Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightകൊറോണ: ചൈനയിൽ മരണം...

കൊറോണ: ചൈനയിൽ മരണം 170; ജാഗ്രത വേണമെന്ന്​ ലോകാരോഗ്യ സംഘടന

text_fields
bookmark_border
coronavirus
cancel

ബെയ്​ജിങ്​: കൊറോണ വൈറസ്​ ബാധിച്ച്​ ചൈനയിൽ മരിച്ചവരുടെ എണ്ണം 170 ആയി. പുതുതായി 1000 പേർക്ക്​ കൂടി രോഗം സ്ഥിരീകരി ച്ചിട്ടുണ്ട്​. ഹുബായിൽ കഴിഞ്ഞ ദിവസം 37 പേരാണ്​ കൊറോണ മൂലം മരണപ്പെട്ടത്​.

ഇതുവരെ 7,711 പേർക്ക്​ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്​. 1032 പേർക്കാണ്​ ക ഴിഞ്ഞ ദിവസം പുതുതായി രോഗം ബാധിച്ചത്​. തിബറ്റിലും കെ​ാറോണ സ്ഥിരീകരിച്ചിട്ടുണ്ട്​. അമേരിക്ക, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ വുഹാനിൽ നിന്ന്​ അവരുടെ പൗരൻമാരെ ഒഴിപ്പിച്ചിട്ടുണ്ട്​. ​ വൈറസ്​ വ്യാപിക്കുന്നതിനിടെ ലോകത്തെ പ്രമുഖ വിമാന കമ്പനികൾ ചൈനയിലേക്കുള്ള സർവീസുകൾ റദ്ദാക്കി. ​ബ്രിട്ടീഷ്​ എയർവേയ്​സ്​​, അമേരിക്കൻ എയർലൈൻസ്​, കെ.എൽ.എം, യുണൈറ്റഡ്​, ലുഫ്​താൻസ, കാത്തേപസഫിക്​, ലയൺ എയർ തുടങ്ങിയ കമ്പനികളാണ്​ സർവീസ്​ റദ്ദാക്കിയത്​. വാഹന നിർമ്മാണ കമ്പനിയായ ടോയോട്ട, സ്വീഡിഷ്​ കമ്പനിയായ ഐകിയ, ഫോക്​​സ്​കോൺ, സ്​റ്റാർബക്​സ്​, ടെസ്​ല, മക്​ഡോണാൾഡ്​ തുടങ്ങിയ കമ്പനികൾ വൈറസ്​ ബാധയുടെ പശ്​ചാത്തലത്തിൽ അവരുടെ ചൈനയിലെ ഔട്ട്​ലെറ്റുകൾ പൂട്ടി. ​

ചൈനയിലെ പ്രധാന വിനോദസഞ്ചാര​ കേന്ദ്രങ്ങളായ വൻമതിൽ, ഫോർബിഡൻ സിറ്റി തുടങ്ങിയവ അധികൃതർ അടച്ചു. ചൈനീസ്​ പുതുവർഷ ആഘോഷത്തി​​െൻറ ഭാഗമായുള്ള എല്ലാ പരിപാടികളും നിർത്തിവെച്ചിട്ടുണ്ട്​. ചൈനയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന്​ ലോകരാജ്യങ്ങൾ പൗരൻമാരോട്​ ആശ്യപ്പെട്ടിട്ടുണ്ട്​.

അതേസമയം, വൈറസിനെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന്​ ലോകാരോഗ്യസംഘടന മുന്നറിയിപ്പ്​ നൽകി. കൊറോണ അതിവേഗം പടരുന്ന സാഹചര്യത്തിൽ ലോകാരോഗ്യസംഘടന അടിയന്തര യോഗം വിളിച്ചിട്ടുണ്ട്​. ​ആഗോളതലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമുണ്ടോയെന്നത്​ സംഘടന ചർച്ച ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinaworld newsmalayalam newsCoronavirus
News Summary - coronavirus outbreak-World news
Next Story