സി​സേ​റി​യ​ൻ ജ​ന​ന​നി​ര​ക്ക്​ കൂ​ടു​ന്നു; ആ​ശ​ങ്ക​യോ​ടെ ലോ​കം

22:47 PM
12/10/2018

​ലണ്ട​ൻ: ലോ​ക​വ്യാ​പ​ക​മാ​യി സി​സേ​റി​യ​ൻ വ​ഴി ജ​നി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​താ​യി പ​ഠ​നം. 2000ത്തി​ൽ 1.6 കോ​ടി കു​ഞ്ഞു​ങ്ങ​ൾ ജ​നി​ച്ച​തി​ൽ 12 ശ​ത​മാ​നം മാ​ത്ര​മാ​യി​രു​ന്നു സി​സേ​റി​യ​ൻ നി​ര​ക്ക്. 2015ൽ 2.97 ​കോ​ടി കു​ഞ്ഞു​ങ്ങ​ൾ ജ​നി​ച്ച​പ്പോ​ൾ സി​സേ​റി​യ​ൻ നി​ര​ക്ക്​ 21 ശ​ത​മാ​ന​മാ​യി വ​ർ​ധി​ച്ചു. ലാ​ൻ​സ​റ്റ്​ ജേ​ണ​ൽ ആ​ണ്​ റി​പ്പോ​ർ​ട്ട്​ പു​റ​ത്തു​വി​ട്ട​ത്.

ഡൊ​മി​നി​ക്ക​ൻ റി​പ്പ​ബ്ലി​ക്കി​ലാ​ണ്​ ഏ​റ്റ​വും​കൂ​ടു​ത​ൽ സി​സേ​റി​യ​ൻ ന​ട​ക്കു​ന്ന​ത്​ -58.1 ശ​ത​മാ​നം. തൊ​ട്ടു​പി​ന്നി​ൽ ബ്ര​സീ​ലും ഇൗ​ജി​പ്​​തു​മാ​ണ്. 169 രാ​ജ്യ​ങ്ങ​ളി​ലെ റി​പ്പോ​ർ​ട്ടാ​ണ്​ ലാ​ൻ​സ​റ്റ്​ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. അ​മ്മ​യു​ടെ​യോ കു​ഞ്ഞി​​​​െൻറ​യോ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​വു​േ​മ്പാ​ൾ മാ​ത്ര​മാ​ണ്​ സാ​ധാ​ര​ണ ഡോ​ക്​​ട​ർ​മാ​ർ സി​സേ​റി​യ​ൻ ന​ട​ത്തു​ന്ന​ത്.

Loading...
COMMENTS