വൈ​കി ഉ​റ​ങ്ങു​ന്ന​വ​ർ ജ​ാ​ഗ്ര​തൈ

22:14 PM
12/04/2018
LATE-SLEEP

ല​ണ്ട​ൻ: രാ​ത്രി വൈ​കി ഉ​റ​ങ്ങു​ക​യും രാ​വി​ലെ വൈ​കി എ​ഴു​​ന്നേ​ൽ​ക്കു​ക​യും ചെ​യ്യു​ന്ന​വ​രി​ൽ അ​കാ​ല​മ​ര​ണ സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്ന്​ പ​ഠ​നം. ഇ​ത്ത​ര​ക്കാ​രി​ൽ നേ​ര​ത്തേ ഉ​റ​ങ്ങു​ക​യും നേ​ര​ത്തെ എ​ഴു​ന്നേ​ൽ​ക്കു​ക​യും ചെ​യ്യു​ന്ന​​വ​രേ​ക്കാ​ൾ   മ​ര​ണ​സാ​ധ്യ​ത 10 ശ​ത​മാ​നം കൂ​ടു​ത​ലാ​ണ​​ത്രെ. അ​ഞ്ചു ല​ക്ഷം പേ​രി​ൽ ന​ട​ത്തി​യ ഗ​വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ്​ യു.​കെ ബ​യോ​ബാ​ങ്ക്​ പ​ഠ​ന റി​പ്പോ​ർ​ട്ട്​ പു​റ​ത്തു​വി​ട്ട​ത്. ക്രൊ​േ​ണാ​ള​ജി​ക്ക​ൽ ഇ​ൻ​റ​ർ​നാ​ഷ​ന​ലി​ലാ​ണ്​ പ​ഠ​നം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. 

വൈ​കി ഉ​റ​ങ്ങു​ന്ന​വ​രി​ൽ ഉ​യ​ർ​ന്ന തോ​തി​ൽ പ്ര​മേ​ഹ​വും മാ​ന​സി​ക​വും നാ​ഡീ​വ്യൂ​ഹ സം​ബ​ന്ധ​വു​മാ​യ പ്ര​ശ്​​ന​ങ്ങ​ളും ഉ​ണ്ടാ​കു​മെ​ന്ന്​ പ​ഠ​ന​ത്തി​ൽ ക​ണ്ടെ​ത്തി. വൈ​കി ഉ​ണ​രു​ന്ന​വ​ർ​ക്ക്​ അ​വ​രു​ടെ  പ​രി​സ്​​ഥി​തി​യു​മാ​യി യോ​ജി​ക്കാ​ത്ത ആ​ന്ത​രി​ക ജൈ​വ ഘ​ടി​കാ​ര​മാ​യി​രി​ക്കും ഉ​ണ്ടാ​വു​ക​യെ​ന്ന്​  ​നോ​ർ​ത്ത്​ വെ​സ്​​റ്റേ​ൺ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ അ​സോ​സി​യേ​റ്റ്​ പ്ര​ഫ​സ​ർ ക്രി​സ്​​റ്റ​ൺ ന​ട്​​സ​ൺ പ​റ​ഞ്ഞു.

മാ​ന​സി​ക സ​മ്മ​ർ​ദം, തെ​റ്റാ​യ സ​മ​യ​ങ്ങ​ളി​ലെ  ഭ​ക്ഷ​ണം, വ്യാ​യാ​മ​മി​ല്ലാ​യ്​​മ, ഉ​റ​ക്ക​മി​ല്ലാ​യ്​​മ, മ​ദ്യ​ത്തി​​​െൻറ​യും മ​യ​ക്കു മ​രു​ന്നി​​​െൻറ​യും ഉ​പ​യോ​ഗം തു​ട​ങ്ങി വി​വി​ധ ത​രം അ​നാ​രോ​ഗ്യ പ്ര​വ​ണ​ത​ക​ൾ ​ൈവ​കി എ​ഴു​ന്നേ​ൽ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ടാ​കാ​മെ​ന്നും ന​ട്​​സ​ൺ പ​റ​ഞ്ഞു.  

Loading...
COMMENTS