മായം ചേർത്ത പാൽ വന്ധ്യതക്കിടയാക്കും

15:21 PM
27/12/2017
Milk

നിരവധി ഗുണങ്ങളുണ്ട്​ പാലിന്​. കുഞ്ഞു കുട്ടികൾ മുതൽ വൃദ്ധർ  വരെ എല്ലാ പ്രായത്തിലുള്ളവർക്കും പാൽ നല്ലതാണ്​. എന്നാൽ, മായം ചേർക്കൽ എവിടെയും എന്ന പോലെ പാലി​​െൻറ കാര്യത്തിലും വില്ലനാണ്​. പാലിലെ മായം ചേർക്കൽ ഗുരുതര ആരോഗ്യ പ്രശ്​നങ്ങൾക്കിടയാക്കു​െമന്ന്​ പുതിയ കണ്ടെത്തൽ. 

പാലുത്​പാദനം വർധിപ്പിക്കാനായി കന്നുകാലികൾക്ക്​ സ്​റ്റീറോയ്​ഡുകളും ഹോർമോൺ ഇഞ്ചക്​ഷനുകളും നൽകുന്നു. ഇത്​ പാലി​​െൻറ ഗുണത്തെ ബാധിക്കുകയും ഇൗ പാലി​​െൻറ സ്​ഥിര ഉപയോഗം ഗുണത്തേക്കാൾ ദോഷത്തിനടയാക്കുകയും ചെയ്യുന്നു. 

കന്നു കാലികളിൽ പാലുത്​പാദനം വർധിപ്പിക്കാൻ നൽകുന്ന ഹോർമോണൽ ഇഞ്ചക്​ഷനാണ്​ ഒാക്​സിടോസിൻ. അത്​ കന്നുകാലികളെ മാത്രമല്ല, ഇവ ഉത്​പാദിപ്പിക്കുന്ന പാലിൽ നിന്നുണ്ടാക്കുന്ന ഉത്​പന്നങ്ങൾ കഴിക്കുന്നവരെയും ബാധിക്കും. പാലോ പാലുത്​പന്നങ്ങളോ കഴിക്കുന്നതി​ലൂടെ ഇൗ ഒക്​സിടോസിൻ മനുഷ്യരിലുമെത്തുന്നു. ഇത്​ ധാരാളം പാർശ്വഫലങ്ങൾക്കും ഇടവെക്കും.

പെൺകുട്ടികളിൽ ആർത്തവം നേരത്തെ വരുന്നത്​ മായം ചേർത്ത പാലുത്​പന്നങ്ങളുടെ പാർശ്വഫലമായാണ്​. പുരുഷൻമാരിൽ സ്​തനങ്ങൾ വളരുക, ഹോർമോൺ വ്യതിയാനം മൂലം ടെസ്​റ്റോസ്​റ്റിറോൺ എന്ന ഹോർമോണി​​െൻറ ഉത്​പാദനം കുറയുക എന്നിവയും ഇതി​​െൻറ ചില പാർശ്വഫലങ്ങളാണ്​. 

ഗർഭഛിദ്രത്തിനോ കുഞ്ഞുങ്ങൾക്ക്​ അംഗവൈകല്യത്തിനോ ഇടവരുത്തും എന്നതിനാൽ ഒക്​സിടോസിൻ അടങ്ങിയ പാൽ കുടിക്കുന്നത്​ ഗർഭിണികൾ ഒഴിവാക്കണം. പ്രസവ ശേഷം അമ്മമാരിൽ രക്​തസ്രാവത്തിനിടവരുത്തുകയും മലയൂട്ടൽ തടസപ്പെടുകയും  ചെയ്യുമെന്ന്​ ന്യൂഡൽഹി ഇന്ദിര ​െഎ.വി.എഫ്​ ആശുപത്രിയിലെ വന്ധ്യതാ ചികിത്​സാ വിദഗ്​ധനായ ഡോ. അരവിന്ദ്​ വൈദ്യ പറയുന്നു. 

പാൽ കാത്​സ്യത്തി​​െൻറ ഉറവിടമാണെന്നത്​ നമ്മുടെ പൊതുധാരണയാണ്​. എന്നാൽ മറ്റ്​ ഘടകങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്​. പ്രോലാക്​ടിൻ, ലൂടിനൈസിങ്​ ഹോർമോൺ, ഇൗസ്​ട്രജൻ, പ്രൊജസ്​ട്രോൺ, ഒക്​സിടോസിൻ, വളർച്ചാ ഹോർമോൺ, ​ൈതറോയിഡ്​ സ്​റ്റിമുലേറ്റിങ്ങ്​ ഹോർമോൺ തുടങ്ങിയവും ഇതിൽ അടങ്ങിയിട്ടുണ്ട്​. ഇവ ഹോർമോൺ വ്യതിയാനത്തിന്​ ഇടവരുത്തും. ഇത്​ പിന്നീട്​ വന്ധ്യതയിലേക്ക്​ നയിക്കുമെന്നും ഡോക്​ടർ പറയുന്നു. 

പാലിലെ പഞ്ചസാരയായ ലാക്​ടോസും പ്രോട്ടീനായ കാസൈനും  അലർജിയുള്ളവരാണ് പലരും​. പക്ഷേ, പലപ്പോഴും അത്​ തിരിച്ചറിയപ്പെടുന്നില്ലെന്ന്​ മാത്രം. ഇത്​ ക്ഷീണമായും വയറിന്​ അസ്വസ്​ഥതയായും അനുഭവപ്പെടാം. കാരണം മനസ്സിലാകാതെ വീണ്ടും ഇൗ പാൽ കുടി തുടർന്നാൽ അത്​ ക്രമരഹിതമായ അണ്ഡോത്​പാദനം, ആർത്തവത്തിലെ ക്രമക്കേടുകൾ, ആ​േരാഗ്യമില്ലാത്ത അണ്ഡോത്​പാദനം തുടങ്ങിയവക്കിടയാകുമെന്നും ഡോക്​ടർമാർ പറയുന്നു. 

COMMENTS