സർക്കാർ ആയുർവേദാശുപത്രികൾ നിറഞ്ഞ് വ്യാജ തെറപിസ്റ്റുകൾ; പണി പഠിച്ചവർ പട്ടിണി കിടക്കുന്നു

  • ചികിൽസ നടത്തുന്നത് യോഗ്യതയില്ലാത്തവർ; പുരുഷ രോഗികളെ സ്ത്രീകൾ പരിചരിക്കേണ്ടിവരുന്നുവെന്ന് ആരോപണം

കോഴിക്കോട്: സർക്കാർ ആയുർവേദ ആശുപത്രികളിൽ യോഗ്യതയില്ലാത്തവരെ തെറപിസ്റ്റുകളായി നിയോഗിക്കുന്നത് വ്യാപകമാവുന്നു. വ്യാജ തെറപിസ്റ്റുകൾ പെരുകുേമ്പാൾ ശരിയായ രീതിയിൽ ചികിൽസാ ക്രമങ്ങൾ പഠിച്ച ആയിരക്കണക്കിന്പേർ തൊഴിൽ തേടി അലയുന്നുമുണ്ട്. ആയുർവേദ ആശുപത്രിയിൽ കിടത്തി ചികിൽസക്ക് വിധേയരാക്കുന്ന രോഗികളിൽ ഡോക്ടർമാർ നിശ്ചയിക്കുന്ന ചികിൽസാക്രമം നടപ്പാക്കേണ്ട ചുമതലയാണ് ആയുർവേദ തെറപിസ്റ്റുകൾക്കുള്ളത്. ആയുർവേദ നഴ്സുമാർക്കും ഫാർമസിസ്റ്റുകൾക്കുമൊപ്പം പരിശീലനം കിട്ടിയ തെറാപിസ്റ്റ് കൂടിയുണ്ടെങ്കിൽ മാത്രമെ ആയുർവേദ ചികിൽസ ഫലപ്രദമാകൂ. സർക്കാർ ആയുർവേദ കോളജുകൾ നടത്തുന്ന ആയുർവേദ തെറപിസ്റ്റ് കോഴ്സുകൾ പാസായവരെയാണ് സർക്കാർ ആശുപത്രികളിൽ നിയോഗിക്കേണ്ടതെന്നാണ് ചട്ടം. എന്നാൽ, മിക്കയിടങ്ങളിലും ഇത് പാലിക്കപ്പെടുന്നില്ല. ചിലയിടങ്ങളിൽ നഴ്സിങ് അസിസ്റ്റൻറുമാർ മുതൽ ശുചീകരണ തൊഴിലാളികൾ വരെ ഇൗ ജോലി ചെയ്യുന്നുണ്ട്്.

കുറഞ്ഞ വേതനം നൽകി യോഗ്യയില്ലാത്തവരെ നിയമിക്കാൻ ആശുപത്രി മാനേജ്മ​െൻറ് കമ്മറ്റിയും കൂട്ടുനിൽക്കുകയാണ്. ശാസ്ത്രീയമായി പരിശീലനം നേടാത്തവർ തെറപി നടത്തിയതുവഴി ശരീരത്തിന് പൊള്ളലേറ്റ സംഭവങ്ങളും ഹൃദയഘാതമുണ്ടായതും റിപ്പോർട്ട് ചെയ്​തിട്ടുണ്ട്. പുരുഷ രോഗികളെ ചികിൽസിക്കാൻ സ്ത്രീ തെറപിസ്റ്റുകളെ നിയോഗിക്കുന്ന അവസ്ഥയുമുണ്ട്. ഇതിനെതിരെ തെറപിസ്റ്റുകളുടെ സംഘടന നിരവധി പരാതികൾ
നൽകിയിരുന്നവെങ്കിലും പരിഹാരമുണ്ടായിട്ടില്ല. യോഗ്യതയുള്ള തെറപിസ്റ്റുകളുടെ കുറവാണ് ഇതിന് കാരണമായി പറയുന്നത്.

