കൊറോണ വൈറസ്​ ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

  • കേരളം അതിജാഗ്രതയിൽ

  • പ്ര​ഖ്യാ​പ​നം മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ നി​​ര്‍ദേ​​ശ​​ത്തെ തു​​ട​​ര്‍ന്ന് 

21:08 PM
03/02/2020

തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ വൈ​റ​സ്​ ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടു​ക​യും കൂ​ടു​ത​ൽ പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​വു​ക​യും ചെ​യ്​​ത സാ​ഹ​ച​ര്യ​ത്തി​ൽ കൊ​റോ​ണ​യെ സം​സ്ഥാ​ന ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ര്‍ദേ​ശ​ത്തെ തു​ട​ര്‍ന്ന് ചീ​ഫ്​ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ർ​ന്ന സം​സ്ഥാ​ന​ ഡി​സാ​സ്​​റ്റ​ർ മാ​നേ​ജ്‌​മ​​െൻറ്​ അ​തോ​റി​റ്റി അ​പ​ക്‌​സ് ക​മ്മി​റ്റി യോ​ഗ​ത്തി​​ലാ​ണ്​ തീ​രു​മാ​നം. മ​റ്റ്​ വ​കു​പ്പു​ക​ളി​ൽ അ​വ​ധി​യി​ൽ ക​ഴി​യു​ന്ന​വ​രെ ആ​വ​ശ്യ​മെ​ങ്കി​ൽ മ​ട​ക്കി വി​ളി​ക്കും. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത്​ ക​ല​ക്​​ട​ർ​മാ​ർ​ക്കു​ള്ള മു​സൂ​റി ലാ​ൽ ബ​ഹാ​ദൂ​ർ ശാ​സ്​​ത്രി നാ​ഷ​ന​ൽ അ​ക്കാ​ദ​മി ഒാ​ഫ്​ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​നി​ലെ വാ​ർ​ഷി​ക പ​രി​ശീ​ല​ന പ​രി​പാ​ടി റ​ദ്ദാ​ക്കി. 

സ്ഥി​തി​ഗ​തി​ക​ൾ കേ​ന്ദ്ര​ത്തെ രേ​ഖാ​മൂ​ലം അ​റി​യി​ക്കും. ഇ​േ​താ​ടൊ​പ്പം വു​ഹാ​ൻ മേ​ഖ​ല​യി​ൽ​നി​ന്ന്​ മ​ട​ങ്ങി​യെ​ത്തി​യ​വ​രു​ടെ പൂ​ർ​ണ വി​വ​ര​ങ്ങ​ൾ കേ​ന്ദ്ര വ്യോ​മ​യാ​ന മ​​​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്ന്​ ആ​വ​ശ്യ​പ്പെ​ടും.   മ​ട​ങ്ങി​യെ​ത്തി​യെ​ങ്കി​ലും ആ​രോ​ഗ്യ​വ​കു​പ്പി​​​െൻറ നി​രീ​ക്ഷ​ണ​ത്തി​ൽ പെ​ടാ​ത്ത​വ​രെ ക​​ണ്ടെ​ത്തു​ന്ന​തി​നാ​ണ്​ ഇ​മി​ഗ്രേ​ഷ​ൻ വി​വ​ര​ങ്ങ​ൾ പ്ര​ത്യേ​ക​മാ​യി സ​മാ​ഹ​രി​ക്കു​ന്ന​ത്. എ​ല്ലാ ജി​ല്ല​ക​ളി​ലും അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​ക​ൾ ചൊ​വ്വാ​ഴ്​​ച രാ​വി​ലെ മു​ത​ൽ ആ​രം​ഭി​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന്​ മ​ന്ത്രി കെ.​കെ. ശൈ​ല​ജ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 

വു​ഹാ​നി​ൽ​നി​ന്ന്​ മ​ട​ങ്ങി​യെ​ത്തി​യ കാ​സ​ർ​കോ​ട്​​ സ്വ​ദേ​ശി​ക്കാ​ണ്​ തി​ങ്ക​ളാ​ഴ്​​ച രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലാ​ണ്​ രോ​ഗ​ബാ​ധ​യു​ള്ള മ​റ്റു​ള്ള​വ​ർ. നി​ല​വി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ മൂ​ന്ന്​ പേ​രും സ​ഹ​പാ​ഠി​ക​ളും ഒ​ന്നി​ച്ച്​ യാ​ത്ര ചെ​യ്​​ത​വ​രു​മാ​ണ്. ഇ​വ​രു​മാ​യി ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന​വ​രും ഇ​ത്ത​ര​ത്തി​ൽ പ​ര​സ്​​പ​രം സാ​മീ​പ്യം പു​ല​ർ​ത്തി​യി​രു​ന്ന​വ​രു​മാ​യ 82 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​തി​ൽ 40 പേ​ർ തൃ​ശൂ​രി​ലും 42 പേ​ർ മ​റ്റ്​ ജി​ല്ല​ക​ളി​ലു​മാ​ണ്. രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍നി​ന്ന്​ സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 2239 പേ​ര്‍ എ​ത്തി​ച്ചേ​ര്‍ന്നി​ട്ടു​ണ്ട്. ഇ​വ​രി​ല്‍ 2155 പേ​ര്‍ വീ​ടു​ക​ളി​ലും 84 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. സം​ശ​യാ​സ്പ​ദ​മാ​യ​വ​രു​ടെ 140 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​ക്ക്​ അ​യ​ച്ചു. 

 

Loading...
COMMENTS