അ​ഞ്ചു കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്കൂ; 10 വ​ർ​ഷം അ​ധി​കം ജീ​വി​ക്കൂ

  • ഇൗ ​അ​ഞ്ചു കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ച്ചാ​ൽ 10 വ​ർ​ഷ​ത്തോ​ളം അ​ധി​കം ഭൂ​മി​യി​ൽ ജീ​വി​ക്കാ​മെ​ന്നു​ള്ള പു​തി​യ ക​ണ​ക്കാ​ണ്​ യു.​എ​സി​ൽ നി​ന്നു​ള്ള പ​ഠ​ന​സം​ഘം നി​ര​ത്തു​ന്ന​ത്

23:08 PM
30/04/2018
life.jpg

ബോ​സ്​​റ്റ​ൺ: ന​ല്ല ഭ​ക്ഷ​ണം, വ്യാ​യാ​മം, ശ​രി​യാ​യ തൂ​ക്കം, മ​ദ്യ ഉ​പ​യോ​ഗ​ത്തി​ലെ നി​യ​ന്ത്ര​ണം, പു​ക​വ​ലി​വ​ർ​ജ​നം എ​ന്നി​ങ്ങ​നെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ച്ചാ​ൽ ആ​രോ​ഗ്യ​ത്തി​ന്​ ന​ല്ല​താ​ണെ​ന്ന്​ പ​ണ്ടേ പ​റ​ഞ്ഞു​കേ​ൾ​ക്കു​ന്ന​താ​ണ്​. എ​ന്നാ​ൽ, ഇൗ ​അ​ഞ്ചു കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ച്ചാ​ൽ 10 വ​ർ​ഷ​ത്തോ​ളം അ​ധി​കം ഭൂ​മി​യി​ൽ ജീ​വി​ക്കാ​മെ​ന്നു​ള്ള പു​തി​യ ക​ണ​ക്കാ​ണ്​ യു.​എ​സി​ൽ നി​ന്നു​ള്ള പ​ഠ​ന​സം​ഘം നി​ര​ത്തു​ന്ന​ത്. 

ഹാ​ർ​വ​ഡ്​ ടി.​എ​ച്ച്​ ചാ​ൻ സ്​​കൂ​ൾ ഒാ​ഫ്​ പ​ബ്ലി​ക് ഹെ​ൽ​ത്തി​ലെ ഗ​വേ​ഷ​ക​രാ​ണ്​ ​ യു.​എ​സി​ലെ സ്​​ത്രീ​ക​ളി​ലും പു​രു​ഷ​ന്മാ​രി​ലും പ​ഠ​നം ന​ട​ത്തി​യ​ത്. 78,865 സ്​​ത്രീ​ക​ളെ​യും 44,354 പു​രു​ഷ​ന്മാ​രെ​യും ഇ​വ​ർ പ​ഠ​ന​വി​ധേ​യ​മാ​ക്കി. ന​ല്ല ജീ​വി​ത​ശീ​ല​ങ്ങ​ളു​ള്ള സ്​​ത്രീ​ക​ളു​ടെ ആ​യു​ർ​ൈ​ദ​ർ​ഘ്യം 14 വ​ർ​ഷ​വും പു​രു​ഷ​ന്മാ​രു​ടേ​ത്​​ 12 വ​ർ​ഷ​വും കൂ​ടു​മെ​ന്നാ​ണ്​ ക​ണ്ടെ​ത്ത​ൽ.

Loading...
COMMENTS