വളർച്ചക്കുറവുള്ള കുട്ടികൾ കൂടുതൽ ബിഹാറിൽ, കുറവ്​ ​കേരളത്തിൽ

  • ബി​ഹാ​റി​ൽ അ​ഞ്ചു വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളി​ൽ 48.3 ശ​ത​മാ​നം പേ​ർ​ക്ക്​ വ​ള​ർ​ച്ച​ക്കു​റ​വ്, കേ​ര​ള​ത്തി​ൽ 19.7 ശ​ത​മാ​നം

09:26 AM
08/07/2019
Child-Health

മും​ബൈ: ഇ​ന്ത്യ​യി​ൽ വ​ള​ർ​ച്ച മു​ര​ടി​ച്ച കു​ട്ടി​ക​ൾ ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള​ത്​ ബി​ഹാ​റി​ലെ​ന്ന്​ നി​തി ആ​േ​യാ​ഗി​​​​െൻറ വെ​ളി​പ്പെ​ടു​ത്ത​ൽ. പോ​ഷ​കാ​ഹാ​ര​ക്കു​റ​വ്​ കാ​ര​ണം സം​സ്​​ഥാ​ന​ത്തെ കു​ട്ടി​ക​ളി​ൽ വ​ലി​യൊ​രു ഭാ​ഗം വ​ള​ർ​ച്ച​ക്കു​റ​വും ഭാ​ര​ക്കു​റ​വു​മു​ള്ള​വ​രാ​ണ്. മ​സ്​​തി​ഷ്​​ക​ജ്വ​രം കാ​ര​ണം ഇൗ​യി​ടെ 140ഒാ​ളം കു​ഞ്ഞു​ങ്ങ​ൾ മ​രി​ച്ച മു​സ​ഫ​ർ​പു​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ബി​ഹാ​റി​ൽ അ​ഞ്ചു വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളി​ൽ പ​കു​തി​യോ​ളം പേ​രും പ്രാ​യ​ത്തി​ന​നു​സ​രി​ച്ച്​ വ​ള​ർ​ച്ച​യി​ല്ലാ​ത്ത​വ​രാ​ണെ​ന്നാ​ണ്​ നി​തി ആ​യോ​ഗ്​ ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്. 

സം​സ്​​ഥാ​ന​ത്തെ 21 ശ​ത​മാ​നം കു​ട്ടി​ക​ളും ഉ​യ​ര​ത്തി​ന​നു​സ​രി​ച്ച്​ ഉ​ണ്ടാ​യി​രി​ക്കേ​ണ്ട കു​റ​ഞ്ഞ ഭാ​രം ഇ​ല്ലാ​ത്ത​വ​രാ​ണ്. 44 ശ​ത​മാ​നം കു​ഞ്ഞു​ങ്ങ​ളാ​ക​െ​ട്ട, പ്രാ​യ​ത്തി​ന​നു​സ​രി​ച്ച്​ വേ​ണ്ട ഭാ​ര​മി​ല്ലാ​ത്ത​വ​രാ​ണ്. വ​ള​ർ​ച്ച​ക്കു​റ​വി​​​െൻറ കാ​ര്യ​ത്തി​ൽ രാ​ജ്യ​ത്തെ 29 സം​സ്​​ഥാ​ന​ങ്ങ​ളി​ൽ ഒ​ന്നാം സ്​​ഥാ​ന​ത്താ​ണ്​ ബി​ഹാ​റെ​ന്ന്​ ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. ഉ​യ​ര​ത്തി​ന​നു​സ​രി​ച്ചു​ള്ള ഭാ​ര​മി​ല്ലാ​ത്ത കു​ട്ടി​ക​ളു​ടെ കാ​ര്യ​ത്തി​ൽ പ​ത്താ​മ​ത്​ നി​ൽ​ക്കു​ന്ന ബി​ഹാ​ർ, കു​ട്ടി​ക​ളു​ടെ ഭാ​ര​ക്കു​റ​വി​ൽ ര​ണ്ടാ​മ​താ​ണ്.  

