ബുദ്ധിയുണരാൻ അൽപ്പം ഉറങ്ങാം...

13:39 PM
05/10/2018
nap

പഠിക്കുന്നില്ല, കുട്ടികൾ​ എപ്പോഴും ഉറക്കം തന്നെയാണ്​ എന്ന്​ എല്ലാ​ അമ്മമാരുടെയ​ും​ പരാതിയാണ്​. പഠിക്കുന്ന കുട്ടികളെ രാവും പകലും ഉറങ്ങാൻ പോലും അനുവദിക്കാതെ ഇരുത്തിപ്പഠിപ്പിക്കുന്നതും പുതിയ കാലത്ത്​ വീട്ടുകാരുടെ ശീലമായിത്തീർത്തിരിക്കുന്നു. എന്നാൽ ഇനി നിങ്ങളുടെ കുട്ടികളെ അൽപ്പം ഉറങ്ങാൻ വി​േട്ടക്കൂ. അവരുടെ ബുദ്ധിയൊന്ന്​ ഉണര​െട്ട... 

ഉറക്കം ബുദ്ധി വികാസ​ത്തെ സഹായിക്കുമെന്നാണ്​ പഠനങ്ങൾ തെളയിക്കുന്നത്​. നാമെടുക്കുനന ഒാരോ തീരുമാനങ്ങളെയും ഉറക്കം ഗുണപരമായി സ്വാധീനിക്കുന്നുണ്ട്​. ബുദ്ധിമു​േട്ടറിയ തീരുമാനം എടുക്കുന്നതിന്​ മുമ്പ്​ ചെറുതായി ഉറങ്ങുന്നത്​ ഉൾക്കാഴ്​ചയോടുകൂടിയുള്ള തീരുമാനങ്ങൾ സ്വീകരിക്കുന്നതിന്​ സഹായിക്കുമെന്നാണ്​ കണ്ടെത്തൽ. ഉറക്കത്തിന്​ മുമ്പും ശേഷവുമുള്ള തലച്ചോറി​​െൻറ പ്രവർത്തനങ്ങളും പ്രതികരണങ്ങളും പഠന വിധേയമാക്കിയ ശേഷമാണ്​ നിഗമനത്തിലെത്തിയത്​. യൂണിവേഴ്​സിറ്റി ഒാഫ്​ ബ്രിസ്​റ്റ്​ലോർ റിസേർച്ചേഴ്​സ്​ നടത്തിയ പഠനത്തിലാണ്​ കണ്ടെത്തൽ. 

പകൽ അൽപ്പം ഉറങ്ങുന്നതും പ്രശ്​നങ്ങളോടുള്ള നമ്മുടെ പ്രതികര​ണത്തെ സ്വാധീനിക്കുന്നുണ്ട്​. നല്ല തീരുമാനങ്ങൾ വേഗത്തിൽ സ്വീകരിക്കാൻ ഇതു സഹായിക്കുമെന്നാണ്​ കണ്ടെത്തിയത്​. പകൽ ചെറുതായി ഉറങ്ങുന്നത്​​ നമ്മുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന വിവരങ്ങളെ പോലും പരിണാമം നടത്തി ഗുണപരമായ രീതിയിൽ പുറത്തെത്തിക്കാൻ സഹായിക്കും. ഇത്​ നമ്മുടെ സ്വഭാവത്തേയും സ്വാധീനിക്കുമെന്നും പഠനം വ്യക്​തമാക്കുന്നു. ചെറിയ ഉറക്കം തലച്ചോറി​​െൻറ ഗ്രഹണ ശക്​തിയെ വർധിപ്പിക്കുമെന്നും പഠനം പറയുന്നു. വിവരങ്ങൾ ഒാർമപ്പെടുത്തുന്നതിനും അടുക്കിവെക്കുന്നതിനും ബുദ്ധിയുണർത്തുന്നതിനും ഉറക്കം നല്ലതാണ്​. 

Loading...
COMMENTS