സംസ്​ഥാനത്ത്​ സിസേറിയൻ നിരക്ക്​ കുതിക്കുന്നു

Ceaserian

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പ്ര​സ​വ​ത്തി​ന്​ സി​സേ​റി​യ​ൻ അ​വ​ലം​ബി​ക്കു​ന്ന​ത്​ വ്യാ​പ​ക​മാ​കു​ന്നു. ഇ​തി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ മ​ത്സ​രി​ക്കു​േ​മ്പാ​ൾ സ​ർ​ക്കാ​ർ ആ​ശു​പ​​ത്രി​ക​ളും പി​ന്നി​ല​ല്ല. ത​ദ്ദേ​ശ​സ്​​ഥാ​പ​ന​ങ്ങ​ൾ വ​ഴി സ​ർ​ക്കാ​ർ ശേ​ഖ​രി​ച്ച 2016ലെ ​സാ​മ്പ​ത്തി​ക സ്ഥി​തി​വി​വ​ര​ക്ക​ണ​ക്ക്​ പ്ര​കാ​ര​മാ​ണി​ത്. ജ​ന​സം​ഖ്യ​യി​ൽ സ്ത്രീ​ക​ളു​ടെ എ​ണ്ണം പു​രു​ഷ​ന്മാ​രേ​ക്കാ​ൾ കൂ​ടു​ത​ലാ​ണെ​ങ്കി​ലും 2016ൽ ​ജ​നി​ച്ച​വ​രി​ൽ കൂ​ടു​ത​ലും ആ​ൺ​കു​ട്ടി​ക​ളാ​ണ്. 2,53,962 ആ​ൺ​കു​ട്ടി​ക​ൾ ജ​നി​ച്ച​പ്പോ​ൾ (51.17 ശ​ത​മാ​നം) പെ​ൺ​കു​ട്ടി​ക​ൾ 2,42,305 (48.82 ശ​ത​മാ​നം) മാ​ത്ര​മാ​ണ്.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ന​ട​ക്കു​ന്ന പ്ര​സ​വ​ങ്ങ​ളി​ൽ 41.93 ശ​ത​മാ​ന​വും സി​സേ​റി​യ​നെ​ന്നാ​ണ്​ പ്ര​ധാ​ന ക​ണ്ടെ​ത്ത​ൽ. സു​ഖ​പ്ര​സ​വ​ങ്ങ​ൾ  54.78 ശ​ത​മാ​നം. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ 39.75 ശ​ത​മാ​നം പ്ര​സ​വ​ങ്ങ​ളും സി​സേ​റി​യ​നാ​ണ്.  59.08 ശ​ത​മാ​ന​മാ​ണ്​ സു​ഖ​പ്ര​സ​വ​ങ്ങ​ൾ. ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​യു​ടെ  നി​ര്‍ദേ​ശ​മ​നു​സ​രി​ച്ച് 100 പ്ര​സ​വ​ത്തി​ൽ 85 എ​ണ്ണ​വും  സു​ഖ​പ്ര​സ​വ​മാ​യി​രി​ക്ക​ണ​മെ​ന്നാ​ണ്​ ച​ട്ടം.  ഗ​ർ​ഭാ​വ​സ്​​ഥ​യി​ലെ ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യും ബ​ന്ധു​ക്ക​ളു​ടെ​യും മ​റ്റും ഇ​ട​പെ​ട​ലു​ക​ളാ​ണ് സി​സേ​റി​യ​ൻ നി​ര​ക്ക്​ കൂ​ടാ​ൻ കാ​ര​ണ​മെ​ന്ന്​ ആ​രോ​ഗ്യ​രം​ഗ​ത്തു​ള്ള​വ​ർ സ​മ്മ​തി​ക്കു​ന്നു.  40 ശ​ത​മാ​ന​ത്തി​ലേ​ക്ക്​ എ​ത്തി​നി​ൽ​ക്കു​ന്ന സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ സി​സേ​റി​യ​ൻ നി​ര​ക്ക്​ കു​റ​ക്ക​ണ​മെ​ന്നാ​ണ്​ വി​ദ​ഗ്​​ധ​രു​ടെ അ​ഭി​പ്രാ​യം. അ​തേ​സ​മ​യം, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ 3.26 ശ​ത​മാ​നം​പേ​ർ നൂ​ത​ന​രീ​തി​ക​ളാ​യ ഫോ‌​ർ​സെ​സ്​​റ്റ്, വാ​ക്വം​രീ​തി​ക​ൾ അ​വ​ലം​ബി​ക്കു​ന്നു. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ഇ​ത് 1.8 ശ​ത​മാ​ന​മാ​ണ്. കേ​ര​ള​ത്തി​ൽ ഇ​പ്പോ​ഴും ചെ​റി​യൊ​രു​വി​ഭാ​ഗം പ്ര​സ​വ​ത്തി​നാ​യി പ​ര​മ്പ​രാ​ഗ​ത വ​യ​റ്റാ​ട്ടി​മാ​രെ ആ​ശ്ര​യി​ക്കു​ന്ന​താ​യും ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ഗ്രാ​മീ​ണ​മേ​ഖ​ല​യി​ലും ആ​ദി​വാ​സി മേ​ഖ​ല​യി​ലും 3.47 ശ​ത​മാ​നം ഇ​പ്പോ​ഴും പ​ര​മ്പ​രാ​ഗ​ത​രീ​തി അ​വ​ലം​ബി​ക്കു​മ്പോ​ൾ ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ത് 0.06 ശ​ത​മാ​നം മാ​ത്രം. 

