Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightപനിവന്നാൽ...

പനിവന്നാൽ പപ്പായയിലേക്കല്ല, ക്ലിനിക്കിലേക്കാണ്​ നോക്കേണ്ടത്​

text_fields
bookmark_border
പനിവന്നാൽ പപ്പായയിലേക്കല്ല, ക്ലിനിക്കിലേക്കാണ്​ നോക്കേണ്ടത്​
cancel

2012-13 കാലത്ത്​ ​െഡങ്കി സകലരെയും ബാധിച്ച കാലത്താണ് പപ്പായയുടെ 'മാഹാത്മ്യം' പുറത്തുവരുന്നത്. ഒരു പത്രത്തി​ൽ കത്തിന്‍റെ​ രൂപത്തിലാണ് പപ്പായ ഇലയുടെ അസാമാന്യ രോഗശമന ശേഷിയെക്കുറിച്ച് വിവരം വരുന്നത്​. പിന്നെ ഇടംവലം നോക്കാതെ വാർത്തകളുടെ ബഹളമായിരുന്നു. ഇൻറർനെറ്റ്​ പരിശോധിച്ചപ്പോൾ ​ലോകത്തി​​​​െൻറ വിവിധ ഭാഗങ്ങളിൽ ഇൗ വിശ്വാസം നിലനിൽക്കുന്നതായും കാണാം. 

ഇപ്പോൾ ഡെങ്കിപനിക്കാരെല്ലാം പപ്പായ ഇലകൾ ചവച്ചും അരച്ചും കഴിക്കുന്നുണ്ടാവും അല്ലേ. നിർത്തേണ്ട കാര്യമില്ലെന്നാണ്​ ആയുർവേദ ആചാര്യൻമാർ പറയുന്നത്​. എന്നാൽ പുരാതന കാലം മുതൽ പിൻതുടർന്നുവരുന്ന ആയുർവേദ ഗ്രന്ഥങ്ങളിലൊന്നും ഇങ്ങനെയൊരു മരുന്ന്​ പറയുന്നില്ല. 

അന്ന് പത്ര വാർത്തകൾ വന്ന കാലത്ത് ഇടുക്കി ആയുർവേദ ഡി.എം.ഒയെ വിളിച്ച് കാര്യം അന്വേഷിച്ചു. പപ്പായ ഇല ഏതെങ്കിലും മരുന്നിൽ ഉൾപ്പെടുത്തുന്നുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. അടുത്ത കാലത്ത്​ ഏതെങ്കിലും മരുന്ന്​ കണ്ടുപിടിക്കപ്പെ​േട്ടാ, വല്ല അരിഷ്​ടമോ, കഷായമോ അതല്ല വേറെ എന്തെങ്കിലും കണ്ടുപിടിക്കപ്പെട്ടോ എന്നും ചോദിച്ചു. അതിനും ഇല്ല എന്നായിരുന്നു മറുപടി. സർക്കാർ ഉദ്യോഗസ്​ഥയല്ലേ അപ്​ഡേറ്റഡ്​ അല്ലായിരിക്കും എന്ന്​ വിചാരിച്ചു. 

പണ്ട്​ ചികുൻഗുനിയ പിടിച്ചപ്പോൾ കമ്യൂണിസ്​റ്റ്​ പച്ച ചതച്ചതും ചാറുമൊക്കെ നല്ലതാണെന്ന്​ പറഞ്ഞ്​ വ്യാപക പ്രചാരണമുണ്ടായിരുന്നു. അന്ന്​  പാലാ തൊടുപുഴ റോഡിൽ കരിങ്കുന്നത്ത്​ തുറന്ന ഒരു താൽക്കാലിക വൈദ്യശാലയിൽ നിന്ന്​ ജാറിലാണ്​ രോഗികൾ മരുന്നുമായി മടങ്ങിയിരുന്നത്​. 

ഇൗ അനുഭവം മുൻനിർത്തി മുൻനിരയിലുള്ള സ്വകാര്യ ആയുർവേദ മരുന്നു നിർമാണ കമ്പനികളിലേക്ക്​ പപ്പായ മരുന്നിനെക്കുറിച്ച്​ വിളിച്ചുചോദിച്ചു. അവർക്കും പത്രത്തിൽ കണ്ട അറിവേ ഉള്ളൂ. ഇൗ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വാർത്ത കൊടുത്തു. പിറ്റേന്ന്​ ഒന്നും സംഭവിച്ചില്ല. അതി​​​​െൻറ പിറ്റേന്ന്​, നേരത്തെ​ കത്ത്​ വന്ന പത്രം നോക്കിയപ്പോൾ ബോധം പോയി. പപ്പായ ഇല ആയുർദേവത്തിൽ ഇല്ല എന്ന്​ എന്നെ പറഞ്ഞു പഠിപ്പിച്ച ഡി.എം.ഒ പപ്പായ ഇലകളുടെ ഗുണം വർണിച്ചിരിക്കുന്നു. അതും നല്ല കളർ പേജിൽ. 

