Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightസോറിയാസിസ്...

സോറിയാസിസ് രോഗികൾക്ക്​ രക്ഷകനായി ക​ട്ടുറുമ്പുകൾ

text_fields
bookmark_border
സോറിയാസിസ് രോഗികൾക്ക്​ രക്ഷകനായി ക​ട്ടുറുമ്പുകൾ
cancel

വാഷിംഗ്​ടൺ: ആധുനിക വൈദ്യശാസ്​ത്രം മാറാരോഗമെന്ന ഗണത്തിൽ​പ്പെടുത്തിയ സോറിയാസിസ്​ എന്ന ത്വഗ്​രോഗത്തിന്​ പരിഹാരം നമ്മുടെ തൊലിപ്പുറത്ത്​ വേദനമാത്രം സമ്മാനിക്കുന്ന ക​ട്ടുറുമ്പുകളിൽനിന്ന്​. അറ്റ്​ലാൻറയിലെ ഇമോറി യൂനിവേഴ്​സിറ്റി സ്​കൂൾ ഒാഫ്​ മെഡിസിനി​െല ഗവേഷകരാണ്​ ദീർഘകാലമായി ഡോക്​ടർമാർക്ക്​ മുന്നിൽ ചോദ്യചിഹ്നമായി തുടരുന്ന പ്രശ്​നത്തിന്​ പരിഹാരം കണ്ടിരിക്കുന്നത്​. 

ക​ട്ടുറുമ്പുകളിലെ ചെറിയ അളവിലുള്ള ‘വിഷ’ത്തിൽനിന്ന്​ വേർതിരിച്ചെടുക്കുന്ന ആൽക്കലോയിഡുകൾ ഉപയോഗിച്ച്​ നിർമിക്കുന്ന ലേപനമാണ്​ സോറിയാസിസിന്​ ഫലപ്രദമെന്ന്​ തെളിഞ്ഞിരിക്കുന്നത്​. ക​ട്ടുറുമ്പ്​ കടിക്കു​േമ്പാൾ ശരീരത്തിൽ എത്തുന്ന ഇൗ ആൽക്കലോയിഡ്​ വിഷവസ്​തുവാണ്​ കടച്ചിലും വേദനയും ഉണ്ടാക്കുന്നത്​.
എലികളിൽ നടത്തിയ പരീക്ഷണം 100 ശതമാനം വിജയമായിരുന്നെന്ന്​ ഗവേഷണത്തിന് നേതൃത്വം നൽകിയ ഡോ. ജാക്ക്​ അർബിസർ പറയുന്നു. 28 ദിവസം മാത്രം നീണ്ടുനിൽക്കുന്ന ചികിത്സയിലൂടെ രോഗത്തെ നിയന്ത്രിക്കാമെന്നാണ്​ പരീക്ഷണങ്ങൾ തെളിയിച്ചിരിക്കുന്നത്​. കൂടാതെ, സോറിയാസിസ്​ രോഗികളിൽ കണ്ടുവരുന്ന തെലിപ്പുറത്തെ തടിപ്പ്,​ ലേപനം ഉപയോഗിച്ചുതുടങ്ങിയപ്പോൾതന്നെ 30 ശതമാനത്തോളം കുറഞ്ഞതായി കണ്ടെത്തിയെന്ന്​ ഡോ. ജാക്ക്​ അവകാശപ്പെട്ടു. 

നിലവിൽ ലോകത്താകമാനം 125 ദശലക്ഷം ജനങ്ങളെ സോറിയാസിസ്​ ബാധിച്ചിട്ടുണ്ട്​. ഇംഗ്ലണ്ടിൽ മാത്രം ആറര ലക്ഷം രോഗികളാണുള്ളത്​. അമേരിക്കയിൽ ഇത്​ എട്ടു​ ദശലക്ഷമാണ്​. 35 വയസ്സിന്​ താഴെയുള്ളവരെയാണ്​ രോഗം ബാധിക്കുന്നത്​.
ത്വക്കില്‍ പാടുകള്‍ ഉണ്ടാകുക, അതില്‍ ചുവപ്പോ കറുപ്പോ നിറത്തിലുള്ള അടയാളങ്ങള്‍ പ്രത്യക്ഷപ്പെടുക, അസഹ്യമായ ചൊറിച്ചില്‍ ഉണ്ടാകുക, ശല്‍ക്കങ്ങള്‍ ഉണ്ടാകുക എന്നിവയാണ്​ രോഗലക്ഷണങ്ങൾ. 

ശരീരത്തില്‍ സാധാരണ നടക്കുന്ന ഒരു പ്രക്രിയയാണ്, പഴയ കോശങ്ങള്‍ നശിച്ച് പുതിയ കോശങ്ങള്‍ ഉണ്ടാകുക എന്നത്. ത്വക്കിലും ഇതു സംഭവിക്കുന്നുണ്ട്. ത്വക്കിനടിവശത്തുള്ള കോശങ്ങള്‍ ത്വക്കി​​െൻറ  മുകള്‍ഭാഗത്തെത്താന്‍ സാധാരണനിലയില്‍ ഏകദേശം ഒരുമാസമെടുക്കും.  എന്നാല്‍, സോറിയാസിസ് രോഗികളില്‍ ഇത് പതിന്മടങ്ങ് വേഗത്തിലാണ് സംഭവിക്കുക. ഇത്തരം മൃതകോശങ്ങള്‍ ത്വക്കി​​െൻറ ഉപരിതലത്തില്‍ പൊറ്റപിടിക്കുന്നതാണ് ശക്തമായ ചൊറിച്ചിലിന്​ കാരണമാവുന്നത്​.
കണ്ടെത്തൽ ത്വഗ്​രോഗ ചികിത്സയിലെ നാഴികക്കല്ലാണെന്ന്​ ബ്രിട്ടീഷ്​ സ്​കിൻ ഫൗണ്ടേഷ​​െൻറ വക്​താവും ഇന്ത്യൻ വംശജയുമായ അഞ്​ജലി മേത്ത പറഞ്ഞു. 

 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:scienceFire antvenomskin treatmentsHealth News
News Summary - Fire ant venom compounds may lead to skin treatments- health news
Next Story