Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എച്ച്.ഐ.വി വേഗത്തില്‍ കണ്ടത്തെുന്ന പരിശോധന രീതി വരുന്നു
text_fieldsbookmark_border
ലോസ് ആഞ്ജലസ്: എച്ച്.ഐ.വി, സിഫിലിസ് തുടങ്ങിയവ വൈദ്യപരിശോധനയില്‍ വേഗത്തില്‍ കണ്ടത്തെുന്നതിനുള്ള പുതിയ രീതി ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചു. യൂനിവേഴ്സിറ്റി ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡയിലെ ഗവേഷകരാണ് ഈ കണ്ടുപിടിത്തത്തിന് പിന്നില്‍. നാനോ സയന്‍സും 170 വര്‍ഷം മുമ്പ് കണ്ടുപിടിച്ച കാന്തികപ്രതിഭാസവും സംയോജിപ്പിച്ചാണ് പുതിയ രീതി ആവിഷ്കരിച്ചത്.
ലോകത്തെങ്ങുമുള്ള ആശുപത്രികളില്‍ ഈ പരിശോധന രീതി ഉപയോഗിക്കാമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ യൂനിവേഴ്സിറ്റിയിലെ അസി. പ്രഫസറായ ഷോണ്‍ പുത്നം പറഞ്ഞു. വാണിജ്യാടിസ്ഥാനത്തില്‍ അവതരിപ്പിക്കുകയാണെങ്കില്‍ എച്ച്.ഐ.വി പോലെ പകരുന്ന നിരവധി രോഗാവസ്ഥകള്‍ വേഗത്തില്‍ കണ്ടത്തൊന്‍ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
