നിപ അതിജീവിച്ച യുവാവ് ചൊവ്വാഴ്ച ആശുപത്രി വിടും 

22:54 PM
21/07/2019
Nipah Virus

കൊ​ച്ചി: നി​പ അ​തി​ജീ​വി​ച്ച എ​റ​ണാ​കു​ളം പ​റ​വൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വ് ചൊ​വ്വാ​ഴ്ച ആ​ശു​പ​ത്രി വി​ടും. യു​വാ​വി​​​െൻറ ആ​രോ​ഗ്യ​നി​ല​യി​ൽ പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്ന് ആ​സ്​​റ്റ​ർ മെ​ഡ്​​സി​റ്റി ന്യൂ​റോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ഡോ. ​ബോ​ബി വ​ർ​ക്കി മാ​രാ​മ​റ്റം പ​റ​ഞ്ഞു. യു​വാ​വ് ആ​ശു​പ​ത്രി വി​ടു​ന്ന​തോ​ട​നു​ബ​ന്ധി​ച്ച്​ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ എ​റ​ണാ​കു​ളം ജി​ല്ല നി​പ മു​ക്ത​മാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്യും.

53 ദി​വ​സ​ത്തെ ആ​ശു​പ​ത്രി​വാ​സ​ത്തി​ന്​ ശേ​ഷ​മാ​ണ് യു​വാ​വ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത്. വീ​ട്ടി​ൽ 10 ദി​വ​സ​ത്തെ വി​ശ്ര​മ​ത്തി​നു​ശേ​ഷം സാ​ധാ​ര​ണ​പോ​ലെ കോ​ള​ജി​ൽ പോ​കാ​നാ​കു​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച​കൂ​ടി പ​തി​വ്​ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കും. ജൂ​ൺ നാ​ലി​നാ​ണ് ഇ​ടു​ക്കി​യി​ൽ പ​ഠി​ക്കു​ന്ന യു​വാ​വി​ന് നി​പ ബാ​ധി​ച്ച​താ​യി ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം വ​ന്ന​ത്.

Loading...
COMMENTS