അസിഡിറ്റി മരുന്നിൽ ​അർബുദ പദാർഥമെന്ന്​; ​​​ഡ്രഗ്​സ്​ കൺ​േട്രാൾ വിഭാഗം സുരക്ഷ പരിശോധനക്ക്​

  • സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്​ തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങൾ

പാലക്കാട്​: കുറഞ്ഞ വിലയ്​ക്ക്​ ലഭ്യമായ അസിഡിറ്റി മരുന്നായ റാണിറ്റിഡിനിൽ അർബുദത്തിന്​ കാരണമായ പദാർഥം അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ ഇവയുടെ സുരക്ഷ പരിശോധിക്കാൻ ഡ്രഗ്​സ്​ കൺട്രോളർ ജനറൽ, സംസ്ഥാന ​​​ഡ്രഗ്​സ്​ കൺ​േട്രാളർമാർക്ക്​ നിർദേശം നൽകി. റാണിറ്റിഡിൻ മരുന്നിൽ എൻ-നൈട്രോസോഡി മെഥൈലാമൈൻ (എൻ‌.ഡി.‌എം‌.എ) എന്ന്​ വിളിക്കുന്ന ഒരുതരം നൈട്രോസാമൈനി​​​െൻറ അംശം അടങ്ങിയിട്ടുണ്ടെന്ന യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്​.ഡി.എ) റിപ്പോർട്ടി​​​െൻറ വെളിച്ചത്തിലാണിത്​. ഇതുസംബന്ധിച്ച്​ സമൂഹ മാധ്യമങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങൾ പ്രചരിക്കുന്നത്​ ജനങ്ങൾക്കിടയിൽ ആശങ്ക സൃഷ്​ടിച്ചിട്ടുണ്ട്​. 

ഷെഡ്യൂൾ-എച്ച്​ വിഭാഗത്തിൽ ഉൾപ്പെട്ട, വ്യാപകമായി ഉപയോഗിക്കുന്ന അസിഡിറ്റി മരുന്നാണ്​ റാണിറ്റിഡിൻ. ടാബ്‌ലെറ്റുകളും കുത്തിവെപ്പുകളും ഉൾപ്പെടെ വിവിധ ഫോർമുലേഷനുകളിൽ ഇത് ലഭ്യമാണ്. വിവിധ കമ്പനികൾ വ്യത്യസ്​ത ബ്രാൻഡ്​​ നാമങ്ങളിലൂടെ 180ലധികം റാണിറ്റിഡിൻ മരുന്നുകൾ രാജ്യത്ത്​ വിൽക്കുന്നു. ആഭ്യന്തര വിപണിയിലെ വാർഷിക വിറ്റുവരവ്​ ഏകദേശം 700-750 കോടി രൂപയോളമാണ്​. 

റാണിറ്റിഡിൻ കഴിക്കുന്നത് നിർത്താൻ യു.എസ് എഫ്​.ഡി.എ ഇതുവരെ ജനങ്ങളോട്​ ആവശ്യപ്പെട്ടിട്ടില്ലെങ്കിലും നിർത്താനാഗ്രഹിക്കുന്ന രോഗികൾ മറ്റ് ചികിത്സ മാർഗങ്ങൾ ഡോക്ടർമാരുമായി കൂടിയാലോചിക്കാൻ നിർദേശിച്ചിട്ടുണ്ട്​. രക്​തസമ്മർദത്തിനുള്ള ചില മരുന്നുകളിൽ നേരത്തേ എൻ‌.ഡി.‌എം‌.എ  കണ്ടെത്തിയതിനെ തുടർന്ന്​ അമേരിക്കയിലും യൂറോപ്പിലും ഈ മരുന്നുകൾ തിരിച്ചുവിളിച്ചിരുന്നു. തുടർന്നാണ്​ അസിഡിറ്റി മരുന്നുകളും പരിശോധനക്ക്​ വിധേയമാക്കിയത്​.

ചില റാണിറ്റിഡിൻ മരുന്നുകളിൽ നൈട്രോസാമൈൻ കുറഞ്ഞ അളവിൽ അടങ്ങിയിരിക്കുന്നതായി ചില വിദേശരാജ്യങ്ങളിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടു​ണ്ടെന്നും ജനങ്ങൾ ​വ്യാപകമായി ഉപയോഗിക്കുന്ന മരുന്ന്​ എന്ന നിലയിൽ രാജ്യത്തും ഇത്​ ഉടൻ പരിശോധനവിധേയമാക്കണമെന്നും സെൻട്രൽ ഡ്രഗ്സ് സ്​റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സി.ഡി.എസ്​.സി.ഒ) അധികൃതർ പറയുന്നു. 

അതേസമയം, യു.എസ്​ എഫ്​.ഡി.​എയുടെ ക​ണ്ടെത്തലുകളിൽ ഡ്രഗ്​സ്​ കൺ​േട്രാളർമാർ ആശങ്ക ​പ്രകടിപ്പിച്ചിട്ടുണ്ട്​. മരുന്നി​​​െൻറ പാർശ്വഫലം ഫാർമകോ വിജിലൻസിലൂടെ ഒരിക്കൽ പോലും റിപ്പോർട്ട്​ ചെയ്തിട്ടില്ലെന്ന്​ ഇവർ പറയുന്നു. ഇന്ത്യൻ ഫാർമക്കോപ്പിയ (ഐ.പി), ബ്രിട്ടീഷ് ഫാർമക്കോപ്പിയ (ബി.പി), യു.എസ് ഫാർമക്കോപ്പിയ തുടങ്ങിയ പ്രധാന ഫാർമക്കോപ്പിയകളിൽ ഇത് പരാമർശിക്കുന്നില്ല. മുംബൈയിലെ യു.എസ് എഫ്​.ഡി.​എ സർട്ടിഫൈഡ് ലാബിൽ കഴിഞ്ഞദിവസം പരീക്ഷിച്ച ഒരുമരുന്നുകമ്പനിയുടെ റാണിറ്റിഡിൻ സാമ്പിളുകളിൽ എൻ‌.ഡി‌.എം‌.എ കണ്ടെത്തിയിട്ടുമില്ല. 


 

Loading...
COMMENTS