ഏഴ് വയസ്സുകാരിയുടെ ശ്വാസകോശത്തിൽ കുടുങ്ങിയ എൽ.ഇ.ഡി ബൾബ് പുറത്തെടുത്തു 

22:24 PM
04/05/2019
ശ്വാ​സ​കോ​ശ​ത്തി​ൽ നിന്നും പുറത്തെടുത്ത എൽ.ഇ.ഡി ബൾബ്​


ആ​ലു​വ: ക​ണ്ണൂ​ർ  സ്വ​ദേ​ശി​നി​യാ​യ ഏ​ഴു​വ​യ​സ്സു​കാ​രി​യു​ടെ ശ്വാ​സ​കോ​ശ​ത്തി​ൽ കു​ടു​ങ്ങി​യ എ​ൽ.​ഇ.​ഡി ബ​ൾ​ബ്  രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​ർ ശ​സ്ത്ര​ക്രി​യ കൂ​ടാ​തെ വി​ജ​യ​ക​ര​മാ​യി  പു​റ​ത്തെ​ടു​ത്തു. കു​ട്ടി​യെ ആ​ദ്യം കോ​ഴി​ക്കോ​​ട്ടെ സ്വ​കാ​ര്യ  ആ​ശു​പ​ത്രി​യി​ലാ​ണ്​ എ​ത്തി​ച്ച​ത്. അ​വി​ടെ ​െവ​ച്ച് ബ്രോ​ങ്കോ​സ്കോ​പി​യി​ലൂ​ടെ ബ​ൾ​ബ്  പു​റ​ത്തെ​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. തു​ട​ർ​ന്ന് ശ​സ്ത്ര​ക്രി​യ ഒ​ഴി​വാ​ക്കാ​നും വി​ദ​ഗ്ധ ചി​കി​ത്സ​ക്കു​മാ​യി കു​ട്ടി​യെ ആ​ലു​വ രാ​ജ​ഗി​രി  ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

പീ​ഡി​യാ​ട്രി​ക് സ​ർ​ജ​റി വി​ഭാ​ഗം ഡോ​ക്ട​ർ  അ​ഹ​മ്മ​ദ് ക​ബീ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ എ​ൽ.​ഇ.​ഡി ബ​ൾ​ബ് ശ്വാ​സ​കോ​ശ​ത്തി​ൽ കു​ടു​ങ്ങി​യ​താ​യി സ്‌​ഥി​രീ​ക​രി​ച്ചു. കൂ​ർ​ത്ത അ​ഗ്രം പു​റ​ത്തേ​ക്ക് തി​രി​ഞ്ഞ നി​ല​യി​ലാ​ണ് ബ​ൾ​ബ് കു​ടു​ങ്ങി കി​ട​ന്നി​രു​ന്ന​ത്. ഫൈ​ബ്രോ ഒ​പ്റ്റി​ക് ബ്രോ​ങ്കോ​സ്കോ​പി​ക്ക്​ പ​ക​രം താ​ര​ത​മ്യേ​ന സ​ങ്കീ​ർ​ണ​മാ​യ റി​ജി​ഡ് ബ്രോ​ങ്കോ​സ്കോ​പി പ​രീ​ക്ഷി​ക്കാ​ൻ ഡോ.  ​അ​ഹ​മ്മ​ദ്ക​ബീ​ർ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ട്  മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘം റി​ജി​ഡ്  ബ്രോ​ങ്കോ​സ്കോ​പ്പി​യി​ലൂ​ടെ എ​ൽ.​ഇ.​ഡി ബ​ൾ​ബ് വി​ജ​യ​ക​ര​മാ​യി പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Loading...
COMMENTS