പനിയും പ്രഷറും ശ്വാസതടസ്സവുമെല്ലാം പറയും ഈ അലക്കാവുന്ന ടീ ഷർട്ട്

13:40 PM
13/12/2019
Credit: Chronolife

ആറ് ശാരീരിക അവസ്ഥകളെക്കുറിച്ച് ധരിക്കുന്നയാൾക്ക് മുന്നറിയിപ്പ് നൽകുന്ന ടീ ഷർട്ട് പുറത്തിറക്കി. പാരിസ് ആസ്ഥാനമായ ക്രോണോലൈഫ് ആണ് നെക്സ്കിൻ എന്നു പേരിട്ട ടീ ഷർട്ടിന്‍റെ നിർമാതാക്കൾ.

 

മെഷീൻ മുഖേനെ അലക്കാവുന്നതാണ് ടീ ഷർട്ട്. ധരിക്കുന്നയാളുടെ പൾസ്, ശാരീരിക താപനില, ശ്വാസനില തുടങ്ങിയ ആറ് കാര്യങ്ങൾ നിരന്തരം പരിശോധിച്ച് വിവരം നൽകും. ഇതിനായി 10 ബയോമെട്രിക് സ്കാനറുകളാണ് പ്രവർത്തിക്കുന്നത്. റിസൾട്ട് ബ്ലൂടൂത്ത് വഴി ധരിക്കുന്നയാളുടെ സ്മാർട്ട്ഫോണിലെത്തും.

നെക്സ്കിന്നിന് യൂറോപ്പിൽ മെഡിക്കൽ ക്ലിയറൻസിനും അമേരിക്കയിൽ എഫ്.ഡി.എ അംഗീകാരത്തിനും വേണ്ടി ശ്രമിക്കുകയാണെന്ന് കമ്പനി അറിയിച്ചു.

സ്മാർട്ട് വസ്ത്രങ്ങളുടെയും പാദരക്ഷകളുടെയും സാധ്യത ഡിജിറ്റൽ ആരോഗ്യ മേഖലയിൽ പല കമ്പനികളും തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രമേഹ പ്രശ്നങ്ങൾ കണ്ടെത്തി മുന്നറിയിപ്പ് നൽകുന്ന സ്മാർട്ട് ഷൂ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. സ്മാർട്ട് വെയറബിൾ മേഖലയിൽ അതിവേഗം വളരുന്ന വിഭാഗമായി 2022ഓടെ സ്മാർട്ട് വസ്ത്രങ്ങൾ മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Loading...
COMMENTS