മീറ്റിങിന് ബിസ്ക്കറ്റ് വേണ്ട; ഈത്തപ്പഴവും ബദാമും മതി

11:47 AM
29/06/2019

ന്യൂഡൽഹി: ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിലെ മീറ്റിങുകളിൽ കഴിക്കാൻ ഇനി ബിസ്ക്കറ്റും കുക്കീസും ഉണ്ടാകില്ല. ഈത്തപ്പഴവും ബദാമും വാൽനട്ടും വറുത്ത ചന്ന കടലയുമെല്ലാം മതിയെന്നാണ് തീരുമാനം.

ഇക്കാര്യം വ്യക്തമാക്കി ആരോഗ്യ മന്ത്രാലയം സർക്കുലർ പുറത്തിറക്കി. മന്ത്രാലയത്തിലെ എല്ലാ വകുപ്പിലും ഇനി കുക്കീസ്, ബിസ്ക്കറ്റ്, ഫാസ്റ്റ് ഫുഡ് എന്നിവയൊന്നും ലഭിക്കില്ല.

പുതിയ തീരുമാനത്തിൽ സന്തോഷത്തിലാണ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ. ആരോഗ്യ മന്ത്രി ഒരു ഡോക്ടർ കൂടി ആയതിനാൽ ഫാസ്റ്റ് ഫുഡിന്‍റെ ദൂഷ്യവശങ്ങൾ അദ്ദേഹത്തിന് വ്യക്തമായി അറിയാമെന്നും ഉത്തരവ് സ്വീകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഒരു ഉദ്യോഗസ്ഥൻ പ്രതികരിച്ചു.

Loading...
COMMENTS