Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_right‘ലണ്ടൻ രോഗി’...

‘ലണ്ടൻ രോഗി’ എച്ച്​.​െഎ.വി മുക്​തനായ രണ്ടാമത്തെയാൾ

text_fields
bookmark_border
HIV
cancel

ലണ്ടൻ: ബ്രിട്ടനിലെ എച്ച്​.​െഎ.വി ബാധിതനായ വ്യക്​തി വൈറസ്​​ ബാധയിൽ നിന്ന്​ രക്ഷനേടിയതായി റിപ്പോർട്ട്​. നാച്വ ർ എന്ന ജേർണലിലാണ്​ റിപ്പോർട്ട്​ വന്നത്​. എച്ച്​.​െഎ.വി ബാധയിൽ നിന്ന്​ വിമുക്​തനാകുന്ന ലോകത്തിലെ രണ്ടാമത്തെ വ്യക്​തിയാണ്​ ഇയാൾ. മജ്ജ മാറ്റിവെക്കൽ ശസ്​ത്രക്രിയയിലൂടെയാണ്​ ഇയാൾക്ക്​ എച്ച്​.​െഎ.വി ബാധയിൽ നിന്ന്​ രക്ഷനേട ാൻ സാധിച്ചതെന്ന്​ ഡോക്​ടർമാർ അറിയിച്ചതായി ​ജേർണലിൽ പറയുന്നു​.

എച്ച്​.​െഎ.വി ബാധയെ പ്രതിരോധിക്കുന്ന അപൂ ർവ ജനിതക വ്യതിയാനമുള്ളയാളുടെ മൂല കോശമാണ്​ മജ്ജമാറ്റി​െവക്കുന്നതിനായി ഇയാൾ സ്വീകരിച്ചത്​. മജ്ജ മാറ്റിവെക്കൽ ശസ്​ത്രക്രിയക്ക്​ ശേഷം മൂന്നു വർഷം കഴിഞ്ഞപ്പോഴേക്കും വൈറസ്​ ബാധയിൽ നിന്ന്​ ഇയാൾ മുക്​തനായതായി ഡോക്​ടർമാർ പറഞ്ഞു. 18 മാസത്തോളം ആൻറിറിട്രോവൈറൽ മരുന്നുകൾ കഴിക്കാതിരുന്നിട്ടും അദ്ദേഹത്തിൽ വൈറസ്​ സാന്നിധ്യം കണ്ടെത്താനായില്ലെന്ന്​ രോഗിയെ ചികിത്​സിച്ചിരുന്ന ഡോ. രവീന്ദ്ര ഗുപ്​ത പറഞ്ഞു.

ഇതിനർഥം എയ്​ഡ്​സിന്​ ഒരിക്കൽ പ്രതിവിധി കണ്ടെത്താനാകുമെന്ന്​ തന്നെയാണ്​. എന്നാൽ എച്ച്​.​െഎ.വിക്ക്​ പ്രതിവിധി കണ്ടെത്തി എന്നല്ലെന്നും ഡോക്​ടർമാർ കൂട്ടിച്ചേർത്തു. വൈറസ്​ ബാധയിൽ നിന്ന്​ നിലവിൽ അദ്ദേഹം മുക്​തി നേടിയിട്ടുണ്ടെങ്കിലും രോഗവിമുക്​തനായെന്ന്​ പെ​െട്ടന്ന്​ പറയാനാകില്ല.

ഇയാൾ ‘ലണ്ടൻ രോഗി’ എന്ന പേരിലാണ്​ അറിയപ്പെടുന്നത്​. നേരത്തെ അമേരിക്കയിൽ നിന്നുള്ള ഒരാൾക്ക്​ രോഗം മാറിയതായി റിപ്പോർട്ടുണ്ടായിരുന്നു. ബെർലിനിൽ താമസമായിരുന്ന അദ്ദേഹം ബെർലിൻ രോഗി എന്നായിരുന്നു അറിയപ്പെട്ടിരുന്നത്​. 2007ൽ ജർമനിയിൽ മജ്ജ മാറ്റി​െവക്കൽ ശസ്​ത്രക്രിയക്ക്​ വിധേയനായതോടെയാണ്​ അദ്ദേഹത്തിനും രോഗം മാറിയത്​. അദ്ദേഹം ഇപ്പോഴും എച്ച്​.​െഎ.വി വിമുക്​തനാണ്​.

'CCR5 delta 32 എന്ന ജനിതക വ്യതിയാനം സംഭവിച്ച കോശങ്ങളുള്ള മജ്ജയാണ്​ ഇരുവരും സ്വീകരിച്ചിരുന്നത്​. ​എച്ച്​.​െഎ.വി ബാധയെ പ്രതിരോധിക്കുന്നതാണ്​ കോശങ്ങളിലുള്ള ഇൗ മാറ്റം. അതിനാൽ രോഗികൾ സ്വീകരിച്ച മൂലകോശത്തിലെ പ്രതിരോധ സെല്ലുകൾ രോഗിയുടെ രോഗബാധിത സെല്ലുകളെ ആക്രമിക്കുകയും ​വൈറസിനെ തുരത്തുകയുമായിരുന്നെന്ന്​ ഡോക്​ടർമാർ വിശദീകരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aidsHIVmalayalam newsClear HIVLondon PatientHealth News
News Summary - London HIV Patient World's Second To Be Cleared Of AIDS Virus - Health News
Next Story