കു​റ​ഞ്ഞ ചെ​ല​വി​ൽ ഹൃ​ദ​യ​വാ​ൽ​വും  ഇ​ൻ​കു​ബേ​റ്റ​റു​മാ​യി  ശ്രീ​ചി​ത്ര

12:51 PM
13/09/2017
തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ മെഡിക്കൽ സയൻസസ്​ അവതരിപ്പിച്ച കൃത്രിമ ഹൃദയ വാൽവും അനുബന്ധ ഉപകരണങ്ങളും

ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന കൃ​ത്രി​മ അ​വ​യ​വ​ങ്ങ​ൾ​ക്ക് ല​ക്ഷ​ങ്ങ​ൾ മു​ട​ക്ക​ണ​മെ​ന്ന സ്ഥി​തി​യി​ലാ​ണ് തി​രു​വ​ന​ന്ത​പു​രം ശ്രീ​ചി​ത്തി​ര തി​രു​നാ​ൾ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഫോ​ർ മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി ബ​യോ മെ​ഡി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്ങി​ലും സാ​ങ്കേ​തി​ക വി​ദ്യ​യി​ലും നൂ​ത​ന ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളു​മാ​യെ​ത്തി​യ​ത്.

കൃ​ത്രി​മ ഹൃ​ദ​യ വാ​ൽ​വ്, ഹൃ​ദ​യ​കോ​ശ​ങ്ങ​ളെ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നു​ള്ള ഉ​പ​ക​ര​ണം, വാ​സ്കു​ലാ​ർ ഗ്രാ​ഫ്റ്റ്, ന്യൂ​റോ പ്രോ​സ്തെ​റ്റി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന നേ​ട്ട​ങ്ങ​ൾ. പ്രാ​യ​വും തൂ​ക്ക​വും തി​ക​യാ​തെ ജ​നി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ളെ പ​രി​പാ​ലി​ക്കു​ന്ന ഇ​ൻ​കു​ബേ​റ്റ​റു​ക​ൾ​ക്ക് ല​ക്ഷ​ങ്ങ​ളാ​ണ് വി​ല. എ​ന്നാ​ൽ, ചെ​റു​കി​ട ആ​ശു​പ​ത്രി​ക​ൾ​ക്കു​പോ​ലും താ​ങ്ങാ​നാ​കു​ന്ന ​െച​ല​വി​ൽ അ​ത് വി​ക​സി​പ്പി​ച്ചെ​ടു​ത്തി​ട്ടു​ണ്ട് ഇ​വി​ട​ത്തെ ഗ​വേ​ഷ​ക​ർ.

ന​വ​ജാ​ത ശി​ശു​ക്ക​ളി​ലെ മ​ഞ്ഞ​പ്പി​ത്തം​പോ​ലു​ള്ള രോ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി നേ​ര​ത്തേ​ത​ന്നെ ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളും പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു. വ​ൻ മു​റി​വു​ക​ളി​ൽ ശ​രീ​ര കോ​ശ​ങ്ങ​ൾ​ത​ന്നെ ബാ​ൻ​ഡേ​ജാ​യി ഉ​പ​യോ​ഗി​ക്കാ​വു​ന്ന വി​ദ്യ​യാ​യ ടി​ഷ്യു എ​ൻ​ജി​നീ​യ​റി​ങ്, റീ​ജ​ന​റേ​റ്റി​വ്​ മെ​ഡി​സി​നു​മാ​ണ് പോ​ളി​സ്കി​ൻ അ​വ​ത​രി​പ്പി​ച്ച​ത്. 

COMMENTS