Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightസംസ്ഥാനത്തെ ആദ്യ...

സംസ്ഥാനത്തെ ആദ്യ പ്ലാസ്മ ബാങ്ക് മഞ്ചേരിയിൽ 

text_fields
bookmark_border
സംസ്ഥാനത്തെ ആദ്യ പ്ലാസ്മ ബാങ്ക് മഞ്ചേരിയിൽ 
cancel

മ​ഞ്ചേ​രി: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് ഊ​ർ​ജം പ​ക​ർ​ന്ന് സം​സ്ഥാ​ന​ത്തെ ആ​ദ്യ പ്ലാ​സ്മ ബാ​ങ്ക് മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ ആ​രം​ഭി​ച്ചു. കോ​വി​ഡ് രോ​ഗാ​ണു​വി​നെ ചെ​റു​ക്കാ​നു​ള്ള ആ​ൻ​റി​ബോ​ഡി രോ​ഗം ഭേ​ദ​മാ​യ​വ​രു​ടെ പ്ലാ​സ്മ​യി​ൽ നി​ന്ന് വേ​ർ​തി​രി​ച്ചെ​ടു​ത്ത് ല​ഭ്യ​മാ​ക്കു​ക​യാ​ണ് ഇ​തി​ലൂ​ടെ ചെ​യ്യു​ന്ന​ത്. പ്ലാ​സ്മ കോ​വി​ഡ് ബാ​ധി​ത​രെ ചി​കി​ത്സി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കും.


കോ​വി​ഡ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തെ ഫ​ല​പ്ര​ദ​മാ​യി നേ​രി​ടാ​നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​​െൻറ മു​ന്നൊ​രു​ക്കം. കോ​വി​ഡ് ഭേ​ദ​മാ​യി 14 ദി​വ​സം മു​ത​ല്‍ നാ​ല് മാ​സം വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് ഒ​രു വ്യ​ക്തി​യി​ല്‍ നി​ന്ന് പ്ലാ​സ്മ ശേ​ഖ​രി​ക്കു​ന്ന​ത്. ഇ​ത് ഒ​രു വ​ര്‍ഷം വ​രെ സൂ​ക്ഷി​ച്ച് ​െവ​ക്കാ​ന്‍ സാ​ധി​ക്കും.

18നും 50​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള 55 കി​ലോ​യി​ല​ധി​കം ഭാ​ര​മു​ള്ള കോ​വി​ഡ് വി​മു​ക്ത​രി​ല്‍ നി​ന്നാ​ണ് പ്ലാ​സ്മ ശേ​ഖ​രി​ക്കു​ന്ന​ത്.
ഇ​തു​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ നി​ന്ന്​ കോ​വി​ഡ് ഭേ​ദ​മാ​യ 54 പേ​രാ​ണ് പ്ലാ​സ്മ ന​ൽ​കി​യ​ത്.

200ഓ​ളം പേ​ർ പ്ലാ​സ്മ ന​ൽ​കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ണ്ട്. നോ​ഡ​ൽ ഓ​ഫി​സ​ർ ഡോ. ​ഷി​നാ​സ് ബാ​ബു​വി​​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​നം. നേ​ര​ത്തെ കോ​വി​ഡ് തെ​റ​പ്പി​യി​ലൂ​ടെ മൂ​ന്ന് പേ​രാ​ണ് രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ട​ത്. ഇ​തി​ന് പു​റ​മെ ആ​ല​പ്പു​ഴ​യി​ലെ ര​ണ്ട് കോ​വി​ഡ് രോ​ഗി​ക​ൾ​ക്കും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഒ​രാ​ൾ​ക്കും മ​ഞ്ചേ​രി​യി​ൽ നി​ന്ന്​ പ്ലാ​സ്മ ന​ൽ​കി​യി​രു​നു. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി പ്ലാ​സ്മ തെ​റ​പ്പി​യി​ലൂ​ടെ രോ​ഗ​മു​ക്തി നേ​ടി​യ​തും മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manjerimanjericovid 19covid 19
News Summary - kerala fist plasma bank manjeri-health news
Next Story