നേരെ ഡി.എം.ഒയെ വിളിച്ചു. ഇന്ത്യയിൽ ഏതാണ്ട്​ 12 ഇനം പപ്പായയാണ്​ പ്രധാനമായും കൃഷി ​െചയ്യുന്നത്​​. ഇതിൽ ആറെണ്ണം കേരളത്തിൽ വ്യാപകമായി കാണുന്നുണ്ട്​​. ഡെങ്കിക്ക്​ ഇതിൽ ഏതാണ്​ മെച്ചം, മരുന്ന്​ എങ്ങനെയാണ്​ ഉണ്ടാക്കേണ്ടത്​. കഴിക്കേണ്ട വിധം എന്താണ്​. ഇ​ത്രയും ചോദിച്ചപ്പോഴേക്കും മറുപടി വന്നു. അതൊന്നും എനിക്കറിയില്ല, പത്രത്തിൽ വന്നതാണ്​ സത്യം, പപ്പായ ഡെങ്കിക്ക്​ കൊള്ളാം. ഫോൺ വെച്ചുകഴിഞ്ഞു.

ഒരു വർഷം കൂടി കഴിഞ്ഞു. ഇതിനിടയിൽ ഡെങ്കിപനി ബാധിച്ചു. തുടക്കമാണ്​, ആശുപത്രിയിൽ അഡ്​മിറ്റായി. രണ്ടാം ദിവസം കിടക്കക്കരികിൽ വന്ന്​ ദയനീയമായി നിന്ന ഫിസിഷ്യനെ ചിരിച്ചുകാണിച്ചിട്ട്​ കാര്യം ചോദിച്ചു. ഡെങ്കിപ്പനിക്ക്​ എന്താണ്​ മരുന്ന്​. ഡോക്​ടർക്ക്​ പറയാൻ മടി. നിർബന്ധിച്ചപ്പോൾ രഹസ്യം പുറത്തായി. പാരസെറ്റാമോൾ. പനി കൂടാതിരിക്കാനാണിത്​. പിന്നെ കഴിയുന്ന​ത്ര വെള്ളം കുടിക്കുക, വിശ്രമിക്കുക. രോഗം തനിയെ മാറും. മറ്റ്​ അവയവങ്ങൾക്ക്​ തകരാറു​വരുന്നുണ്ടോയെന്ന്​ നിരീക്ഷിക്കും. ബാധിച്ചാൽ അതിന്​ ചികിൽസിക്കും. അല്ലെങ്കിൽ കുറച്ചുദിവസം നന്നായി വിശ്രമിച്ചാൽ രോഗം മാറും. 

ഡോക്​ടർക്ക്​ അതൊക്കെ പറയാം തടി എ​​​​െൻറ സ്വന്തമാണല്ലോ. വിപ്ലവം പറഞ്ഞിരുന്നാൽ ചത്തുപോയാലോ. ഇനിയും എത്ര ചിക്കൻ ഫ്രൈ തിന്നാനുള്ളതാണ്​. ഡോക്​ടറോട്​ ചോദിച്ചു പപ്പായ ഇല ജ്യൂസ്​ അടിച്ചാലോ. ഡോക്​ടർക്ക്​ വീണ്ടും കൺഫ്യൂഷൻ. ചിലർ കഴിക്കാറുണ്ട്​​. വേണമെങ്കിൽ നോക്കാം. പക്ഷേ, തുടക്കത്തിൽ ചികിൽസിക്കാതെ ഇലയും ചവച്ചിരുന്നാൽ ശരിയാവില്ല. ഇതൊക്കെ കഴിഞ്ഞിട്ട്​ വർഷങ്ങൾ കഴിഞ്ഞു. ഇപ്പോഴും പപ്പായ ഇല കഴിക്കാമോ ഇല്ലയോ എന്ന ചോദ്യത്തിന്​ കൃത്യമായ ഉത്തരം വന്നിട്ടില്ല. സംശയാതീതമായി തെളിഞ്ഞിട്ടുമില്ല.

