Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightഅർബുദ, ഹൃദ്രോഗ...

അർബുദ, ഹൃദ്രോഗ മരുന്നുകളു​ടെ വില കുറച്ചു 

text_fields
bookmark_border
Medicines
cancel

കോ​ഴി​ക്കോ​ട്​: അ​ർ​ബു​ദം, ഹൃ​ദ്രോ​ഗം, ഹെ​പ്പ​റ്റൈ​റ്റി​സ്​ തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ​ക്കു​ള്ള 51 ഇ​നം മ​രു​ന്ന്​ സം​യു​ക്​​ത​ങ്ങ​ളു​ടെ വി​ല കു​റ​ക്കാ​ൻ ദേ​ശീ​യ ഒൗ​ഷ​ധ​വി​ല നി​യ​​ന്ത്ര​ണ സ​മി​തി​യു​ടെ തീ​രു​മാ​നം. 36 മ​രു​ന്നു​ക​ളെ വി​ല​നി​യ​ന്ത്ര​ണ​ത്തി​ലു​ൾ​പ്പെ​ടു​ത്തി​യ സ​മി​തി, 15 എ​ണ്ണ​ത്തി​​െൻറ വി​ല വീ​ണ്ടും കു​റ​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തോ​ടെ ആ​റു മു​ത​ൽ 53 ശ​ത​മാ​നം വ​രെ ഒൗ​ഷ​ധ​വി​ല കു​റ​യും.

മ​ലാ​ശ​യ​ത്തെ ബാ​ധി​ക്കു​ന്ന അ​ർ​ബു​ദ​ത്തി​​െൻറ ചി​കി​ത്സ​ക്കു​ള്ള ഒ​ക്​​സാ​ലി​പ്ലാ​റ്റി​ൻ 100 എം.​ജി കു​ത്തി​വെ​പ്പ്​ മ​രു​ന്നി​ന്​ ഒ​രു പാ​ക്ക​റ്റി​ന്​ 4055 രൂ​പ​യാ​ണ്​ പു​തി​യ വി​ല. നി​ല​വി​ലെ വി​ല​യേ​ക്കാ​ൾ 48 ശ​ത​മാ​നം കു​റ​വാ​ണി​ത്. ഹീ​മോ​ഫീ​ലി​യ രോ​ഗി​ക​ൾ​ക്ക്​ ന​ൽ​കു​ന്ന കു​ത്തി​വെ​പ്പ്​ മ​രു​ന്നി​​െൻറ വി​ല 11,180 രൂ​പ​യാ​യി പു​തു​ക്കി​യി​ട്ടു​ണ്ട്. ഹെ​പ്പ​റ്റൈ​റ്റി​സ്​ രോ​ഗി​ക​ൾ​ക്കും വി​ല​നി​യ​ന്ത്ര​ണ സ​മി​തി​യു​​ടെ തീ​രു​മാ​നം ആ​ശ്വാ​സ​മാ​കും. 28 ടാ​ബ്​​ല​റ്റു​ക​ള​ട​ങ്ങി​യ പാ​ക്ക​റ്റി​ന്​ 15,625 രൂ​പ​യാ​ണ്​ പു​തു​ക്കി​യ വി​ല. 

ഹൃ​​ദ്രോ​ഗ,  പ​ക്ഷാ​ഘാ​ത ചി​കി​ത്സ​ക്കു​ള്ള അ​ൽ​െ​ട്ട​പ്ലാ​സ്​ കു​ത്തി​െ​വ​പ്പ്​ മ​രു​ന്ന്​ 20 എം.​ജി പാ​ക്ക​റ്റി​ന്​ 17,235 രൂ​പ​യും 30 എം.​ജി പാ​ക്ക​റ്റി​ന്​ 35,985 രൂ​പ​യു​മാ​ണ്​ പു​തി​യ വി​ല. ഇ​തോ​ടെ നി​ല​വി​ലെ പ​ര​മാ​വ​ധി ചി​ല്ല​റ വി​ല​യേ​ക്കാ​ൾ 28 ശ​ത​മാ​നം വി​ല​ക്കു​റ​വ്​ രോ​ഗി​ക​ൾ​ക്ക്​ ല​ഭ്യ​മാ​കും.   ജാ​പ്പ​നീ​സ്​ എ​ൻ​സ​ഫൈ​ലി​റ്റി​സ്​ വാ​ക്​​സി​ൻ, മീ​സി​ൽ​സ്​-​റു​െ​ബ​ല്ല വാ​ക്​​സി​ൻ എ​ന്നീ മ​രു​ന്നു​ക​ളെ പു​തു​താ​യി വി​ല​നി​യ​​ന്ത്ര​ണ​ത്തി​ലു​ൾ​പ്പെ​ടു​ത്തി. ബി.​സി.​ജി വാ​ക്​​സി​​െൻറ​യും ക്ഷ​യ​രോ​ഗ പ്ര​തി​രോ​ധ മ​രു​ന്നി​​െൻറ​യും വി​ല കു​റ​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cancerheartmalayalam newsMedicines PriceHealth News
News Summary - Cancer and Heart Medicines Price Decrease Health News
Next Story