കേരളത്തിൽ വൃക്ക കാത്തിരിക്കുന്നത്​ 2000 ​​പേർ

  • പ്ര​മേ​ഹം കൂ​ടി​; വൃ​ക്ക​രോ​ഗവും •സം​സ്​​ഥാ​ന​ത്ത്​ ഏ​ഴ്​ പേ​രെ​ങ്കി​ലും ദി​േ​ന​ന വൃ​ക്ക​രോ​ഗി​ക​ളാകുന്നു

Kidney

കൊ​ച്ചി: വൃ​ക്ക​രോ​ഗി​ക​ൾ അ​നു​ദി​നം വ​ർ​ധി​ച്ചു​വ​രു​ന്ന കേ​ര​ള​ത്തി​ൽ വൃ​ക്ക മാ​റ്റി​വെ​ച്ച്​ ജീ​വി​തം തി​രി​ച്ചു​പി​ടി​ക്കാ​ൻ കാ​ത്തി​രി​ക്കു​ന്ന​ത്​ 2000 പേ​ർ. ഡ​യാ​ലി​സി​സും മ​രു​ന്നു​മാ​യി ജീ​വി​തം ത​ള്ളി​നീ​ക്കു​ന്ന​വ​ർ സ​ർ​ക്കാ​റി​​െൻറ​യും സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ​യും പ​ദ്ധ​തി​ക​ളി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത്​ കാ​ത്തി​രി​പ്പ്​ തു​ട​ങ്ങി​യി​ട്ട്​ വ​ർ​ഷ​ങ്ങ​ളാ​യി. സം​സ്​​ഥാ​ന​ത്ത്​ വൃ​ക്ക​ദാ​നം കു​റ​ഞ്ഞു​വ​രു​ന്ന​താ​യും ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. സം​സ്​​ഥാ​ന​ത്ത്​ ദി​േ​ന​ന ശ​രാ​ശ​രി ഏ​ഴ്​ പേ​രെ​ങ്കി​ലും വൃ​ക്ക​രോ​ഗി​ക​ളാ​യി മാ​റു​െ​ന്ന​ന്നാ​ണ്​ പ​ഠ​ന​ങ്ങ​ൾ. 

കൃ​ത്യ​മാ​യ ക​ണ​ക്ക്​ ആ​രോ​ഗ്യ​വ​കു​പ്പി​​െൻറ കൈ​വ​ശ​മി​ല്ല. അ​വ​യ​വ​ദാ​ന​ത്തി​ന്​ സ​ർ​ക്കാ​ർ രൂ​പം ന​ൽ​കി​യ മൃ​ത​സ​ഞ്​​ജീ​വ​നി പ​ദ്ധ​തി​യി​ൽ മാ​ത്രം വൃ​ക്ക​മാ​റ്റ ശ​സ്​​ത്ര​ക്രി​യ​ക്ക്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്​ 1684 പേ​രാ​ണ്​. 245 പേ​ർ കി​ഡ്​​നി ഫെ​ഡ​റേ​ഷ​ൻ ഒാ​ഫ്​ ഇ​ന്ത്യ​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​ട്ടു​ണ്ട്. ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ത്ത​വ​ർ ആ​യി​ര​ക്ക​ണ​ക്കി​ന്​ ഉ​ണ്ടാ​കു​മെ​ന്നാ​ണ്​ മൃ​ത​സ​ഞ്​​ജീ​വ​നി അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. മ​സ്​​തി​ഷ്​​ക​മ​ര​ണം സം​ഭ​വി​ച്ച​വ​രു​ടെ വൃ​ക്ക​ക​ളാ​ണ്​ മൃ​ത​സ​ഞ്​​ജീ​വ​നി വ​ഴി ല​ഭ്യ​മാ​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ര​ണ്ടു​ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ്​ വൃ​ക്ക​മാ​റ്റി​വെ​ക്ക​ൽ ശ​സ്​​ത്ര​ക്രി​യ​ക്ക്​ ചെ​ല​വ്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ഏ​ഴു​ല​ക്ഷം രൂ​പ​ക്ക്​ മു​ക​ളി​ലാ​ണ്. മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്​ മൃ​ത​സ​ഞ്​​ജീ​വ​നി വ​ഴി​യു​ള്ള വൃ​ക്ക​ദാ​നം ഗ​ണ്യ​മാ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്.

2012 ആ​ഗ​സ്​​റ്റ്​ മു​ത​ൽ 2017 ഡി​സം​ബ​ർ വ​രെ മ​സ്​​തി​ഷ്​​ക മ​ര​ണം സം​ഭ​വി​ച്ച 269 പേ​രി​ൽ​നി​ന്ന്​ 460 വൃ​ക്ക​യാ​ണ്​ മാ​റ്റി​വെ​ച്ച​ത്. 2014ൽ 104​ഉം 2015ൽ 132​ഉം 2016ൽ 113​ഉം വൃ​ക്ക മാ​റ്റി​വെ​ക്ക​ൽ ശ​സ്​​ത്ര​ക്രി​യ ന​ട​ന്ന​പ്പോ​ൾ 2017ൽ ​ഇ​ത്​ 34 മാ​ത്ര​മാ​യി​രു​ന്നു. മൃ​ത​സ​ഞ്​​ജീ​വ​നി പ​ദ്ധ​തി ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്താ​ത്ത​തും അ​വ​യ​വ​ദാ​താ​ക്ക​ൾ അം​ഗീ​ക​രി​ക്ക​പ്പെ​ടാ​തെ പോ​കു​ന്ന​തും ന​ട​പ​ടിക​ളി​ലെ സു​താ​ര്യ​ത​യി​ല്ലാ​യ്​​മ​യു​മാ​ണ്​ വൃ​ക്ക​ദാ​നം കു​റ​യാ​ൻ കാ​ര​ണ​മെ​ന്ന്​ കി​ഡ്​​നി ഫെ​ഡ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഫാ. ​ഡേ​വി​സ്​ ചി​റ​മേ​ൽ പ​റ​യു​ന്നു. പ്ര​മേ​ഹം കൂ​ടി​യ​താ​ണ്​ മ​ല​യാ​ളി​ക​ളി​ൽ വൃ​ക്ക​രോ​ഗം വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മെ​ന്ന്​ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ നെ​ഫ്രോ​ള​ജി വി​ഭാ​ഗം ത​ല​വ​ൻ ഡോ. ​കെ.​പി. ജ​യ​കു​മാ​ർ ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു. 

Loading...
COMMENTS