Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_right...

സ്​​​ത​​നാ​​ർ​​ബു​​ദത്തിനെതിരെ ഖത്തര്‍

text_fields
bookmark_border
സ്​​​ത​​നാ​​ർ​​ബു​​ദത്തിനെതിരെ ഖത്തര്‍
cancel

ദോ​​ഹ: സ്​​​ത​​നാ​​ർ​​ബു​​ദ ബോ​​ധ​​വ​​ത്​​ക​​ര​​ണ​​ത്തിെ​​ൻ​​റ ഭാ​​ഗ​​മാ​​യി മൂ​​ന്നാ​​മ​​ത് പി​​ങ്ക് വാ​​ക്ക് ഇ​​ന്ന് ആ​​സ്​​​പ​​യ​​ർ സോ​​ണി​​ൽ ന​​ട​​ക്കും. ത​​ങ്ങ​​ളു​​ടെ സോ​​ഷ്യ​​ൽ റെ​​സ്​​​പോ​​ൺ​​സി​​ബി​​ലി​​റ്റി പ​​രി​​പാ​​ടി​​ക​​ളു​​ടെ ഭാ​​ഗ​​മാ​​യി ഖ​​ത്ത​​ർ കാ​​ൻ​​സ​​ർ സൊ​​സൈ​​റ്റി​​യു​​മാ​​യി സ​​ഹ​​ക​​രി​​ച്ച് ആ​​സ്​​​പ​​യ​​ർ സോ​​ൺ ഫൗ​​ണ്ടേ​​ഷ​​നാ​​ണ് പ​​രി​​പാ​​ടി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്. ഇ​​തി​​ന​​കം ത​​ന്നെ 800ല​​ധി​​കം പേ​​ർ പി​​ങ്ക് വാ​​ക്കി​​നാ​​യി ര​​ജി​​സ്​​​റ്റ​​ർ ചെ​​യ്തി​​ട്ടു​​ണ്ടെ​​ന്ന് സം​​ഘാ​​ട​​ക​​ർ വ്യ​​ക്ത​​മാ​​ക്കി. വൈ​​കി​​ട്ട് മൂ​​ന്ന് മു​​ത​​ൽ ആ​​റ് വ​​രെ ന​​ട​​ക്കു​​ന്ന പി​​ങ്ക് വാ​​ക്കി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​വ​​ർ​​ക്കാ​​യി ഖ​​ത്ത​​ർ കാ​​ൻ​​സ​​ർ സൊ​​സൈ​​റ്റി​​യി​​ൽ നി​​ന്നു​​ള്ള വി​​ദ​​ഗ്ധ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ പ്ര​​ത്യേ​​ക ബോ​​ധ​​വ​​ത്​ക​​ര​​ണ പ​​രി​​പാ​​ടി​​ക​​ൾ സം​​ഘ​​ടി​​പ്പി​​ക്കും. ശേ​​ഷം സ്​​​ത​​നാ​​ർ​​ബു​​ദ​​ത്തിെ​​ൻ​​റ പ്ര​​തീ​​ക​​മാ​​യി മ​​നു​​ഷ്യ റി​​ബ​​ൺ ത​​യ്യാ​​റാ​​ക്കും. ഇ​​താ​​ദ്യ​​മാ​​യാ​​ണ് ആ​​സ്​​​പ​​യ​​റി​​ൽ മ​​നു​​ഷ്യ റി​​ബ​​ൺ ത​​യ്യാ​​റാ​​ക്കു​​ന്ന​​ത്. 