 
 

ഭാരതീയ ചികിൽസാ വകുപ്പിന് കീഴിൽ  കേരളത്തിൽ 129 ആശുപത്രികളുണ്ട്. ഇതിലെല്ലാം കൂടി 71 ആയുർവേദ തെറപിസ്റ്റ് തസ്തികകൾ മാത്രമാണുള്ളത്. മൂന്ന് ആയുർവേദ മെഡിക്കൽ കോളജ് ആശുപത്രികളിൽ ഉള്ളതാകെട്ട 32 തെറപിസ്റ്റ് തസ്തികകളും. മിക്ക ആശുപത്രികളിലും 30 കിടക്കകളാണുള്ളത്. ഫലപ്രദമായ ചികിൽസ നൽകണമെങ്കിൽ പത്ത് കിടക്കക്ക് സ്ത്രീയും പുരുഷനുമായി രണ്ട് തെറപിസ്റ്റ് വീതം വേണം. മെഡിക്കൽ കോളജുകളിൽ 100 ന് മുകളിൽ കിടക്കകളുള്ളതിനാൽ ഒാരോന്നിലും കുറഞ്ഞത് 20 പേരെങ്കിലും ആവശ്യമാണ്. സംസ്ഥാനത്ത് 3000 മുതൽ 4000 വരെ രോഗികൾ കിടത്തി ചികിൽസക്ക് വിധേയരാകുന്നുണ്ട്. ഇവരെ ചികിൽസിക്കാനാണ് 72 പേരെ നിയോഗിച്ചിരിക്കുന്നത്. പുതുതായി 200 തസ്തികകൾ എങ്കിലും വേണമെന്ന് ആവശ്യപ്പെട്ടിടത്താണ് വെറും 42 തസ്തികകൾ അനുവദിച്ചത്. ബാക്കി പിന്നീട് അനുവദിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. അനുവദിക്കപ്പെട്ട തസ്തികകളിലേക്ക് മുഴുവൻ നിയമനവും നടന്നിട്ടില്ല.

ആയുർവേദത്തെ പ്രോൽസാഹിപ്പിക്കാനുളള സർക്കാർ തീരുമാനത്തി​െൻറ ഫലമായി ഇപ്പോൾ കേരളത്തിലെ എല്ലാ പഞ്ചായത്തിലും സർക്കാർ ആയുർവേദ ഡിസ്പെൻസറികൾ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ കിടത്തി ചികിൽസയില്ലെങ്കിലും ഔട്ട് പേഷ്യൻറ് വിഭാഗത്തിൽ തെറപിസ്റ്റുകളുടെ േസവനം ആവശ്യമുണ്ട്. ഇത്തരം ഡിസ്പെൻസറികളെ ക്ലസ്റ്ററുകളാക്കി ഓരോ തെറപിസ്റ്റുകളെയെങ്കിലും നിയമിക്കേണ്ടതുണ്ട്. ഇലക്കിഴി, പൊടിക്കിഴി, ഞവരക്കിഴി, പിഴിച്ചിൽ, നസ്യം, വസ്തി എന്നിവയിലൊക്കെ വിശദമായി പഠനം നടത്തി ആയുർവേദ കോളജുകളിൽ നിന്ന് ഇറങ്ങിയ 2500 ൽ അധികം പേർ ജോലിയില്ലാതെ കഴിയുേമ്പാഴാണ് ഈ സ്ഥിതിയെന്നാണ് തെറപിസ്റ്റുകളുടെ സംഘനാ നേതാക്കൾ പറയുന്നത്. ഇവരിൽ ചിലർക്ക് സർക്കാർ ആരംഭിച്ച ചില പ്രൊജക്ടുകളിൽ താൽക്കാലിക നിയമനം നൽകിയിട്ടുണ്ട്. എപ്പോൾ വേണമെങ്കിലും അവസാനിപ്പിക്കാവുന്ന പദ്ധതികളിൽ കുറഞ്ഞ വേതനം പറ്റിയാണ് ഇവർ ജോലി നോക്കുന്നത്. യോഗ്യതയുള്ള ഡോക്ടർമാരെയും ഫാർമസിസ്റ്റുകളെയും നഴ്സുമാരെയും നിയമിക്കുന്ന ആരോഗ്യവകുപ്പ് ആയുർവേദ ചികിൽസയിൽ നിർണായകപങ്ക് വഹിക്കുന്ന തെറപിസ്റ്റുകളുടെ നിലവാരം ഉറപ്പാക്കുന്നതിന് നടപടികൾ എടുക്കുന്നില്ല.

Loading...
COMMENTS