2016ൽ 131 ​അ​മ്മ​മാ​രാ​ണ്​ പ്ര​സ​വ​ത്തെ തു​ട​ർ​ന്ന് മ​രി​ച്ച​ത്. കൂ​ടു​ത​ലും മ​ല​പ്പു​റ​ത്താ​ണ്​-21. കോ​ഴി​ക്കോ​ട് 17, കാ​സ​ർ​കോ​ട്​ നാ​ല്, ക​ണ്ണൂ​ർ ഏ​ഴ്, വ​യ​നാ​ട് ര​ണ്ട്, പാ​ല​ക്കാ​ട് 13, തൃ​ശൂ​ർ 11, ഇ​ടു​ക്കി ആ​റ്, കോ​ട്ട​യം നാ​ല്, ആ​ല​പ്പു​ഴ ഏ​ഴ്, പ​ത്ത​നം​തി​ട്ട അ​ഞ്ച്, കൊ​ല്ലം 14, തി​രു​വ​ന​ന്ത​പു​രം 11. അ​തേ​സ​മ​യം കോ​ഴി​ക്കോ​ട്, തൃ​ശൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ്​ മ​ല​പ്പു​റം ജി​ല്ല​യി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ട  21 എ​ന്ന ക​ണ​ക്കി​ൽ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​രി​ൽ ഏ​റെ​യും.

2016ൽ ​സം​സ്ഥാ​ന​ത്ത് മ​രി​ച്ച​ത്​ 2,56,130 പേ​രെ​ന്നും സാ​മ്പ​ത്തി​ക സ്ഥി​തി​വി​വ​ര ക​ണ​ക്കു​ക​ൾ വ്യ​ക്​​ത​മാ​ക്കു​ന്നു.1,41,793 പു​രു​ഷ​ന്മാ​രും 1,14,328 സ്​​ത്രീ​ക​ളും. മ​ര​ണ​കാ​ര​ണം ക​ണ​ക്കാ​ക്കു​മ്പോ​ൾ 26.1 ശ​ത​മാ​നം പേ​രും മ​രി​ച്ച​ത് ഹൃ​ദ്​​രോ​ഗം മൂ​ല​മാ​ണ്. അ​ർ​ബു​ദം​മൂ​ലം മ​രി​ച്ച​ത് 7.81 ശ​ത​മാ​നം.  പ്ര​മേ​ഹം-1.44 ശ​ത​മാ​നം.  റോ‌​ഡ​പ​ക​ടം-1.19 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റു മ​ര​ണ കാ​ര​ണ​ങ്ങ​ൾ. എ​ല്ലാ​ത്തി​ലും പു​രു​ഷ​ന്മാ​രാ​ണ്​ മു​ന്നി​ൽ.

Loading...
COMMENTS