Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightസംസാരശേഷി...

സംസാരശേഷി നഷ്​ടപ്പെട്ടരോഗികൾക്ക്​ ഇനി കമ്പ്യൂട്ടർ തലച്ചോർ

text_fields
bookmark_border
സംസാരശേഷി നഷ്​ടപ്പെട്ടരോഗികൾക്ക്​ ഇനി കമ്പ്യൂട്ടർ തലച്ചോർ
cancel
camera_alt????????? ?? ????????? ??????? ? ??????????? ????????? ???????????? ??????????????

ആംസ്​റ്റർഡാം: നാഡീ ഞരമ്പുകൾ തളർന്ന്​ പക്ഷാഘാതം ബാധിച്ച്​ സംസാരിക്കാൻ കഴിയാതെ കിടപ്പിലായ രോഗികൾക്ക്​ നെതർലാൻറിൽ നിന്നൊരു ശുഭ വാർത്ത. ചലനശേഷിയും സംസാരശേഷിയും നഷ്​ട​പ്പെട്ടു കഴിയുന്ന ഹന്നെക്​ ഡി ബ്രുയ്​ജിൻ എന്ന ഡോക്​ടർക്ക്​ കമ്പ്യൂട്ടർ തലച്ചോർ വഴി സംസാരിക്കാൻ അവസരം കൈവന്നിരിക്കുന്നു.  പേശികളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന നാഡീകോശങ്ങൾ നശിക്കുന്നതു മൂലമുണ്ടാകുന്ന അമിട്രോഫിക് ലാറ്ററൽ സ്‌ക്ലീറോസിസ് എന്ന രോഗമാണ്​ ഇവരെ ബാധിച്ചത്​. കൺപീലി ഒഴിച്ച്​ ശരീരത്തിലെ മറ്റെല്ലാ​ പേശികളും തളർന്നുപോകുന്നതാണ്​ ഇൗ രോഗത്തിന്‍റെ അവസ്​ഥ. ബോധമുണ്ടെങ്കിലും സംസാരിക്കാൻ കഴിയില്ല.

രോഗിയുടെ തലച്ചോറും – കമ്പ്യൂട്ടറും തമ്മിൽ ബന്ധിപ്പിച്ചാണ്​ സംസാരിക്കാൻ അവസരം ഉണ്ടാക്കിയിരിക്കുന്നത്​. ശസ്​ത്രക്രിയയിലൂടെ ബ്രെയിൻ – കമ്പ്യൂട്ടർ ഇൻറർഫേസ്​ തലച്ചോറിൽ ഘടിപ്പിച്ച്​ അവിടെ നിന്നുള്ള ​വൈദ്യുത സന്ദേശങ്ങൾ പിടിച്ചെടുത്ത്​ അത്​ സോഫ്​റ്റ്​വെയറിലേക്ക്​ നൽകുകയാണ്​ ചെയ്യുന്നത്​. ഇൗ സോഫ്​റ്റ്​വെയർ ഉപയോഗിച്ച്​ അവർക്ക്​ പറയാനുള്ളവ കമ്പ്യൂട്ടറി​െൻറ സ്​ക്രീനിൽ എഴുതി കാണിക്കാനാകും. തലച്ചോറി​െൻറ റിമോട്ട്​ കൺട്രോൾ സംവിധാനം പോലെയാണ്​ ഇത്​ പ്രവർത്തിക്കുക.

2008ലാണ്​ ഡി ബ്രുയിജിന്​ അസുഖം തിരിച്ചറിഞ്ഞത്​. 2015ൽ ഒരു സംഘം ഗവേഷകർ സംസാരിക്കാനുള്ള കൃത്രിമ മാർഗത്തി​െൻറ സാധ്യത ഇവർക്കു മുന്നിൽ തുറന്നുവെക്കുകയായിരുന്നു. ശസ്​ത്രക്രിയകഴിഞ്ഞ്​ ഏഴുമാസത്തിനുശേഷം ഡി ബ്രുയിജിന്​ സ്വതന്ത്രമായി ഇൗ സംവിധാനം നിയന്ത്രിക്കാനും മിനിറ്റിൽ മൂന്ന്​ നാല്​ വാക്കുകൾ പറയാനും സാധിച്ചതായി ഗവേഷകർ ദി ന്യൂ ഇംഗ്ലണ്ട്​ ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
 
തലച്ചോറിനെയും കമ്പ്യൂട്ടറിനെയും ബന്ധിപ്പിക്കാൻ തലച്ചോറിൽ ഘടിപ്പിച്ച ആദ്യ സംവിധനമാണിതെന്ന്​ നാഷണൽ സെൻറർ ഫോർ അഡാപ്​റ്റീവ്​ ന്യൂറോ ടെക്​നോളജീസ്​ ഡയറക്​ടർ ഡോ. ജോനഥൻ ആർ. വോൾപോ പറഞ്ഞു.

കൺപീലിയുടെ ചലനം കൊണ്ട്​ വാക്കുകൾ തെരഞ്ഞെടുക്കാവുന്ന സംവിധാനമായിരുന്നു വർഷങ്ങൾക്ക്​ മുമ്പ്​ ഡി ബ്രൂയിജിൻ ഉപയോഗിച്ചിരുന്നത്​. എന്നാൽ പരിസരങ്ങളിലെ വെളിച്ച വ്യത്യാസം ഇതി​െൻറ ഉപയോഗം തടസപ്പെടുത്തി. ഇതോടെയാണ്​ പുതിയ സംവിധാനത്തെകുറിച്ച്​ ചിന്തിച്ചതെന്ന്​ ഡോക്​ടർ പറയുന്നു.

മെഡ്​ട്രോണിക്​ എന്ന കമ്പനിയാണ്​ ശസ്​ത്രക്രിയക്കുള്ള ഉപകരണങ്ങളും മറ്റു സംവിധാനങ്ങളും നൽകിയത്​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amyotrophic lateral sclerosisbrain-computer interfaceNetherlands
News Summary - Brain Implant Eases Communication by Late-Stage A.L.S. Patient
Next Story