​​ൽ നാ​ട്ടു​വൈ​ദ്യ​ത്തി​​െൻറ മ​റ​വി​ൽ യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​രെ സം​ര​ക്ഷി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ളും വ്യ​വ​സ്ഥ​ക​ളും ഉ​ൾ​പ്പെ​ട്ട​താ​യി സൂ​ച​ന. ക​ര​ട്​ പ്ര​സി​ദ്ധീ​ക​രി​ക്കാ​നി​രി​ക്കെ, ഇ​തു​സം​ബ​ന്ധി​ച്ച ആ​ശ​ങ്ക പ​ങ്കു​വെ​ച്ച്​ സം​സ്ഥാ​ന​ത്തെ ആ​യു​ർ​വേ​ദ ​​േഡാ​ക്​​ട​ർ​മാ​രു​ടെ സം​ഘ​ട​ന രം​ഗ​ത്തെ​ത്തി. 2018ലെ ​സു​പ്രീം​കോ​ട​തി വി​ധി​യെ​യും 2003ലെ ​കേ​ര​ള ഹൈ​കോ​ട​തി വി​ധി​യെ​യും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ നി​ല​പാ​ടു​ക​ളെ​യും നോ​ക്കു​കു​ത്തി​യാ​ക്കി വ്യാ​ജ ചി​കി​ത്സ​ക​രെ പ​ല​പേ​രു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​യ​മ​സാ​ധു​ത ന​ൽ​കു​ന്ന​താ​ക​രു​ത്​ ബി​ല്ലെ​ന്നാ​ണ്​ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. 

അ​ടു​ത്ത നി​യ​മ​സ​ഭ സ​മ്മേ​ള​ന​ത്തി​ൽ ബി​ല്ല്​ പ​രി​ഗ​ണ​ന​ക്ക്​ വ​ന്നേ​ക്കു​മെ​ന്നാ​ണ്​ സൂ​ച​ന. ആ​യു​ർ​വേ​ദം, അ​ലോ​പ്പ​തി, ഹോ​മി​യോ​പ്പ​തി, പ്ര​കൃ​തി​ചി​കി​ത്സ, യോ​ഗ, സി​ദ്ധ​വൈ​ദ്യം, യു​നാ​നി എ​ന്നി​വ​യി​ൽ ഏ​തെ​ങ്കി​ലും ഒ​ന്നി​ൽ അം​ഗീ​കൃ​ത​യോ​ഗ്യ​ത​ക​ൾ നേ​ടി​യ ശേ​ഷ​മാ​ണ് ചി​കി​ത്സ​യി​ൽ ഏ​ർ​പ്പെ​ടേ​ണ്ട​ത്. അം​ഗീ​കൃ​ത യോ​ഗ്യ​ത​യി​ല്ലാ​തെ ന​ട​ത്തു​ന്ന എ​ല്ലാ​ത്ത​രം ചി​കി​ത്സ​ക​ളും വ്യാ​ജ​മാ​ണെ​ന്നാ​ണ്​ അ​സോ​സി​യേ​ഷ​ൻ നി​ല​പാ​ട്.

മു​റി​വൈ​ദ്യ​ന്മാ​രു​ടെ ചി​കി​ത്സ സ​മൂ​ഹ​ത്തി​ന് ഭീ​ഷ​ണി​യാ​ണെ​ന്നും സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച് 70 വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​ർ ചി​കി​ത്സ ന​ട​ത്തി ജ​ന​ങ്ങ​ളു​ടെ ജീ​വ​ൻ പ​ന്താ​ടു​ക​യാ​ണെ​ന്നു​മാ​ണ്​ സു​പ്രീം​കോ​ട​തി നേ​ര​ത്തേ വി​ധി​യി​ൽ പ​രാ​മ​ർ​ശി​ച്ച​ത്. തി​രു​വി​താം​കൂ​ർ കൊ​ച്ചി മെ​ഡി​ക്ക​ൽ കൗ​ൺ​സി​ലി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​തെ ചി​കി​ത്സ ന​ട​ത്തു​ന്ന​വ​ർ​ക്ക് അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പാ​ര​മ്പ​ര്യ വൈ​ദ്യ ഫോ​റം ന​ൽ​കി​യ ഹ​ര​ജി ത​ള്ളി​യും 2003ലെ ​ഹൈ​കോ​ട​തി വി​ധി ശ​രി​െ​വ​ച്ചു​മാ​യി​രു​ന്നു ഇ​ത്. 

നി​യ​മം വ്യാ​ജ​ന്മാ​രെ സം​ര​ക്ഷി​ക്കു​ന്ന ത​ര​ത്തി​ലാ​യി​ക്കൂ​ടെ​ന്ന്​ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഡോ. ​രാ​ജു തോ​മ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​സാ​ദ​ത്ത് ദി​ന​ക​ർ എ​ന്നി​വ​ർ ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു. വ്യാ​ജ ചി​കി​ത്സ​ക​ർ അ​ന​ധി​കൃ​ത​മാ​യി സം​ഘ​ടി​ച്ച് സ​ർ​ക്കാ​റി​നെ​യും ജ​ന​ങ്ങ​ളെ​യും തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന ദു​ര​വ​സ്ഥ​യാ​ണ് ഇ​പ്പോ​ഴു​ള്ള​തെ​ന്നും അ​സോ​സി​യേ​ഷ​ൻ വ്യ​ക്ത​മാ​ക്കു​ന്നു.

Loading...
COMMENTS