ഇന്ത്യൻ പീഡിയാട്രിക്​ ജേർണലിൽ (2014 ഏപ്രിൽ15, Volume 51). ഗ്വാളിയോർ ജി.ആർ മെഡിക്കൽ കോളജിലെ പീഡിയാട്രിക്​ വിഭാഗം ഡോക്​ടർ നീതു ശർമ്മയും ദേവവേന്ദ്രമിശ്രയും ചേർന്നെഴുതിയ ലേഖനത്തിൽ കാര്യങ്ങൾ വ്യക്​തമായി പറയുന്നുണ്ട്​. അത്​ പ്രകാരം ​െഡങ്കിപ്പനി ഏതാണ്ട്​ സ്വയം ഭേദമാകുന്ന രോഗമാണ്​ (Self- limiting disease). അതായത്​ ശരീരത്തി​​​​െൻറ പ്രതിരോധ ശേഷിയാണ്​ പ്രധാന മരുന്ന്​. ഡെങ്കിപനി ഭേദമായിത്തുടങ്ങു​േമ്പാൾ രക്​തത്തിലെ പ്ലേറ്റ്​ലറ്റ്​കളുടെ അളവ്​ പൊടുന്നനെ വർധിക്കും. അതാണ്​ അതി​​​​െൻറ രീതി. അപ്പോൾ സംഭവം അതാണ്​, വിശ്രമത്തിനൊപ്പം ജ്യൂസും കഴിക്കുന്നവർക്ക്​ ഇത്​ ഇലയുടെ മാജിക്കായി തോന്നും. 

അതേസമയം മലേഷ്യയിലും മറ്റും പപ്പായ ഇല ഉപയോഗിച്ച്​ മൃഗങ്ങളിൽ നടത്തിയ ചില പരീക്ഷണങ്ങളിൽ രക്​തത്തി​​​​െൻറ ഗുണം വർധിക്കുന്നതായി കണ്ടെത്തിയിരുന്നു. എന്നാൽ, ഇതുകൊണ്ട്​ മാത്രം ഡെങ്കിപ്പനി മാറും എന്ന്​ ഉറപ്പിച്ചുപറയാനാവില്ല. മനുഷ്യരിലടക്കം കൂടുതൽ ശാസ്​ത്രീയ പഠനങ്ങൾ ഉണ്ടാവേണ്ടതുണ്ട്​ എന്നാണ്​ അവരും പറഞ്ഞു​െവക്കുന്നത്​. 

2015 സെപ്​റ്റംബറിൽ ദൽഹിയിൽ ഡങ്കിപ്പനി പടർന്നപ്പോൾ ജനം പപ്പായ തൈവാങ്ങാൻ നഴ്​സറികളിൽ തിക്കിത്തിരക്കുകയായിരുന്നു. അന്ന്​ സർ ഗംഗാറാം ആശുപത്രിയിലെ സീനിയർ കൺസൾട്ടൻറ്​ (ആയുർവേദം) പ്രീതി ചാബ്ര ഇത്​ ആയുർവേദമല്ലെന്നും അങ്ങനെയൊരു മരുന്ന്​ ഇല്ലെന്നും പറഞ്ഞ്​ രംഗത്ത്​ വന്നിരുന്നു. പപ്പായ മരുന്നി​​​​െൻറ കൗതുകം​ റിപ്പോർട്ട്​ ചെയ്​ത ദേശീയ മാധ്യമങ്ങളാക​െട്ട പപ്പായ മരുന്ന്​ കഴിക്കുന്നതുകൊണ്ട്​ ഡോക്​ടറെ കാണാതിരിക്കരുതെന്ന്​ പ്രത്യേക മുന്നറിയിപ്പ്​ നൽകി മര്യാദ കാട്ടുകയും ചെയ്​തിരുന്നു. 

കോസ്​റ്റാറിക്കയിലും മെക്​സിക്കോയുടെ തെക്കൻ മേഖലയിലും പിറന്ന്​ പിന്നീട്​ ലോകം മുഴുവൻ പ്രചരിച്ച പപ്പായക്ക്​ നമ്മുടെ നാടൻ ആയുർവേദത്തിൽ കയറിപ്പറ്റാൻ ഇനിയും കഴിഞ്ഞിട്ടില്ല എന്നതാണ്​ സത്യം. അതായത്​ പനിവന്നാൽ പപ്പായ മരത്തിലേക്കല്ല പനി ക്ലിനിക്കിലേക്കാണ്​ നോക്കേണ്ടതെന്ന് സാരം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Papaya leafdengue
News Summary - Dengue: Fake Campaign Pappaya
Next Story