ഇന്ത്യയിൽ അർബുദരോഗികൾ കുറയുന്നില്ല; കൂടുന്നുമില്ല

  • അർബുദത്തേക്കാൾ മരണ നിരക്ക്​ കൂടുതൽ ഹൃദയാഘാതത്തിന്​

12:13 PM
14/09/2018
Cancer-health news

ഇന്ത്യയിൽ പ്രായ പരിധി ബന്ധിതമായ അർബുദ രോഗ നിരക്ക്​ വർധിക്കുന്നില്ലെന്ന്​ പഠനം. അർബുദ കേസുകൾ വർധിക്കുന്നുണ്ടെങ്കിലും ജനസംഖ്യ വർധിക്കുന്നതിനാൽ ​ശരാശരി നിരക്കിൽ 26 വർഷമായി മാറ്റം ഉണ്ടാകുന്നില്ലെന്നാണ്​ 100 ഇന്ത്യൻ സ്​ഥാപനങ്ങളിലെ മെഡിക്കൽ വിദഗ്​ധർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്​. ശരാശരി ഇന്ത്യക്കാരുടെ ആയുർദൈർഘ്യം കൂടിയതും അർബുദ നിരക്ക്​ വർധിക്കാതിരിക്കുന്നതിന്​ കാരണമായിട്ടുണ്ടെന്ന്​ പഠനം പറയുന്നു. 1990 മുതൽ 2016 വരെ കാലഘട്ടമാണ്​ പഠനത്തിന്​ ​വിധേയമാക്കിയത്​. പ്രമുഖ മെഡിക്കൽ ജേണലായ ലാൻസെറ്റിലാണ്​ ലേഖനം പ്രസിദ്ധീകരിച്ചത്​. 

ഗർഭാശയഗള അർബുദം ഒഴികെ മറ്റു കാൻസറുകളുടെ എണ്ണം മിസോറാമിലൊഴികെ ഇന്ത്യയിൽ കുറഞ്ഞു വരികയാണ്​. എന്നാൽ അർബുദ മരണങ്ങളിൽ കുറവില്ല. ഇത്​ തെളിയിക്കുന്നത്​ അർബുദ ബാധ നേരത്തെ കണ്ടെത്താൻ സാധിക്കുന്നില്ലെന്നോ ചികിത്​സാ ചെലവ്​ വർധിക്കുന്നുവെന്നോ ആണ്​. 

നിലവിൽ അർബുദ അതിജീവന നിരക്ക്​ 20 മുതൽ 30 ശതമാനത്തിലാണുള്ളത്​. അതായത്​ രോഗ ബാധിതർ ചികിത്​സക്ക്​ എത്തുന്നത്​ മൂന്നമത്തേതോ നാലാമത്തേയോ ഘട്ടത്തിലാണ്​. അർബുദം നേരത്തെ ​കണ്ടെത്തുകയാ​െണങ്കിൽ 80 ശതമാനവും ഭേദമാക്കാൻ സാധിക്കും. 

2016 ൽ ഇന്ത്യയിൽ വർധിച്ചു വരുന്ന അർബുദ ഇനങ്ങളിൽ ആ​മാശയ കാൻസറാണ്​ മുൻപന്തിയിൽ നിൽക്കുന്നത്​. സ്​ത്രീകളിലും പുരുഷൻമാരിലും നടത്തിയ പഠനത്തിൽ ഒമ്പത്​ ശതമാനം വളർച്ചയാണ്​ ആമാശയ അർബുദത്തിനുള്ളത്​. സ്​തനാർബുദം 8.2 ശതമാനം, ശ്വാസകോശ അർബുദം 7.5 , വായി​െല അർബുദം7.2, അന്നനാള അർബുദം 6.8, കുടലി​െല അർബുദം 5.8, രക്​താർബുദം 5.2, ഗർഭാശയ ഗള അർബുദം 5.2 ശതമാനം എന്നിങ്ങനെയാണ്​ കണക്കുകൾ. എന്നാൽ പ്രത്യേക പ്രായത്തിനിടയിൽ ഉള്ളവരിൽ സ്​​തനാർബുദ ബാധ 39.1 ശതമാനം വർധിച്ചിട്ടുണ്ടെന്നും പഠനം പറയുന്നു. 

അർബുദത്തെ അപേക്ഷിച്ച്​ ഹൃദയാഘാതമാണ്​ കൂടുതൽ മരണങ്ങൾക്ക്​ ഹേതുവാകുന്നത്​. 2016 ലെ കണക്കനുസരിച്ച്​ 2.8 കോടി ജനങ്ങൾ മരിച്ചത്​ ഹൃദയാഘാതം മൂലമാണ്​ എന്നും പഠനം വ്യക്​തമാക്കുന്നു. 

Loading...
COMMENTS