മസിലാമണി ബന്ധുവല്ലാത്ത ആൾക്ക്​ മജ്ജദാനം നടത്തിയ ആദ്യ ഇന്ത്യൻ വനിത

  • മൂ​ന്നു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നാ​ണ്​ മ​സി​ലാ​മ​ണി മ​ജ്ജ​ദാ​നം ന​ട​ത്തി​യ​ത്

22:15 PM
11/03/2019

കൊ​ൽ​ക്ക​ത്ത: 26 വ​യ​സ്സു​ള്ള മ​സി​ലാ​മ​ണി ഇ​നി ബ​ന്ധു​വ​ല്ലാ​ത്ത ആ​ൾ​ക്ക്​ മ​ജ്ജ ന​ൽ​കി​യ ആ​ളെ​ന്ന പ​ദ​വി​യു​ടെ ഉ​ട​മ. ന്യൂ​ഡ​ൽ​ഹി​യി​ൽ​നി​ന്നു​ള്ള മൂ​ന്നു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നാ​ണ്​ മ​സി​ലാ​മ​ണി മ​ജ്ജ​ദാ​നം ന​ട​ത്തി​യ​ത്. 

കോ​യ​മ്പ​ത്തൂ​രി​ന​ടു​ത്ത കു​ഗ്രാ​മ​മാ​യ മു​ധ​ലി​പ്പാ​ള​യം സ്വ​ദേ​ശി​നി​യാ​ണ്​ മ​സി​ലാ​മ​ണി. 20ാം വ​യ​സ്സി​ൽ ക​വി​ര​സ​ൻ എ​ന്ന​യാ​ളെ ക​ല്യാ​ണം ക​ഴി​ച്ചു. അ​ടു​ത്ത വ​ർ​ഷം അ​വ​ർ​ക്ക്​ ഒ​രു പെ​ൺ​കു​ഞ്ഞ്​ പി​റ​ന്നു. പ​ക്ഷേ, കു​ട്ടി ത​ലാ​സീ​മി​യ രോ​ഗി​യാ​യി​രു​ന്നു. കു​ട്ടി​ക്ക് ചേ​രു​ന്ന ര​ക്ത​കോ​ശ​ങ്ങ​ൾ ല​ഭ്യ​മാ​ണോ എ​ന്ന​റി​യാ​ൻ ‘ദാ​ത്രി’ എ​ന്ന ര​ക്ത​കോ​ശ ദാ​താ​ക്ക​ളു​ടെ ര​ജി​സ്​​ട്രി​യി​ൽ ഇ​രു​വ​രും പേ​രു​ചേ​ർ​ത്തു. അ​തി​ൽ​നി​ന്നാ​ണ്, മ​ജ്ജ​ദാ​താ​വാ​യി ഒ​രു പി​ഞ്ചു​കു​ഞ്ഞി​​െൻറ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ത​നി​ക്കാ​കു​മെ​ന്ന്​ അ​വ​ർ തി​രി​ച്ച​റി​ഞ്ഞ​ത്. മ​സി​ലാ​മ​ണി​ക്ക്​ ആ​വേ​ശ​മാ​യി. എ​ന്നാ​ൽ, ​വീ​ട്ടു​കാ​ർ അ​ത്​ ആ​ദ്യം അം​ഗീ​ക​രി​ച്ചി​ല്ല. ഭ​ർ​ത്താ​വി​​െൻറ അ​മ്മ​യും സ​ഹോ​ദ​രി​യും എ​തി​ർ​ത്തു. മ​ജ്ജ ന​ൽ​കി​യ​ശേ​ഷം മ​സി​ലാ​മ​ണി​ക്ക്​ എ​ന്തെ​ങ്കി​ലും പ​റ്റു​മോ എ​ന്നാ​യി​രു​ന്നു അ​വ​രു​ടെ ആ​ശ​ങ്ക. മ​റ്റു​ചി​ല​ർ, ഭാ​വി​യി​ൽ അ​ത്​ പ്ര​ശ്​​ന​ങ്ങ​ളു​ണ്ടാ​ക്കു​മെ​ന്നും പ​റ​ഞ്ഞു. 

ഇ​തി​നി​ടെ, മ​ജ്ജ ദാ​ന​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളെ​ല്ലാം യു​വ​തി ശേ​ഖ​രി​ക്കു​ക​യും അ​തി​ന്​ ഒ​രു വി​ധ പാ​ർ​ശ്വ​ഫ​ല​ങ്ങ​ളും ഇ​ല്ലെ​ന്ന്​ തി​രി​ച്ച​റി​യു​ക​യും ചെ​യ്​​തു. ഇ​ക്കാ​ര്യം വീ​ട്ടു​കാ​രെ​യും ധ​രി​പ്പി​ച്ചു. തീ​രു​മാ​ന​ത്തി​ന്​ ഭ​ർ​ത്താ​വ്​ എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കി. അ​ങ്ങ​നെ​യാ​ണ് അ​വ​ർ ഒ​രു കു​ഞ്ഞു​ജീ​വ​ന്​ തു​ണ​യാ​യ​ത്.​  ഒ​ത്തു​വ​ന്നാ​ൽ, വീ​ണ്ടും മ​ജ്ജ​ദാ​ന​ത്തി​ന്​ ഒ​രു​ക്ക​മാ​ണെ​ന്ന്​ മ​സി​ലാ​മ​ണി വ്യ​ക്ത​മാ​ക്കി. 

Loading...
COMMENTS