ലോക ഹോമിയോപ്പതി വാരാഘോഷം നടത്തി

20:16 PM
10/04/2019

കോഴിക്കോട്​:  ലോക ഹോമിയോപ്പതി വാരാഘോഷത്തിൻെറ ഉദ്​ഘാടന ചടങ്ങുകൾ ജില്ലാ ഹോമിയോ ആശുപത്രിയിൽ  നടത്തി. ആശുപത്രി ഉദ്​ഘാടനവും വൃക്ഷതൈ വിതരണവും ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. പ്രീത സി നിർവഹിച്ചു. കൊയിലാണ്ടി  താലൂക്ക് ആശുപത്രി സൂപ്രണ്ട്​ ശ്രീലേഖ ടി. വൈ സ്വാഗത പ്രസംഗം നടത്തി. ജില്ലാ ഹോമിയോ സൂപ്രണ്ട് ഡോ .അബ്ദുൽസലാം അധ്യക്ഷനായിരുന്നു.   

ഗവ ഹോമിയോപതിക് മെഡിക്കൽ  കോളേജ്  മുന്‍പ്രിൻസിപ്പാൾ ഡോ കെ.ബി രമേഷ് ഡോ. സാമുവൽ ഹാനിമാൻ അനുസ്മരണ പ്രഭാഷണം നടത്തി. 
 

Loading...
COMMENTS