അ​കാ​ല മ​ര​ണ​ങ്ങ​ൾ​ക്ക് കാ​ര​ണം നൈ​ട്ര​ജ​ൻ ഡ​യോ​ക്​​സൈ​ഡെ​ന്ന് പ​ഠ​നം

23:29 PM
08/03/2018
nitrogen dioxide

ബ​ർ​ലി​ൻ: പ്ര​തി​വ​ർ​ഷം ഉ​ണ്ടാ​കു​ന്ന അ​കാ​ല മ​ര​ണ​ങ്ങ​ൾ​ക്ക് കാ​ര​ണം ഡീ​സ​ൽ എ​ൻ​ജി​നു​ക​ൾ​വ​ഴി പു​റ​ത്തേ​ക്ക് വ​മി​ക്കു​ന്ന നൈ​ട്ര​ജ​ൻ ഡ​യോ​ക്സൈ​ഡ് വാ​ത​ക​മാ​ണെ​ന്ന് ജ​ർ​മ​ൻ പ​ഠ​നം. മ്യൂ​ണി​ച്ചി​ലെ ഹെ​ൽ​മ് ഹോ​റ്റ്സ് സ​െൻറ​റും  സ്വ​കാ​ര്യ ക​മ്പ​നി​യാ​യ ഐ​വി​യു ഉം​വെ​ൽ​റ്റ് ജി​എം​ബി​ എച്ച് എ​ന്ന സ്വ​കാ​ര്യ ക​മ്പ​നി​യും ചേ​ർ​ന്ന് ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് പു​തി​യ വി​വ​ര​ങ്ങ​ൾ.

2014ൽ​മാ​ത്രം 6000 പേ​രാ​ണ് ഇ​തു​മൂ​ല​മു​ണ്ടാ​യ അ​സു​ഖ​ങ്ങളാ​ൽ മ​ര​ണ​പ്പെ​ട്ട​തെ​ന്ന് പ​ഠ​ന​ത്തി​ൽ പ​റ​യു​ന്നു. മാ​ർ​ച്ച് എ​ട്ടി​നാ​ണ്  പ​രി​സ്ഥി​തി വി​ഭാ​ഗം പ​ഠ​നം പു​റ​ത്തു​വി​ട്ട​ത്. ഇ​തേ തു​ട​ർ​ന്ന് അ​ന്ത​രീ​ക്ഷ വാ​യു​വി​​െൻറ നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​ൻ  രാ​ജ്യ​ത്തെ ന​ഗ​ര​ങ്ങ​ളി​ൽ ഡീ​സ​ൽ കാ​റു​ക​ളു​ടെ ഉ​പ​യോ​ഗം നി​രോ​ധി​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

Loading...
COMMENTS