ബ്രിട്ടീഷ് പൗരന്‍ കുഞ്ഞിന് ജന്മം നല്‍കാന്‍ ഒരുങ്ങുന്നു

09:50 AM
09/01/2017

ലണ്ടന്‍: സോഷ്യല്‍ മീഡിയ വഴി കണ്ടത്തെിയ ബീജ ദാതാവ് വഴി ബ്രിട്ടീഷ് പൗരന്‍ കുഞ്ഞിന് ജന്മം നല്‍കാന്‍ ഒരുങ്ങുന്നു. സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിക്കാരനായ ഹെയ്ഡന്‍ ക്രോസാണ് കുഞ്ഞിന് ജന്മം നല്‍കുന്ന യു.കെയിലെ ആദ്യ പുരുഷനാകാന്‍ തയാറെടുക്കുന്നത്. ഹോര്‍മോണ്‍ ചികിത്സ തേടുന്ന  ക്രോസ് നിയമപരമായി മൂന്നു വര്‍ഷമായി പുരുഷനായാണ് ജീവിക്കുന്നത്. എന്നാല്‍, 20കാരനായ ക്രോസിന്‍െറ അണ്ഡം സൂക്ഷിക്കാന്‍ നാഷനല്‍ ഹെല്‍ത്ത് സര്‍വിസ് തയാറാകാത്തതിനെ തുടര്‍ന്ന് പുരുഷനിലേക്കുള്ള പരിവര്‍ത്തനം പാതി നിര്‍ത്തിയാണ് ഗര്‍ഭം ധരിച്ചത്. 4,000 പൗണ്ട് ചെലവുവരുമെന്ന കാരണത്താലാണ് നാഷനല്‍ ഹെല്‍ത്ത് സര്‍വിസ് അണ്ഡം സൂക്ഷിക്കാന്‍ തയാറാകാതിരുന്നത്. 

ഫേസ്ബുക്ക് വഴിയാണ് ബീജദാതാവിനെ ഹെയ്ഡന്‍ ക്രോസ് കണ്ടത്തെിയത്. ആദ്യ ഘട്ടത്തില്‍തന്നെ ഗര്‍ഭം ധരിച്ച ക്രോസിന്‍െറ കുഞ്ഞിന് 16 ആഴ്ച വളര്‍ച്ചയത്തെി. താന്‍ സമ്മിശ്രവികാരമാണ് അനുഭവിക്കുന്നതെന്നും ഗര്‍ഭം ധരിച്ചതോടെ പുരുഷനിലേക്കുള്ള മാറ്റം പാതിനിന്നതായും ക്രോസ് പറഞ്ഞു. 

COMMENTS