ഇ​​തി​​നെ തു​​ട​​ർ​​ന്ന് ന​​ട​​ക്കു​​ന്ന ഒ​​രു കി​​ലോ​​മീ​​റ്റ​​ർ ന​​ട​​ത്ത​​ത്തി​​ൽ വി​​ദ്യാ​​ഭ്യാ​​സ ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രാ​​ല​​യം, ഖ​​ത്ത​​ർ വി​​മ​​ൻ​​സ്​ സ്​​​പോ​​ർ​​ട്സ്​ ക​​മ്മി​​റ്റി, ഖ​​ത്ത​​ർ വ​​ള​​ണ്ടി​​യ​​ർ സെ​​ൻ​​റ​​ർ, ഖ​​ത്ത​​ർ യൂ​​നി​​വേ​​ഴ്സി​​റ്റി, നോ​​ർ​​ത്ത് വെ​​സ്​​​റ്റേ​​ൺ യൂ​​നി​​വേ​​ഴ്സി​​റ്റി, സ്​​​റ്റെ​​ൻ​​ഡ​​ൻ ഖ​​ത്ത​​ർ–​​യൂ​​നി​​വേ​​ഴ്സി​​റ്റി ഓ​​ഫ് അ​​പ്ലൈ​​ഡ് സ​​യ​​ൻ​​സ്, യെ​​മ​​നി​​യ യൂ​​നി​​വേ​​ഴ്സി​​റ്റി ഖ​​ത്ത​​ർ ശാ​​ഖ, ഖ​​ത്ത​​ർ ക​​മ്മ്യൂ​​ണി​​റ്റി കോ​​ളേ​​ജ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള വ​​ള​​ണ്ടി​​യ​​ർ​​മാ​​രും പ്ര​​തി​​നി​​ധി​​ക​​ളും പ​​ങ്കെ​​ടു​​ക്കും.

ടോ​​ർ​​ച്ച് ദോ​​ഹ, അ​​സീ​​സി​​യ മൂ​​വെ​​ൻ​​പി​​ക് ഹോ​​ട്ട​​ൽ, മാ​​രി​​യ​​ട്ട് ഹോ​​ട്ട​​ൽ ദോ​​ഹ, റോ​​ട്ടാ​​ന സി​​റ്റി സെ​​ൻ​​റ​​ർ, മാ​​ർ​​സ മ​​ലാ​​സ്​ കെം​​പി​​ൻ​​സ്​​​കി, സി​​റ്റി സെ​​ൻ​​റ​​ർ റോ​​ട്ടാ​​ന ദോ​​ഹ, ഷാ​​ങ്ക് രി ​​ലാ ഹോ​​ട്ട​​ൽ, ക്രൗ​​ൺ പ്ലാ​​സ ദോ​​ഹ തു​​ട​​ങ്ങി​​യ​​വും ഇ​​ത്ത​​വ​​ണ പി​​ങ്ക് വാ​​ക്കി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്നു​​ണ്ട്. കൂ​​ടാ​​തെ അ​​ലി ബി​​ൻ അ​​ലി ഗ്രൂ​​പ്പ്, ഉ​​രീ​​ദു ഖ​​ത്ത​​ർ, ബി.​​പി.​​ഒ പോ​​സി​​റ്റീ​​വ്, ഖ​​ത്ത​​ർ ക​​മ്പ്യൂ​​ട്ട​​ർ സ​​ർ​​വീ​​സ്, യൂ​​നി​​പോ​​സ്​​​റ്റ് എ​​ന്നീ ക​​മ്പ​​നി​​ക​​ളും ഇ​​തോ​​ടൊ​​പ്പം ചേ​​രും. പി​​ങ്ക് വാ​​ക്കി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​നം സൗ​​ജ​​ന്യ​​മാ​​യി​​രി​​ക്കു​​ന്ന​​തോ​​ടൊ​​പ്പം ഏ​​ത് പ്രാ​​യ​​ത്തി​​ലു​​ള്ള സ്​​​ത്രീ​​ക​​ൾ​​ക്കും ഇ​​തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​നു​​ള്ള അ​​വ​​സ​​ര​​വു​​മു​​ണ്ടാ​​യി​​രി​​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsbreast cancermalayalam news
News Summary - breast cancer-qatar-gulf news
Next Story