Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightപ്രമേഹം വാഹനാപകടം...

പ്രമേഹം വാഹനാപകടം ഉണ്ടാക്കും! 

text_fields
bookmark_border
പ്രമേഹം വാഹനാപകടം ഉണ്ടാക്കും! 
cancel

ദോഹ: പ്രമേഹമുള്ളവർ വാഹനം ഒാടിക്കുന്ന സമയങ്ങളിൽ കൂടുതൽ ജാഗ്രതയും മുൻകരുതലും എടുക്കണമെന്ന്​ വിദഗ്​ധർ. പ്രമേഹം നന്നായി നിയന്ത്രിക്കുന്നവർ ഇത്തരം സന്ദർഭങ്ങളിൽ പേടിക്കേണ്ടതില്ലെന്ന്​ ഹമദ്​ ജനറൽ ആശുപത്രിയിലെ ദേശീയ പ്രമേഹ കേന്ദ്രത്തിലെ ലൽ മലാക്​ ദർസാദ്​ പറയുന്നു. എന്നാലും ഇക്കാര്യത്തിൽ ഏറെ ജാഗ്രത വേണം. രക്​തത്തിൽ പഞ്ചസാരയുടെ അളവ്​ കുറയുന്നതി​​​െൻറ സൂചന നേരത്തേ കാണാൻ സാധിക്കാത്തവരാണെങ്കിൽ കൂടുതൽ ​ശ്രദ്ധിക്കണം. ഇവർ വാഹനം ഒാടിക്കു​േമ്പാൾ കാഴ്​ച കൃത്യമാകണമെന്നില്ല. വാഹനത്തി​​​െൻറ കണ്ണാടിയിൽ കൂടി നോക്കു​േമ്പാൾ ദൂരെയുള്ള കാഴ്​ചകളും മറ്റ്​ വാഹനങ്ങളുടെ ദൂരപരിധിയിലും വ്യത്യാസം വരാം. ഇൗ അവസരത്തിൽ​ വാഹനമോടിക്കു​േമ്പാൾ അപകടത്തിനിടയാക്കും. പഞ്ചസാരയുടെ അളവ്​ കുറയു​േമ്പാൾ കൈകൾക്കും കാലുകൾക്കും പ്രതികരണശേഷിയിൽ കുറവ്​ വരും.

രോഗികൾ തങ്ങളു​െട പ്രമേഹത്തി​​​െൻറ അളവിൽ കൃത്യമായി ബോധവാൻമാരാകണം. എത്ര അളവിലാണ്​ നിലവിൽ പ്രമേഹമുള്ളതെന്നും മറ്റുമുള്ള വിവരങ്ങൾ അറിവുള്ളവർ വാഹനമോടിക്കുന്നതിൽ പ്രശ്​നമില്ല. വാഹനം ഒാടിക്കു​ന്ന ഘട്ടത്തിൽ പ്രമേഹത്തിൽ ഉണ്ടാകുന്ന വ്യതിയാനമാണ്​ ഏറ്റവും അപകടകരം. ഇൻസുലിൻ ഉപയോഗിക്കുന്നവരും സൾഫോണിലുറിയാസ്​ പോലുള്ള മരുന്നുകൾ ഉപയോഗിക്കുന്നവരും ഏറെ ശ്രദ്ധിക്കണം. പ്രമേഹം കൃത്യമായ തോതിൽ നിയന്ത്രണവിധേയമാക്കാൻ കഴിയാത്തവരും പെ​െട്ടന്ന്​ പ്രമേഹത്തി​​​െൻറ അളവ്​ കൂടുകയോ കുറയുകയോ ചെയ്യുന്നവരും ഏ​െറ ജാഗ്രത കാണിക്കണം. ഇൻസുലിനിലുള്ള കുറവ്​ പല ആളുകളിലും പല രൂപത്തിലുള്ള ലക്ഷണങ്ങളാണ്​ ഉണ്ടാക്കുക. 

വിശപ്പ്​, മധുരത്തോടുള്ള കമ്പം, ചുണ്ടുകൾ വിറക്കൽ, ശരീരം വിറക്കൽ, ഹൃദയസ്​പന്ദനം വേഗത്തിലാകൽ തുടങ്ങിയവ ആദ്യഘട്ടത്തിൽ കാണുന്ന ലക്ഷണങ്ങളാണ്​. ഇൻസുലിൻ കുറഞ്ഞാൽ ആളുകൾക്ക്​ ഉറക്കം, മയക്കം, ഉത്​കണ്​ഠ എന്നിവയുണ്ടാകും. ഇത്തരം കാര്യങ്ങൾ അനുഭവപ്പെടുന്നവർ വാഹനം ഒാടിക്കുകയാണെങ്കിൽ ഉടൻതന്നെ വാഹനം സുരക്ഷിതമായി നിർത്തണം. ഉടൻ ​ൈഡ്രവർ സീറ്റിൽ നിന്ന്​ മാറി യാത്രക്കാരുടെ സീറ്റിൽ ഇരിക്കണം. മിഠായിയുടെ കഷ്​ണം പോലുള്ള മധുരമുള്ള വല്ലതും കഴിക്കണം. 10–15 മിനിറ്റ്​ കാത്തിരുന്ന്​ ഇൻസുലിൻ അളവ്​ വീണ്ടും പരിശോധിക്കണം. 4mmol/liter ൽ കൂടുതൽ ആണെങ്കിൽ കാർബോഹൈഡ്രേറ്റ്​ അടങ്ങിയ എന്തെങ്കിലും കഴിക്കണം. തുടർന്നും പ്രമേഹത്തി​​​െൻറ അളവ്​ കുറഞ്ഞാണിരിക്കുന്നതെങ്കിൽ വീണ്ടും അളവ്​ പരിശോധിക്കുന്നതിന്​ മുമ്പ്​ 15 ഗ്രാം പഞ്ചസാര കഴിക്കണം. വാഹനം ഒാടിക്കാൻ മറ്റൊരാളുടെ ആവശ്യമുണ്ടെന്ന്​ തോന്നുകയാണെങ്കിൽ അങ്ങനെ ചെയ്യണം. എപ്പോഴും മിഠായി, പഴം ജ്യൂസ്​ പോലുള്ളവ ​ൈകയിൽ കരുതണം. പ്രമേഹമുള്ളവർ വാഹനം ഒാടിക്കു​േമ്പാൾ മേൽപറഞ്ഞ കാര്യങ്ങൾ പാലിച്ച്​ സ്വയംസുരക്ഷ ഒരുക്കണം. ഇങ്ങനെ ചെയ്​താൽ മറ്റുള്ളവർക്കും സുരക്ഷയായി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:diabeticgulf newsmalayalam news
News Summary - diabetic-uae-gulf news
Next Story