Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_right41കാര​െൻറ ശരീരത്തിൽ...

41കാര​െൻറ ശരീരത്തിൽ നിന്ന്​ നീക്കം ചെയ്​തത്​ 13 കിലോ ഭാരമുള്ള വൃക്കകൾ

text_fields
bookmark_border
surgery.jpg
cancel

മുംബൈ: 41കാര​​െൻറ ശരീരത്തിൽ നിന്ന്​ നീക്കം ചെയ്​തത്​ ഏകദേശം 13 കിലോയോളം ഭാരമുള്ള വൃക്കകൾ. റോമൻ പെരേര എന്നയാള ുടെ ശരീരത്തിൽ നിന്നാണ്​​ ശസ്​ത്രക്രിയയിലൂടെ ഏഴും, 5.8ഉം കിലോ ഭാരമു​ള്ള വൃക്കകൾ നീക്കം ചെയ്​തത്​. മുംബൈ ആശുപത്ര ിയിലാണ്​ വൃക്കമാറ്റിവെക്കൽ ശസ്​ത്രക്രിയ നടന്നത്​. ഓ​ട്ടോസൊമാൽ ഡോമിനൻറ്​ പോളി സിസ്​റ്റിക്​ കിഡ്​നി ഡിസീസ്​(എ.ഡി.പി.കെ.ഡി) എന്ന അസുഖം ബാധിച്ചാണ്​ പെരേര ശസ്​ത്രക്രിയക്ക്​ വിധേയനായത്​.

ശസ്​ത്രക്രിയയിലുടെ രോഗിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചെന്ന്​ ഡോക്​ടർമാരിൽ ഒരാൾ പറഞ്ഞു. ‘‘ആശുപത്രിയിലെത്തുമ്പോൾ അദ്ദേഹത്തിന്​ രക്തസ്രാവമുണ്ടായിരുന്നു. അദ്ദേഹത്തി​​െൻറ വൃക്കകൾ ഞങ്ങൾ എടുത്തു മാറ്റിയിട്ടില്ലായിരുന്നെങ്കിൽ അദ്ദേഹം ജീവനോടെ ഉണ്ടാകുമായിരുന്നില്ല. രണ്ട്​ വൃക്കകൾക്കും കൂടി 13 കിലോയോളം ഭാരമുണ്ടായിരുന്നു. രണ്ട്​ വൃക്കകളും ഞങ്ങൾ നീക്കം ചെയ്​തു. ഒരു സാധാരണ വൃക്കക്ക്​ 800 ഗ്രാം മാത്രമാണ്​ ഭാരം. ആശുപത്രിയിൽ പ്രവേശിപ്പിക്കു​മ്പോൾ രോഗിക്ക്​ 106 കിലോ ഭാരമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ 80 കിലോഗ്രാമാണ്​ ഭാരം.’’ ഡോക്​ടർ പറഞ്ഞു.

വൃക്ക ആവശ്യമുള്ള അമരാവതി സ്വദേശി നിതിൻ എന്നയാൾക്ക്​ റോമൻ പെരേരയുടെ ഭാര്യ വൃക്ക ദാനം ചെയ്യുകയും നിതി​​െൻറ ഭാര്യയുടെ ഒരു വൃക്ക റോമൻ പെരേരക്ക്​ നൽക​ുകയും ചെയ്​തു. കഴിഞ്ഞ പത്ത്​ വർഷത്തോളമായി റോമൻ പെരേര എ.ഡി.പി.കെ.ഡി രോഗ ബാധിതനാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsMumbai Hospitalkidney transplantationkidney removedHealth News
News Summary - kidneys weighing 7 kgs and 58 kgs removed from 41 year old man at mumbai hospital -health news
Next Story