അ​ർ​ബു​ദ ചി​കി​ത്സ​ക്ക്​ സ​ഹാ​യ​മേ​കാ​ൻ നൂ​ത​ന വി​ദ്യ

22:26 PM
27/05/2018
cancer

ല​ണ്ട​ൻ: അ​ർ​ബു​ദ ചി​കി​ത്സ​യു​ടെ ഫ​ല​പ്രാ​പ്​​തി​യേ​റ്റ​ു​ന്ന വി​ധം നി​ല​വി​ലു​ള്ള കീ​മോ​തെ​റ​പ്പി മ​രു​ന്നു​ക​ൾ​ക്കൊ​പ്പം ന​ൽ​കാ​വു​ന്ന മ​റ്റൊ​രു ചി​കി​ത്സ​രീ​തി​കൂ​ടി വി​ക​സി​പ്പി​ച്ച​താ​യി റിപ്പോർട്ട്​. ‘എം​ബോ’ എ​ന്ന ശാ​സ്​​ത്ര മാ​ഗ​സി​നി​ലാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച ലേ​ഖ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു​വ​ന്ന​ത്.

ഇൗ ​രീ​തി പ​രീ​ക്ഷി​ച്ച ചു​ണ്ടെ​ലി​ക​ളി​ൽ അ​ർ​ബു​ദ മു​ഴ​യു​ടെ വ​ലു​പ്പം കാ​ര്യ​മാ​യി കു​റ​ഞ്ഞ​താ​യി പ​റ​യു​ന്നു. അ​ർ​ബു​ദ രോ​ഗി​ക​ൾ​ക്ക്​ നി​ല​വി​ൽ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന മ​രു​ന്നു​ക​ളു​ടെ കൂ​ടെ ബീ​റ്റ-3 എ​ന്ന പ്ര​ത്യേ​ക​ത​രം പ്രോ​ട്ടീ​ൻ കൂ​ടി സ​മ​ന്വ​യി​പ്പി​ച്ചു​ള്ള ചി​കി​ത്സ​രീ​തി​യാ​ണി​ത്. 

ഇൗ ​ മ​രു​ന്നു​ക​ളി​ലൂ​ടെ മു​ഴ​ക​ൾ സ്വ​ന്തം നി​ല​യി​ൽ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ര​ക്ത​കോ​ശ​ങ്ങ​ളു​ടെ എ​ണ്ണം കു​റ​ച്ചു​കൊ​ണ്ടു​വ​ന്ന്​ അ​തി​​െൻറ വ​ള​ർ​ച്ച ത​ട​യാ​നാ​വു​മെ​ന്നും ഇ​തി​ലൂ​ടെ അ​ർ​ബു​ദ ബാ​ധ​യു​ടെ വ്യാ​പ്​​തി കു​റ​ക്കാ​നാ​യേ​ക്കു​മെ​ന്നും ല​ണ്ട​നി​ലെ ഇൗ​സ്​​റ്റ്​ ആ​ഞ്​​ജ​ലീ​ന സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സ്​​റ്റീ​ഫ​ൻ റോ​ബി​ൻ​സ​ൺ പ​റ​യു​ന്നു. ഇൗ ​പ്രോ​ട്ടീ​ൻ സാ​ധാ​ര​ണ ​ര​ക്ത​കോ​ശ​ങ്ങ​ളി​ൽ പ്ര​തി​പ്ര​വ​ർ​ത്തി​ക്കി​ല്ലെ​ന്നും അ​ർ​ബു​ദ ര​ക്ത​കോ​ശ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണെ​ന്നും പ​ഠ​നം പ​റ​യു​ന്നു.

അ​ർ​ബു​ദ കോ​ശ​ങ്ങ​ൾ പെ​രു​കു​ന്ന ആ​ൻ​ജി​യോ​ജെ​നി​സി​സിനെ ഉ​ന്ന​മി​ട്ടു​ള്ള​താ​ണെ​ന്നും ഇ​ത്​ അ​ർ​ബു​ദ പ്ര​തി​രോ​ധ മേ​ഖ​ല​യി​ൽ നി​ർ​ണാ​​യ​ക​മാ​യേ​ക്കു​മെ​ന്നും റോ​ബി​ൻ​സ​ൺ ചൂ​ണ്ടി​ക്കാ​ട്ടി.  ​

Loading...
COMMENTS