Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightഉത്തര മലബാറില്‍ ഹൃദയ...

ഉത്തര മലബാറില്‍ ഹൃദയ വാൾവ്​ മാറ്റി വെക്കൽ ആദ്യമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസിൽ

text_fields
bookmark_border
ഉത്തര മലബാറില്‍ ഹൃദയ വാൾവ്​ മാറ്റി വെക്കൽ ആദ്യമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസിൽ
cancel

കണ്ണൂര്‍: ഉത്തര മലബാറില്‍ ടാവി ശസ്ത്രക്രിയ ആദ്യമായി വിജയകരമായി പൂര്‍ത്തിയാക്കി കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശു പത്രി. കോഴിക്കോട് സ്വദേശിയായ 78കാരനിലാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയ​തെന്ന് ​ ശസ്​ത്രക്രിയക്ക് ​ നേതൃത്വം വഹിച്ച ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ സീനിയര്‍ കണ്‍സല്‍ട്ടൻറ്​ ഇൻറര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്​റ്റ്​ ഡോ. പ്ലാസിഡ്സെബാസ്റ്റ്യൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

കോഴിക്കോട് മിംസ് ആശുപത്രിയിലാണ് ഇതിനു മുമ്പ് ഈ ശസ്ത്രക്രിയ നടത്തിയത്. എന്നാല്‍ ഉത്തര മലബാറിലും മംഗലാപുരത്തും ആദ്യമായി ശസ്ത്രക്രിയ ചെയ്തത് കണ്ണൂരിലെ ആസ്റ്റര്‍ മിംസിലാ​െണന്ന്​ സി.ഇ.ഒ ഫർഹൻ യാസീൻ പറഞ്ഞു. ഹൃദയ വാല്‍വിലുണ്ടാകുന്ന അസുഖമാണ് അയോട്ടിക് സ്റ്റിനോസിസ്. ഈ അസുഖത്തിന് ചെയ്യുന്ന ശസ്ത്രക്രിയയാണ് ടാവി (ട്രാന്‍സ് കത്തീട്രല്‍ അയോട്ടിക് വാല്‍വ്). സാധാരണ രീതിയില്‍ ഈ അസുഖത്തിന് ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിയാണ് ചെയ്യാറുള്ളത്. പ്രായമായ രോഗിയായതിനാല്‍ ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്ക്രിയ ചെയ്യുന്നതിന് ബുദ്ധിമുട്ടള്ളതിനാലാണ് ടാവി ശസ്ത്രക്രിയ ചെയ്യുന്നത്.

ശസ്​ത്രക്രിയയിൽ പങ്കാളികളായ ഡോ. എം.കെ. അനില്‍കുമാര്‍, ഡോ.സി.വി. ഉമേശന്‍, ഡോ.എ. വിനു, ഡോ.പ്രസാദ് സുരേന്ദ്രന്‍, ഡോ.എം. ഗണേഷ് എന്നിവരും വാർത്തസമ്മേളനത്തിൽ പ​െങ്കടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsHeart Surgery
News Summary - kannur aster mims heart surgery-kerala news
Next Story