ഹുക്ക സിഗരറ്റിനെക്കാൾ ഹാനികരമെന്ന്​ പഠനം

08:57 AM
06/08/2018
Hukka

വാ​ഷി​ങ്​​ട​ൺ: ഹു​ക്ക വ​ലി​ക്കു​ന്ന​ത്​ സി​ഗ​ര​റ്റി​നെ​ക്കാ​ൾ ആ​രോ​ഗ്യ​ത്തി​ന്​ ഹാ​നി​ക​ര​മാ​ണെ​ന്ന്​ പ​ഠ​നം. യു.​എ​സി​ലെ കാ​ലി​ഫോ​ർ​ണി​യ, ലോ​സ്​ ആ​ഞ്​​ജ​ല​സ്​ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ന​ട​ത്തി​യ പ​ഠ​ന​മാ​ണ്​ ഇ​ത്​ കാ​ണി​ക്കു​ന്ന​ത്. സി​ഗ​ര​റ്റി​നെ​ക്കാ​ൾ അ​പ​ക​ടം കു​റ​ഞ്ഞ​താ​ണ്​ ഹു​ക്ക ഉ​പ​യോ​ഗം എ​ന്ന പ്ര​ചാ​ര​ണ​ത്തെ​യാ​ണ്​ പ​ഠ​നം വെ​ല്ലു​വി​ളി​ച്ചി​രി​ക്കു​ന്ന​ത്. അ​ര​മ​ണി​ക്കൂ​ർ നേ​രം ഹു​ക്ക വ​ലി​ച്ചാ​ൽ ഹൃ​ദ​യ സം​ബ​ന്ധി​യാ​യ അ​പ​ക​ട​ങ്ങ​ൾ വ​രാ​നു​ള്ള സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​മെ​ന്ന്​ പ​ഠ​നം പ​റ​യു​ന്നു. 

ഹു​ക്ക വ​ലി​ക്കു​ന്ന​തി​​െൻറ മു​മ്പും ശേ​ഷ​വു​മാ​യി 48 യു​വാ​ക്ക​ളു​ടെ ആ​രോ​ഗ്യം പ​രി​ശോ​ധി​ച്ചാ​ണ്​ പ​ഠ​നം ന​ട​ത്തി​യ​ത്. ഹു​ക്ക വ​ലി​ച്ച ശേ​ഷം ഹൃ​ദ​യ​ത്തി​​െൻറ പ്ര​വ​ർ​ത്ത​നം, ര​ക്​​ത സ​മ്മ​ർ​ദം എ​ന്നി​വ​യി​ൽ അ​പ​ക​ടാ​വ​സ്​​ഥ ക​ണ്ടെ​ത്തി​യ​താ​യി പ​ഠ​നം പ​റ​യു​ന്നു. ഹൃ​ദ​യാ​ഘാ​ത​ത്തി​നും സ്​​ട്രോ​ക്കി​നും കാ​ര​ണ​മാ​കു​ന്ന ത​ര​ത്തി​ലു​ള്ള മാ​റ്റ​മാ​ണ്​ ഇ​തു​കൊ​ണ്ടു​ണ്ടാ​കു​ന്ന​ത്. സാ​ധാ​ര​ണ​ഗ​തി​യി​ൽ അ​ര​മ​ണി​ക്കൂ​ർ നേ​രം ഹു​ക്ക വ​ലി​ക്കു​ന്ന​ത്​ കു​റ​ഞ്ഞ സ​മ​യ​മാ​ണ്. പ​ല​രും മ​ണി​ക്കൂ​റു​ക​ളോ​ളം ഇത്​ തു​ട​ർ​ച്ച​യാ​യി ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. ഇ​ത്​ ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യം സൃ​ഷ്​​ടി​ക്കു​മെന്ന്​ പ​ഠ​നം വ്യക്​തമാക്കു​ന്നു. സി​ഗ​ര​റ്റ്​ ഉ​പ​യോ​ഗം കു​റ​യു​ക​യാ​ണെ​ന്നും ഹു​ക്ക വ​ലി വ​ർ​ധി​ക്കു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. പ​ഴ​ത്തി​​െൻറ ഫ്ലേ​വ​റ​ട​ങ്ങി​യ​തും ആ​ക​ർ​ഷ​ണീ​യ​മാ​യ ഗ​ന്ധ​വു​മാ​ണ്​ ഹു​​ക്ക​യി​ലേ​ക്ക്​ പലര​ും ആ​ക​ർ​ഷി​ക്ക​പ്പെ​ടാ​നു​ള്ള കാ​ര​ണം.

Loading...
COMMENTS