Child-Health

രാ​ജ്യ​ത്ത്​ വ​ള​ർ​ച്ച​ക്കു​റ​വു​ള്ള കു​ട്ടി​ക​ളു​ടെ എ​ണ്ണം ഏ​റ്റ​വും കു​റ​വ്​ കേ​ര​ള​ത്തി​ലാ​ണ്. ബി​ഹാ​റി​ൽ അ​ഞ്ചു വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളി​ൽ 48.3 ശ​ത​മാ​നം പേ​രും വ​ള​ർ​ച്ച​ക്കു​റ​വ്​ കാ​ട്ടു​േ​മ്പാ​ൾ കേ​ര​ള​ത്തി​ൽ 19.7 ശ​ത​മാ​നം കു​ട്ടി​ക​ൾ​ക്കു​ മാ​ത്ര​മാ​ണ്​ വ​ള​ർ​ച്ച​ക്കു​റ​വു​ള്ള​ത്. 20.10 ശ​ത​മാ​ന​വു​മാ​യി ഗോ​വ​യും 23.30 ശ​ത​മാ​ന​വു​മാ​യി അ​ന്ത​മാ​നും കേ​ര​ള​ത്തി​ന്​ തൊ​ട്ടു​പി​ന്നി​ലു​ണ്ട്. ഉ​ത്ത​ർ​പ്ര​ദേ​ശും (46.3) ഝാ​ർ​ഖ​ണ്ഡും (45.3) ആ​ണ്​ ബി​ഹാ​റി​ന്​ തൊ​ട്ടു​മു​ന്നി​ലു​ള്ള​ത്. പ്രാ​യ​ത്തി​ന​നു​സ​രി​ച്ച്​ ഭാ​ര​മി​ല്ലാ​ത്ത കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ​േക​ര​ളം 11ാം സ്​​ഥാ​ന​ത്താ​ണ്. സം​സ്​​ഥാ​ന​ത്തെ 15.7 ശ​ത​മാ​നം കു​ട്ടി​ക​ൾ​ക്കും പ്രാ​യ​ത്തി​ന​നു​സ​രി​ച്ചു​ള്ള ഭാ​ര​മി​ല്ലെ​ന്നാ​ണ്​ നി​തി ആ​യോ​ഗ്​ വ്യ​ക്ത​മാ​ക്കു​ന്ന​ത്.  6.10 ശ​ത​മാ​ന​വു​മാ​യി മി​സോ​റ​മാ​ണ്​ ഇ​തി​ൽ ഒ​ന്നാം സ്​​ഥാ​ന​ത്ത്. മ​ണി​പ്പൂ​രാ​ണ്​ (6.80) ര​ണ്ടാ​മ​ത്. 29 ശ​ത​മാ​ന​വു​മാ​യി ഝാ​ർ​ഖ​ണ്ഡാ​ണ്​ ഏ​റ്റ​വും പി​ന്നി​ൽ. ഗു​ജ​റാ​ത്ത്​ (26), ക​ർ​ണാ​ട​ക (26.1) എ​ന്നി​വ​യും  പി​ന്നി​ൽ നി​ൽ​ക്കു​ന്നു. 

ഉ​യ​ര​ത്തി​ന്​ അ​നു​സ​രി​ച്ചു​ള്ള ഭാ​ര​ക്കു​റ​വി​ൽ 16.10 ശ​ത​മാ​ന​വു​മാ​യി കേ​ര​ളം നാ​ലാം സ്​​ഥാ​ന​ത്താ​ണ്. മി​സോ​റം (11.9), മ​ണി​പ്പൂ​ർ (13.8), സി​ക്കിം (14.2)  എ​ന്നി​വ​യാ​ണ്​ കേ​ര​ള​ത്തി​നു​ മു​ന്നി​ലു​ള്ള​ത്. ഝാ​ർ​ഖ​ണ്ഡ്​ (47.8 ), ബി​ഹാ​ർ (43.9), മ​ധ്യ​പ്ര​ദേ​ശ്​ (42.8) എ​ന്നി​വ​യാ​ണ്​ ഏ​റ്റ​വും പി​ന്നി​ൽ. ബി​ഹാ​റി​ൽ  ജ​നി​ച്ച്​ ഒ​രു മാ​സ​ത്തി​ന​കം മ​രി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണം ആ​യി​ര​ത്തി​ൽ 27 ആ​ണ്. ര​ണ്ട​ര കി​ലോ​യിൽ താ​ഴെ തൂ​ക്ക​വു​മാ​യി ജ​നി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണം 7.2 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന്​ 9.2 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്ന​താ​യും ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. 

കേ​ര​ള​ത്തി​ൽ വ​ള​ർ​ച്ച​ക്കു​റ​വി​ൽ ഒ​ന്നാം സ്​​ഥാ​ന​ത്തു​നി​ൽ​ക്കു​ന്ന ജി​ല്ല വ​യ​നാ​ടാ​ണ്. അ​ഞ്ചു വ​യ​സ്സു​വ​രെ​യു​ള്ള കു​ട്ടി​ക​ളി​ൽ ജി​ല്ല​യി​ലെ 27.7 ശ​ത​മാ​നം പേ​രും മ​തി​യാ​യ ഉ​യ​ര​മി​ല്ലാ​ത്ത​വ​രാ​ണ്. പ്രാ​യ​ത്തി​ന​നു​സ​രി​ച്ച്​ ഭാ​ര​മി​ല്ലാ​ത്ത കു​ട്ടി​ക​ൾ കൂ​ടു​ത​ലു​ള്ള ജി​ല്ല​യും വ​യ​നാ​ടാ​ണ്​ (27.2). വ​ണ്ണ​ക്കു​റ​വി​ൽ ഇ​ടു​ക്കി (24.2 ശ​ത​മാ​നം) ആ​ണ്​ ഒ​ന്നാ​മ​ത്. 

Loading...
COMMENTS