സംസ്ഥാനത്ത് പ്രതിവർഷം അർബുദം ബാധിക്കുന്നത് അരലക്ഷംപേർക്ക്
text_fieldsവ്യാജ ചികിത്സാരീതികൾ പ്രോത്സാഹിപ്പിക്കാനാകില്ലെന്നും അർബുദ, വൃക്ക രോഗങ്ങൾ നേരത്തെ തന്നെ കണ്ടെത്തി ചികിത്സ ലഭ്യമാക്കുന്നതിനുള്ള നടപടികൾ കൈക്കൊണ്ടുവരികയാണെന്നും മന്ത്രി കെ.കെ. ശൈലജ നിയമസഭയിൽ അറിയിച്ചു. സി.കെ. നാണുവിെൻറ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു അവർ. സംസ്ഥാനത്ത് പ്രതിവർഷം 50,000 പേർക്ക് അർബുദം ബാധിക്കുെന്നന്നാണ് കണക്ക്. സംസ്ഥാനത്താകമാനം കാൻസർ രജിസ്റ്റർ തയാറാക്കാനാണ് ഉദ്ദേശിക്കുന്നത്.
സംസ്ഥാനത്തെ 75 താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യൂനിറ്റുകൾ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. കൊച്ചി മെേട്രായുടെ സ്ഥലമെടുപ്പ് പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്ന് പി.ടി. തോമസിെൻറ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി.
