Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightദുബൈയിലും മുഖം...

ദുബൈയിലും മുഖം മാറ്റിവെക്കൽ  ശസ്​ത്രക്രിയ സാധ്യമെന്ന്​ വിദഗ്​ധർ

text_fields
bookmark_border
ദുബൈയിലും മുഖം മാറ്റിവെക്കൽ  ശസ്​ത്രക്രിയ സാധ്യമെന്ന്​ വിദഗ്​ധർ
cancel

ദുബൈ: ധാർമ്മികമായ പ്രശ്​നങ്ങൾ പരിഹരിച്ചാൽ അടുത്തുതന്നെ മുഖംമാറ്റിവെക്കൽ ശസ്​ത്രക്രീയ യു.എ.ഇയിലും നടത്താനാവുമെന്ന്​ വിദഗ്​ധർ. അവയവ മാറ്റ ശസ്ത്രക്രീയക്ക്​ അനുമതി നൽകിയതുപോലുള്ള നടപടികളാണ്​ ഇതിന്​ ആവശ്യം. ത്രീഡി പ്രിൻറിങ്​ അടക്കമുള്ള ബയോ മോഡലിങ്​ ഹോളോഗ്രാഫിക്​ ലെൻസുകളും വിർച്വൽ റിയാലിറ്റി സംവിധാനങ്ങളുമൊക്കെ ചേർന്ന്​ മുഖം പൂർണമായി മാറ്റിവെക്കാവുന്ന തരത്തിലേക്ക്​ സാ​േങ്കതിക വിദ്യ വളർന്നിട്ടുണ്ടെന്ന്​ വേൾഡ്​ ട്രേഡ്​ സ​െൻററിൽ നടക്കുന്ന 43 ാമത്​ അറബ്​ ആരോഗ്യ സമ്മേളനത്തിൽ അവർ വ്യക്​തമാക്കി. 

പത്ത്​ വർഷം മുമ്പ്​ തന്നെ അമേരിക്കയിൽ മുഖം മാറ്റിവെക്കൽ ശസ്​ത്രക്രീയ നടക്കുന്നുണ്ടെന്ന്​ ഇൗ രംഗത്തെ അതികായനും ഒാഹിയോ ക്ലീവ്​ ലാൻറ്​ ക്ലിനിക്കിലെ പ്ലാസ്​റ്റിക്​ സർജറി, ചർമ്മരോഗ വിഭാഗം ​െചയർമാനുമായ ഡോ. ഫ്രാൻസിസ്​ പാ​െപ്പ പറഞ്ഞു. നിസാരമായ ചികിൽസയല്ല മുഖം മാറ്റിവെക്കലിലുള്ളത്​. ചർമ്മം, എല്ലുകൾ, പല്ലുകൾ, ഞരമ്പുകൾ, മസിലുകൾ എല്ലാം മാറ്റിവെക്കണം. ഇവയെല്ലാം ശരീരത്തോട്​ ചേരുന്നതുമായിരിക്കണം. ഇവയെ ശരീരം പുറന്തള്ളാനുള്ള സാധ്യത കുടുതലാണ്​. മാത്രമല്ല ശേഷിക്കുന്ന കാലം രോഗിയുടെ ശരീരത്തിന്​ മികച്ച പ്രതിരോധ ശേഷി ഉണ്ടാവുകയും വേണം. ഹ​ൃദയം, വൃക്ക, ശ്വാസകോശം എന്നിവ പോലെ ജീവൻ നിലനിർത്താൻ ആവശ്യമായ അവയവമല്ല മുഖത്തുള്ളത്​. അതിനാൽ മറ്റെല്ലാ കാര്യങ്ങളും പരിഗണിച്ചുമാത്രമെ മുഖം മാറ്റിവെക്കൽ നടത്താറെന്നും ഡോ. പാപ്പെ പറഞ്ഞു. 

മന:ശാസ്​ത്രജ്ഞനും എന്‍ഡോക്രിനോളജിസ്​റ്റും ഇമ്മ്യൂണോളജിസ്​റ്റും അടക്കം വിവിധ രംഗങ്ങളിലെ പത്തോളം വിദഗ്​ധർ ചേർന്നാണ്​ ശസ്​ത്രക്രീയ നടത്തുക. മുഖത്തി​​െൻറ വിവിധ തരത്തിലുള്ള ചിത്രങ്ങൾ ഉൾപ്പെടുന്ന വീഡിയോകൾ കാണിച്ച്​ രോഗിയെ ബോധവൽക്കരിച്ച ശേഷമാണ്​ ശസ്​ത്രക്രീയ നടത്തുക. 
ദാതാവി​നെ കണ്ടെത്തിയാൽ ഒരേ സമയം രണ്ട്​ ശസ്​ത്രക്രീയ മുറികളിലായാണ്​ മുഖം മാറ്റിവെക്കൽ നടക്കുക. ഒരിടത്തുനിന്ന്​ ദാതാവി​​െൻറ അവയവങ്ങൾ എടുക്കുകയും അടുത്തതിൽ അവ പുതിയ ആളിൽ വെച്ചുപിടിപ്പിക്കുകയുമാണ്​ ചെയ്യുക. പുതിയ സാ​േങ്കതികവിദ്യകൾ സ്വീകരിക്കു​േമ്പാൾ മുഖം മാറ്റിവെക്കൽ ഒരു കലയായി മാറുമെന്നും ഡോ. പാ​െപ്പ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaigulf newsmalayalam news
News Summary - dubai-uae-gulf news
Next Story